ഷവോമി മി മാക്സ് 3 എത്തി!! ഒറ്റവാക്കിൽ ഗംഭീരം! 5500 mAh ബാറ്ററി, 6.9 ഇഞ്ച് ഡിസ്പ്ളേ, 6 ജിബി റാം..


ഷവോമി തങ്ങളുടെ ഏറ്റവും പുതിയ ബജറ്റ് ഫോണായ മി മാക്സ് 3 പുറത്തിറക്കി. ഫോൺ എന്നതിനേക്കാളും ഫാബ്‌ലറ്റ് എന്ന വിശേഷണമായിരിക്കും ഈ മോഡലിന് കൂടുതൽ ചേരുക. കാരണം 6.9 ഇഞ്ച് ഭീമൻ ഡിസ്പ്ളേ എന്നത് തന്നെ. ഒപ്പം 5500 mAh ബാറ്ററിയുടെ കരുത്തും 6 ജിബി റാമിന്റെ ശക്തിയും ഫോണിനുണ്ട്. പ്രൊസസർ വരുന്നത് സ്നാപ്ഡ്രാഗൺ 636 ആണ്.

Advertisement

വില

ചൈനയിലാണ് ഫോൺ പുറത്തിറക്കിയിരിക്കുന്നത്. വില വരുന്നത് 4 ജിബി റാം 64 ജിബി മെമ്മറി മോഡലിന് 1,699 യുവാൻ (ഏകദേശം 17,300 രൂപ), 6 ജിബി 128 ജിബി മോഡലിന് 1,999 യുവാൻ (ഏകദേശം 20,400 രൂപ) എന്നിങ്ങനെയാണ്. നിലവിൽ പ്രീ ഓഡർ മാത്രമാണ് ഫോൺ ബോക്കിങ്ങിനായുള്ളത്. നാളെ മുതൽ ചൈനയിൽ ഫോൺ ലഭ്യമായിത്തുടങ്ങും ഇരുണ്ട നീല, ഇരുണ്ട സ്വർണ്ണ നിറം, കറുപ്പ് എന്നീ നിറങ്ങളിലായിരിക്കും ഫോൺ ലഭ്യമാകുക. സമാന വിലയിൽ അന്താരാഷ്ട്രവിപണിയിലും ഫോൺ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം. ഫോണിന്റെ മറ്റു സവിശേഷതകൾ ചുവടെ വായിക്കാം.

Advertisement
പ്രധാന സവിശേഷതകൾ

6.9 ഇഞ്ച് ഫുൾ എച്ച്ഡി + 1080x2160 പിക്സൽ ഡിസ്പ്ളേ, 1500:1 കോൺട്രാസ്റ്റ് അനുപാതം, ക്വാൽകോം ഒക്ട കോർ സ്നാപ്ഡ്രാഗൺ 636 പ്രൊസസർ, 1.8GHz, 4 ജിബി അല്ലെങ്കിൽ 6 ജിബി LPDDR4X റാം, അഡ്രിനോ 509 ജിപിയു എന്നിവയാണ് ഒറ്റനോട്ടത്തിൽ ഫോണിന്റെ പ്രധാന സവിശേഷതകൾ. ഇതിൽ ഡിസ്പ്ളേ തന്നെയാണ് ഏറെ എടുത്തുപറയേണ്ട പ്രത്യേകത. കാരണം ഒരു ടാബ്‌ലറ്റിന് വേണ്ട വലിപ്പം തന്നെ ഫോണിനുണ്ട്. ഫാബ്‌ലറ്റ് എന്ന് പറയാമെങ്കിലും ഒരു ടാബ്‌ലെറ്റ് തന്നെയായി വേണമെങ്കിൽ മി മാക്സ് 3യെ വിശേഷിപ്പിക്കാം.

ക്യാമറ

കാര്യങ്ങൾ ക്യാമറയിലേക്ക് വരുമ്പോൾ മി മാക്സ് 3 ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് ആണ് നൽകുന്നത്. 12 മെഗാപിക്സൽ പ്രൈമറി സെൻസർ, 5 മെഗാപിക്സൽ സെക്കൻഡറി സെൻസർ, എഫ് / 1.9 അപ്പെർച്ചർ, എഐ പോർട്രെയ്റ്റ് മോഡ്, ഡ്യുവൽ എൽഇഡി ഫ്ളാഷ് എന്നിവ ഉൾപ്പെടുന്നതാണ് ഈ ഇരട്ട ക്യാമറ സെറ്റപ്പ്. മുൻവശത്ത് f / 2.0 അപ്പെർച്ചർ, 1.12-മൈക്രോൺ പിക്സലുകൾ, ഫേസ് അൺലോക്ക്, സെൽഫി ലൈറ്റ് എന്നിവയുള്ള 8 മെഗാപിക്സൽ സെൻസറാണ് ഫോണിലുള്ളത്. 64 ജിബി, 128 ജിബി എന്നിങ്ങനെ ഇൻബിൽറ്റ് സ്റ്റോറേജിൽ എത്തുന്ന ഫോണിൽ മൈക്രോഎസ്ഡി കാർഡ് വഴി 256 ജിബി വരെ അധികരിപ്പിക്കാം.

മറ്റു സവിശേഷതകൾ

ഇരട്ട 4 ജി VoLTE, ഡ്യുവൽ ബാൻഡ് വൈഫൈ, ബ്ലൂടൂത്ത് v5.0, ജിപിഎസ്, ഗ്ലോനാസ്, യുഎസ്ബി ടൈപ്പ്- C, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവയാണ് പ്രധാന കണക്ടിവിറ്റി ഓപ്ഷനുകൾ. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇലക്ട്രോണിക് കോംപസ്, ഇൻഫ്രാറെഡ് സെൻസർ, റിയർ മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് സെൻസറുകൾ. 5,500 mAh ബാറ്ററിയുള്ള ഫോണിൽ ക്വിക്ക് ചാർജ്ജ് 3 പിന്തുണയും ഉണ്ട്.

പുതിയ സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിക്കേണ്ട 3 ഫീച്ചറുകള്‍

Best Mobiles in India

English Summary

Xiaomi Mi Max 3 With 5500mAh Battery Up to 6GB RAM Launched.