18W ഫാസ്റ്റ് ചാര്‍ജ്ജിംഗ് പിന്തുണയുമായി ഷവോമി Mi മാക്‌സ് 3 ജൂലൈയില്‍ എത്തുന്നു..!


ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തികഞ്ഞ ആധിപത്യം പുലര്‍ത്തിയിരുന്ന സാംസങ്ങിനെ പിന്നിലാക്കി അതിശയിപ്പിക്കുന്ന മുന്നേറ്റമാണ് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി കാഴ്ചവയ്ക്കുന്നത്. ഏവര്‍ക്കും അറിയാം ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍ ചൂടപ്പം പോലെയാണ് വിറ്റു പോകുന്നതെന്ന്. എന്നാല്‍ നിലവില്‍ സ്മാര്‍ട്ട് ഫോണുകള്‍ക്കൊപ്പം സ്മാര്‍ട്ട് ടിവികളും വിറ്റു പോകുകയാണ്.

Advertisement

കുറഞ്ഞ വിലയില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍ക്കൊളളിക്കുന്നു എന്നതാണ് ഷവോമിയെ വിപണിയ്ക്ക് പ്രിയങ്കരമാക്കുന്നത്. ഇപ്പോള്‍ ഷവോമി തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാനുളള തിടുക്കത്തിലാണ്. ഷവോമി മീ മാക്‌സ് 3 എന്ന പുതിയ ഫോണ്‍ ജൂലൈ മാസത്തില്‍ ചൈനയില്‍ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയിലെ 3C യില്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.

Advertisement

ഫോണിന്റെ സവിശേഷതകള്‍ അധികമൊന്നും വെളിപ്പെടുത്തിയിട്ടില്ല.

എന്നാല്‍ ഈ ഫോണ്‍ എത്തുന്നത് മീ മാക്‌സ് 2ന്റേതു പോലെ 18W ഫാസ്റ്റ് ചാര്‍ജ്ജിംഗ് പിന്തുണയുണയുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ സര്‍ട്ടിഫിക്കേഷന്‍ സൈറ്റില്‍ ഫോണിന്റെ മോഡല്‍ നമ്പര്‍ M1807E8S എന്നും കാണിക്കുന്നു. എന്നാല്‍ ഫോണിന്റെ പേര് വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും ഇത് മീ മാക്‌സ് 3 എന്ന് ഊഹിക്കാം. ഇതു കൂടാതെ 5V/3A, 9V/2A, 12V/1.5A പിന്തുണയുളള ഉപകരകണമാണെന്നും ലിസ്റ്റിംഗില്‍ കാണിക്കുന്നു. അതിനാലാണ് 18W ഫാസ്റ്റ് ചാര്‍ജ്ജിംഗ് പിന്തുണയുണ്ടെന്നു പറയുന്നത്.

കഴിഞ്ഞ രണ്ടു മാസത്തിനുളളില്‍ നിരവധി സൂചനകള്‍ ഈ ഫോണിനെ കുറിച്ച് വന്നിട്ടുണ്ട്. കൂടാതെ ഷവോമി ഫോണിന്റെ ഫേംവെയര്‍ ഫയലുകള്‍ നാലു മാസം മുന്‍പ് ചോര്‍ന്നു. അതില്‍ ഈ ഫോണിന്റെ ഡിസ്‌പ്ലേ 18:9 അനുപാതത്തില്‍ കാണാം. സ്‌കീന്‍ വലുപ്പം എത്രയാണെന്നു വ്യക്തമല്ല, പക്ഷേ മീ മാക്‌സ് 2 നേക്കാളും വലുപ്പമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഇതിനു പുറമേ 3.5mm ഹെഡ്‌ഫോണ്‍ ജാക്ക് ഉണ്ടാകുമെന്നും സൂചനയുണ്ട്.

Advertisement

മീ മാക്‌സ് 3 ഫോണിന്റെ പിന്നിലായി ഡ്യുവല്‍ ക്യാമറ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. അതിലെ പ്രൈമറി ക്യാമറയ്ക്ക് മീ മിക്‌സ് 2S, മീ 8 എന്നിവയ്ക്കുളളതു പോലെ സോണി IMX363 സെന്‍സറും ഉള്‍പ്പെടുത്തുന്നതായിരിക്കും. കൂടാതെ വയര്‍ലെസ് ചാര്‍ജ്ജിംഗ് പിന്തുണയും ഐറിസ് സ്‌കാനളും ഉണ്ടാകുന്നതാണ്.

ഈ മാര്‍ഗ്ഗത്തിലൂടെ ഏതു ഫോണിലേക്കും വയര്‍ലെസ് ചാര്‍ജ്ജിംഗ് ചേര്‍ക്കാം..!

എന്നാല്‍ ഹാര്‍ഡ്‌വയറിനെ കുറിച്ച് നിലവില്‍ ചില ആശയക്കുഴപ്പം ഉണ്ട്. ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് മീ മാക്‌സ് 3ക്ക് സ്‌നാപ്ഡ്രാഗണ്‍ 710 ചിപ്‌സെറ്റ് ആണെന്നും എന്നാല്‍ മറ്റു ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് സ്‌നാപ്ഡ്രാഗണ്‍ 660 SoCയുമാണെന്നാണ്. സോഫ്റ്റ്‌വയറിനെ കുറിച്ചു പറയുകയാണെങ്കില്‍ മീ മാക്‌സ് 3 റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ്.

Best Mobiles in India

Advertisement

English Summary

Xiaomi Mi Max 3 will come with fast charging support, Launch is set for July