ദേ.. അടുത്തതും എത്തി.. സ്റ്റൈലും പവറും വേണ്ടുവോളം! കണ്ണുംപൂട്ടി വാങ്ങാവുന്ന ഫോൺ


ഷവോമിയുടെ റെഡ്മി നോട്ട് 5, നോട്ട് 5 പ്രൊ എന്നിവയുണ്ടാക്കിയ ഓളം ഇതുവരെ അവസാനിച്ചിട്ടില്ല. അപ്പോഴേക്കും ഇതാ അടുത്ത മോഡലും എത്തിയിരിക്കുന്നു.എംഐ മിക്സ് 2S ആണ് അക്ഷരാർത്ഥത്തിൽ ഞെട്ടിക്കാനായി എത്തിയിരിക്കുന്നത്. മാർക്കറ്റിലെ വമ്പന്മാരെയെല്ലാം വീണ്ടും ഞെട്ടിക്കുകയാണ് ഷവോമി തങ്ങളുടെ ഈ പ്രീമിയം മോഡലിലൂടെ.

Qualcomm Snapdragon 845 പ്രോസസറിന്റെ കരുത്തിൽ രണ്ടു പിൻക്യാമറകളും ആദ്യ മോഡലിന്റെ പരിഷ്കരിച്ച ഡിസൈനും വയർലസ് ചാർജിങ്ങ്, ഫേസ് അൺലോക്ക് തുടങ്ങിയ ഒട്ടനവധി സൗകര്യങ്ങളോടും കൂടിയാണ് എത്തുന്നത്. പ്രധാന സവിശേഷതകൾ എന്തൊക്കെയാണെന്ന് നോക്കാം.

ക്യാമറയുടെ കാര്യം തന്നെ ആദ്യം. ഇപ്പോൾ ഒരു ഫോണെടുക്കുമ്പോൾ ഏതൊരാളും ആദ്യം ശ്രദ്ധിക്കുന്ന കാര്യം. DXO റേറ്റിങ് പ്രകാരം ഐഫോൺ എക്സിന്റെ ക്യാമറയുടെ നിലവാരമുണ്ട് ഈ ഫോണിന്. ഐഫോൺ 8 പ്ലസിനെക്കാൾ മുകളിലും. വേറെന്തുവേണം ഈ ഫോണിന് ഇതില്പരം. Sony IMX363 വൈഡ് ആംഗിൾ ലെൻസിന്റെ 12 മെഗാപിക്സൽ, 12 മെഗാപിക്സൽ ടെലെഫോട്ടോ ലൈസൻസ് എന്നിങ്ങനെ രണ്ടു ക്യാമറകളാണ് പിറകിലുള്ളത്. മൊത്തം 206 തരം ദൃശ്യങ്ങളെ തിരിച്ചറിയാൻ ഈ ക്യാമറയ്ക്ക് സാധിക്കും.

5.99 ഫുള്‍ എച്ഡി പ്ലസ് ഡിസ്‌പ്ലെ ആണ് ഫോണിലുള്ളത്. ഫുൾ വ്യൂ ഡിസ്പ്ലേയോട് കൂടിയ മുൻഭാഗം ആദ്യത്തതിനേത് പോലെ തന്നെ മികച്ചു നിൽക്കുന്നതാണ്. ഏത് ഭാഗത്തു നിന്നു നോക്കിയാലും ഒരു പ്രത്യേക ഭംഗി ഫോണിനുണ്ട്. ചിത്രങ്ങളിൽ നിന്നും തന്നെ നിങ്ങൾക്ക് അത് മനസ്സിലാകും. വയർലസ് ചാർജിങ്ങ്, 3400mAh ബാറ്ററി, ഫേസ് അൺലോക്ക് എന്നിങ്ങനെ നിരവധി മറ്റു ഫീച്ചറുകളും ഇതോടൊപ്പം ഫോണിൽ അടങ്ങിയിട്ടുണ്ട്.

Qualcomm Snapdragon 845 പ്രൊസസർ ഫോണിന് മികച്ച കരുത്തുപകരും എന്ന കാര്യം തീർച്ച. 6GB റാമും 64GB മെമ്മറിയും, 6GB റാമും 128GB മെമ്മറിയും, 8GB റാമും 256GB മെമ്മറിയും എന്നിങ്ങനെ മൂന്ന് വേർഷനുകളാണ് ഫോൺ എത്തിയിരിക്കുന്നത്. യഥാക്രമം 34000, 37000 42000 എന്നിങ്ങനെയാണ് ഇവയുടെ വില.

ആന്‍ഡ്രോയിഡ് ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ഉപയോഗിച്ച് എങ്ങനെ കംപ്യുട്ടർ അണ്‍ലോക്ക് ചെയ്യാം?

Most Read Articles
Best Mobiles in India
Read More About: xiaomi mobiles news android

Have a great day!
Read more...

English Summary

Finally, Xiaomi unveiled the highly anticipated Mi Mix 2S flagship smartphone. The device carries the credits for being the first Chinese smartphone to use the Qualcomm Snapdragon 845 SoC. The smartphone comes with dual-rear cameras, a selfie camera positioned at the bottom bezel as its predecessor, and other aspects.