ഷവോമി മി എ2 ആമസോണ്‍ എക്‌സ്‌ക്ലൂസീവ്..!


ഷവോമിയുടെ അടുത്ത ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്ട്‌ഫോണ്‍ എംഐ എ2 ഓഗസ്റ്റ് എട്ടിന് അവതരിപ്പിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ആമസോണിലെ എക്‌സ്‌ക്ലൂസീവ് ഉത്പന്നമായാണ് എംഐ എ2 എത്തുന്നത്. ആമസോണ്‍ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ ഫോണിനുളള പ്രത്യേക പേജും ആരംഭിച്ചിട്ടുണ്ട്.

എംഐ എ2 ഈ മാസം ആദ്യം സ്‌പെയിനില്‍ അവതരിപ്പിച്ചു, ഇതിനോടൊപ്പം ഷവോമി എംഐ എ2 ലൈറ്റ് എന്ന പേരില്‍ മറ്റൊരു പതിപ്പും ഇറങ്ങി. ഇന്ത്യയില്‍ എംഐ എ2ന്റെ വില എത്രയാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. അതിനാല്‍ ലോഞ്ച് ദിവസമായ ഓഗസ്റ്റ് 8ന് തന്നെ ഈ ഫോണ്‍ വില്‍പ്പനയ്ക്ക് എത്തുമോ എന്നും സംശയമാണ്.

ഷവോമി എംഐ എ2ന്റെ വില

സ്‌പെയിനില്‍ അവതരിപ്പിച്ച ഫോണിന്റെ വിലയാണ് ഇവിടെ സൂചിപ്പിക്കുന്നത്. എംഐ എ, 4ജിബി റാം 32ജിബി വേരിയന്റിന് 20,000 രൂപയും 4ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജിന് 22,500 രൂപയും 6ജിബി റാം 128ജിബി സ്റ്റോറേജിന് 28,100 രൂപയുമാണ്.

ഷവോമി എംഐ എ2 സവിശേഷതകള്‍

1080x2160 റസൊല്യൂഷനുളള കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണത്തോടു കൂടിയ 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഷവോമി എംഐ എ2ന്. ആന്‍ഡ്രോയിഡ് ഓറിയോയില്‍ അധിഷ്ടിതമായ ആന്‍ഡ്രോയിഡ് വണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റവും ഫോണിലുണ്ടാകും.

ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസറും അഡ്രിനോ 512 ജിപിയു ഗ്രാഫിക്‌സ് കാര്‍ഡും ഫോണിലുണ്ട്.

ഫോണില്‍ എടുത്തു പറയേണ്ട മറ്റൊരു സവിശേഷതയാണ് ഇതിലെ ക്യാമറകള്‍. f/1.75 അപ്പേര്‍ച്ചറുളള 12 എംപി സോണി IMX486 സെന്‍സറും 20എംപി IMX376 സെന്‍സറും ഉള്‍പ്പെടുന്ന ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഫോണിനുളളത്. ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്‌ളാഷും ഉണ്ട്.

കൂടാതെ IMX376 സെന്‍സര്‍ ഉള്‍പ്പെടുത്തിയ 20എംപി സെല്‍ഫി ക്യാമറയാണ് ഫോണിന്.

ഫോണ്‍ ബാറ്ററിയും കണക്ടിവിറ്റിയും

ക്വിക്ചാര്‍ജ്ജ് 3.0 പിന്തുണയോടു കൂടിയ 3010എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 4ജി എല്‍റ്റിഇ, ഡ്യുവല്‍ ബാന്‍ഡ് വൈ-ഫൈ, വൈ-ഫൈ ഡയറക്ട്, മിറാകാസ്റ്റ്, ബ്ലൂട്ടൂത്ത് 5.0, IR എമിറ്റര്‍, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവ ഫോണ്‍ കണക്ടിവിറ്റികളാണ്.

സ്വര്‍ണ്ണം, കറുപ്പ്, നീല, റോസ് ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്.

ഷവോമിയുടെ പുതിയ അവതാരമായ എംഐ എ2 ഫോണ്‍ ഓഗസ്റ്റ് 8ന് ഇന്ത്യയില്‍..!

Most Read Articles
Best Mobiles in India
Read More About: xiaomi news mobiles amzon

Have a great day!
Read more...

English Summary

Xiaomi Mi A2 Exclusively Available On Amazon