ട്രിപ്പിള്‍ ക്യാമറയും ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും കരുത്തന്‍ പ്രോസസ്സറുമായി ഷവോമി എംഐ 9 വിപണിയില്‍


ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ഭീമന്മാരായ ഷവോമി തങ്ങളുടെ ഏറ്റവും പുത്തന്‍ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ എം 9 നെ വിപണിയിലെത്തിച്ചു. ചൈനയില്‍ നടന്ന പുറത്തിറക്കല്‍ ചടങ്ങിലാണ് പുത്തന്‍ മോഡലിനെ അവതരിപ്പിച്ചത്. 6ജി.ബി റാം , 8ജി.ബി റാം, 12 ജി.ബി റാം എന്നിങ്ങനെ മൂന്നു വേരിയന്റുകളിലായാണ് ഫോണിനെ പുറത്തിറക്കിയത്.

Advertisement

മോഡലിന്റെ വില

6ജി.ബി റാം 128 ജി.ബി ഇന്റേണല്‍ മെമ്മറി വേരിയന്റിന് ഇന്ത്യന്‍ വില ഏകദേശം 32,220 രുപയാണ് വില. 8 ജി.ബി റാം 128 ജി.ബി ഇന്റേണല്‍ മെമ്മറി വേരിയന്റിന് വില 34,912 രൂപയാണ്. ഇതിനു പുറമേ 12 ജി.ബി റാം കരുത്തുള്ള ഹൈ-എന്റ് മോഡലിന്റെ വില 42,311 രൂപയുമാണ്.

Advertisement
നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും.

5.97 ഇഞ്ച് ഡിസ്‌പ്ലേയും 3,070 മില്ലി ആംപയര്‍ ബാറ്ററി ശേഷിയുമുള്ള എംഐ 9 എസ്.ഇ മോഡലും ഇതിനോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്. ഇത് ലോവര്‍ എന്റ് മോഡലാണ്.അതുകൊണ്ടുതന്നെ വില താരതമ്യേന മറ്റു മോഡലുകളെ അപേക്ഷിച്ച് കുറവായിരിക്കും. ഡീപ് സ്‌പേസ് ഗ്രേ, ഗ്രേഡിയന്റ് ബ്ലൂ, ഗ്രേഡിന്റ് പര്‍പ്പിള്‍ എന്നിങ്ങനെ മൂന്നു നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും.

സവിശേഷതകള്‍

6.39 ഇഞ്ച് ഫുള്‍ എച്ച്.ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലോയാണ് ഷവോമി എം9ലുള്ളത്. 600 നിറ്റ് ബ്രൈറ്റ്‌നസ് ഫോണിനുണ്ട്. കൂടാതെ സണ്‍ലൈറ്റ് മോഡ് 2.0, റീഡിംഗ് മോഡ് 2.0 എന്നിവയും ഡിസ്‌പ്ലേ ഫീച്ചറുകളാണ്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 ചിപ്പ്‌സെറ്റാണ് ഫോണിനു കരുത്തേകുന്നത്. ഒപ്പം 6/8/12 ജി.ബി റാം കരുത്തുമുണ്ട്. സുരക്ഷയ്ക്കായി ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറും ഇടംപിടിച്ചിരിക്കുന്നു.

ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ്

48+16+12 മെഗാപിക്‌സലിന്റെ ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ് ഫോണിന്റെ പിന്നിലുള്ളത്. വൈഡ് ആംഗിള്‍ ലെന്‍സിനും ടെലിഫോട്ടോ ലെന്‍സിനുമായി പ്രത്യേക സെന്‍സറുകളുണ്ട്. സോണിയാണ് സെന്‍സര്‍ സംവിധാനം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഫോണിന്റെ മുന്നിലായി ഉപയോഗിച്ചിരിക്കുന്നത് 20 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ സംവിധാനമാണ്.

വയര്‍ലെസ് ചാര്‍ജിംഗും

പിന്നില്‍ മൂന്നു ക്യാമറകളോടെത്തുന്ന ഷവോമിയുടെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ കൂടിയാണ് എം.ഐ 9. ആന്‍ഡ്രോയിഡ് 9 പൈ അധിഷ്ഠിതമായാണ് ഈ മോഡലിന്റെ പ്രവര്‍ത്തനം. കൂടാതെ 3,300 മില്ലി ആംപയറിന്റെ കരുത്തന്‍ ബാറ്ററി ശേഷിയും 27 വാട്ടിന്റെ അതിവേഗ സംവിധാനവും ഫോണില്‍ ഇടംപിടിച്ചിരിക്കുന്നു. വയര്‍ലെസ് ചാര്‍ജിംഗും സപ്പോര്‍ട്ടഡാണ്.

Best Mobiles in India

English Summary

Xiaomi Mi 9 launched with triple rear cameras, Snapdragon 855 SoC and in-display fingerprint sensor