ഷവോമി എംഐ എ2, ഇന്ത്യന്‍ വേരിയന്റിനു മാത്രം ക്വിക്ക് ചാര്‍ജ്ജ് 4.0 പിന്തുണ..!


ഷവോമി എംഐ എ2 ആന്‍ഡ്രോയിഡ് വണ്‍ ഫോണ്‍ ഓഗസ്റ്റ് 8ന് ഇന്ത്യയില്‍ എത്തും. എത്താന്‍ പോകുന്ന ഈ ഫോണിന് ക്വല്‍കോമിന്റെ ക്വിക്ക് ചാര്‍ജ്ജ് 4.0 ടെക്‌നോളജി പിന്തുണയോടു കൂടി എത്തുമെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

Advertisement

കൂടാതെ നാല് വ്യത്യസ്ഥ നിറങ്ങളിലാണ് ഫോണ്‍ എത്തുന്നത്; അതായത് ബ്ലാക്ക്, ബ്ലൂ, ഗോള്‍ഡ്, റോസ് ഗോള്‍ഡ് എന്നിങ്ങനെ. ജൂലൈ 24ന് സ്‌പെയിനില്‍ അവതരിപ്പിച്ച എംഐ എ2 യൂറോപ്യന്‍ വേരിയന്റില്‍ നിന്നും വ്യത്യസ്ഥമാണ്.

Advertisement

എംഐ എ2 യൂറോപ്യന്‍ വേരിയന്റ് ക്വിക്ക് ചാര്‍ജ്ജ് 3.0 യാണ് പിന്തുണയ്ക്കുന്നത്. കൂടാതെ അതില്‍ മൂന്നു വേരിയന്റുകളായ ബ്ലാക്ക്, ഗോള്‍ഡ്, ബ്ലൂ എന്നിവ മാത്രമേ വില്‍പനയ്ക്ക് എത്തിയിട്ടുളളൂ.

എന്നാല്‍ ഇന്ത്യയില്‍ എത്താന്‍ പോകുന്ന എംഐ എ2ന് ക്വിക് ചാര്‍ജ്ജ് 4.0 ചാര്‍ജ്ജര്‍ ബോക്‌സില്‍ ഉള്‍പ്പെടുത്തില്ല. ക്വിക് ചാര്‍ജ്ജ് 3.0 പിന്തുണയോടെ 5V/2A ചാര്‍ജ്ജോടു കൂടിയാണ് എത്തുന്നത്. ഫാസ്റ്റ് ചാര്‍ജ്ജിംഗ് ടെക്‌നോളജിയുടെ പ്രയോജനം നേടുന്നതിന് ക്യുക് ചാര്‍ജ്ജ് പിന്തുണ ഉപയോഗിച്ച് ഒരു മൂന്നാം കക്ഷി ചാര്‍ജ്ജിംഗ് അഡാപ്റ്റര്‍ ഉപയോക്താക്കള്‍ വാങ്ങേണ്ടി വരും. നിലവില്‍ ക്വല്‍കോമിന്റെ ക്വിക് ചാര്‍ജ്ജ് 4.0 സര്‍ട്ടിഫൈഡ് ചാര്‍ജ്ജിംഗ് അഡാപ്റ്ററുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്.

Advertisement

ഇന്ത്യയില്‍ എത്തുന്ന എംഐ എ2ന് എന്തു കൊണ്ടാണ് ക്വിക്ക് ചാര്‍ജ്ജ് 4.0 ഉള്‍പ്പെടുത്തുന്നത് എന്നു മാത്രം കമ്പനി വ്യക്തമാക്കിയിട്ടില്ല. എല്ലാ മെമ്മറി കോണ്‍ഫിഗറേഷനും ഇന്ത്യയില്‍ ഷവോമി അവതിപ്പിക്കില്ല എന്നും നേരത്തെ റിപ്പോര്‍ട്ട് എത്തിയിരുന്നു. 4ജിബി റാം 64ജിബി സ്‌റ്റോറേജ്, 6ജിബി റാം, 128ജിബി സ്‌റ്റോറേജ് എന്നീ രണ്ട് വേരിയന്റുകള്‍ മാത്രമാണ് ഇന്ത്യയില്‍ എത്തുന്നത്.

ഷവോമി എംഐ എ2ന്റെ സവിശേഷതകള്‍

. ഡിസ്‌പ്ലേ : 5.84 ഇഞ്ച്, ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ, 2.5ഡി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3

. പ്രോസസര്‍ : ഒക്ടാ-കോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസര്‍

Advertisement

. റാം : 4ജിബി/ 6ജിബി

. ഇന്റേര്‍ണല്‍ സ്‌റ്റോറേജ് : 32ജിബി/ 64ജിബി/ 128ജിബി

. സോഫ്റ്റ്‌വയര്‍ : ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. പ്രൈമറി ക്യാമറ : 20എംപി+ 12എംപി

. സെക്കന്‍ഡറി ക്യാമറ : 20എംപി, 1080p വീഡിയോസ്

. ബാറ്ററി : 3010 എംഎഎച്ച്

. കണക്ടിവിറ്റികള്‍ : 4ജി വോള്‍ട്ട്, വൈ-ഫൈ, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, 3.5എംഎം ഓഡിയോ ജാക്ക്, ഫിങ്കര്‍പ്രിന്റ് സെന്‍ഡസര്‍, IR ബ്ലാസ്റ്റര്‍

ആധാർ നമ്പർ കൊടുത്ത് വെല്ലുവിളിച്ചു ട്രായ് ചെയർമാൻ; 5 ബാങ്ക് അക്കൗണ്ട് അടക്കം സകലതും ആധാർ വഴി കണ്ടെത്തി ഹാക്കർമാർ!

Best Mobiles in India

English Summary

Xiaomi Mi A2 may support Quick Charge 4.0 in India