ഷവോമിയുടെ പുതിയ അവതാരമായ എംഐ എ2 ഫോണ്‍ ഓഗസ്റ്റ് 8ന് ഇന്ത്യയില്‍..!


ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമി രണ്ട് മോഡല്‍ ഫോണുകളാണ് സ്‌പെയിനില്‍ നടന്ന ചടങ്ങില്‍ അവതരിപ്പിച്ചത്. ഷവോമി എംഐ എ2, എംഐ എ2 ലൈറ്റ് എന്നീ ഫോണകളാണ് അവ. ഇവയില്‍ എംഐ എ2 ഫോണ്‍ ഇന്ത്യയില്‍ ഓഗസ്റ്റ് 8ന് എത്തും. എംഐ എ2 ലൈറ്റ് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തില്ല.

ഈ ഫോണുകളുടെ എടുത്തു പറയേണ്ട സവിശേഷതകള്‍ അവയുടെ സോഫ്റ്റ്‌വയര്‍ സുരക്ഷയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമാണ്. എംഐ എ2 ഇന്ത്യയില്‍ എത്തുന്ന കാര്യം ഒരു ട്വിറ്ററിലൂടെയാണ് കമ്പനി പ്രഖ്യാപിച്ചത്. 'Mi fans, you heared that right #MiA2 is coming to India on 8th August!' എന്നാണ് ട്വിറ്റര്‍ പോസ്റ്റ്.

കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഷവോമി എംഐ എ1ന്റെ പിന്‍ഗാമിയാണ് ഷവോമി എംഐ എ2. എംഐ എ2 ആന്‍ഡ്രോയിഡ് വണ്‍ ഫോണാണ്.അതിനാല്‍ തന്നെ അടുത്ത രണ്ടു വര്‍ഷത്തെ എല്ലാ ആന്‍ഡ്രോയിഡ് അപ്‌ഡേറ്റുകളും ഈ ഫോണില്‍ ലഭിക്കും.

ഷവോമി എംഐ എ2 ഫോണിന്റെ സവിശേഷതകള്‍ ഇങ്ങനെയാണ്.

5.99 ഇഞ്ച് സ്‌ക്രീന്‍

18:9 അനുപാതത്തിലും 1080x2160 പിക്‌സല്‍ റെസൊല്യൂഷനുളള 5.99 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിനുളളത്. ഫോണിന്റെ സംരക്ഷണത്തിനായി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണവും ഉണ്ട്.

ആന്‍ഡ്രോയിഡ് 8.1 ഓറിയോ ആണ് ഫോണിനുളളത്. നിരന്തരം ലഭിക്കുന്ന അപ്‌ഡേറ്റുകള്‍ ഫോണിന് സുരക്ഷ ഭീക്ഷണി കുറക്കുമെന്നു കരുതുന്നു.

പ്രോസസര്‍

എട്ട് കോറുളള സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസറാണ് ഫോണിനുളളത്. അതായത് നാല് 2.2GHz Kryo 260 കോറുകളും, നാല് 1.8GHz Kryo 260 കോറുകളും അടങ്ങുന്നതാണ് ഈ പ്രോസസര്‍. അഡ്രിനോ 512 GPU ആണ് ഫോണിന്റെ ഗ്രാഫിക്‌സ് പ്രോസസര്‍.

4ജിബി റാം 32ജിബി സ്‌റ്റോറേജ്, 6ജിബി റാം 64ജിബി സ്‌റ്റോറേജ്, 6ജിബി 128ജിബി സ്‌റ്റോറേജ് എന്നീ വേരിയന്റുകളിലാണ് ഫോണ്‍ എത്തുന്നത്.

ഫോണ്‍ ക്യാമറകള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സോടു കൂടിയ ക്യാമറയാണ് ഫോണിനുളളത്. 20എംപി സെല്‍ഫി ക്യാമറയ്ക്ക് സോണിയുടെ IMX376 സെന്‍സാണാണുളളത്. സോഫ്റ്റ് എല്‍ഇഡി ഫ്‌ളാഷും ഇതിലുണ്ട്. ഫോണിന്റെ പിന്‍ ഭാഗത്ത് ഡ്യുവല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറയാണുളളത്. ഇതില്‍ പ്രധാന ക്യാമറയ്ക്ക് 12എംപിയും രണ്ടാമത്തെ ക്യാമറയ്ക്ക് 20എംപിയുമാണ്. പിന്‍ ക്യാമറയില്‍ ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസും ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷും ഉണ്ട്. എംഐ പോര്‍ട്രേറ്റ് മോഡ്, എംഐ ബാക്ഗ്രൗണ്ട് ബോകെ, എംഐ സ്മാര്‍ട്ട് ബ്യൂട്ടി 4.0 എന്നീ സവിശേഷതകളും ഫോണ്‍ ക്യാമറയില്‍ ഉണ്ട.

ബാറ്ററി/ കണക്ടിവിറ്റികള്‍

ക്വിക് ചാര്‍ജ്ജ് 3.0 ഫീച്ചറുളള 3010എംഎച്ച് ബാറ്ററിയാണ് ഫോണിനുളളത്. 30 മിനിറ്റിനുളളില്‍ തന്നെ പകുതിയില്‍ കൂടുതല്‍ ചാര്‍ജ്ജാകും. ടൈപ്പ് സി പോര്‍ട്ട്, 4ജി, വോള്‍ട്ട്, 3ജി, വൈഫൈ, ബ്ലൂട്ടൂത്ത്, വൈഫൈ, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി എന്നിവയും ഫോണിലുണ്ട്.

4ജി/ 32ജിബി സ്‌റ്റോറേജിന് 20,000 രൂപയും, 4ജിബി 64ജിബി സ്റ്റോറേജിന് 22,500 രൂപയും, 6ജിബി/ 128ജിബി സ്‌റ്റോറേജിന് 28,000 രൂപയുമാണ് വില.

യൂട്യൂബിലെ 'ഓട്ടോപ്ലേ ഫീച്ചര്‍' എങ്ങനെ ഓഫ് ചെയ്യാം?

Most Read Articles
Best Mobiles in India
Read More About: xiaomi news mobiles smartphones

Have a great day!
Read more...

English Summary

Xiaomi Mi A2 smartphone launch in India on August 8