റെക്കോർഡ് വിൽപ്പനയുമായി പൊക്കോ F1; മിനിറ്റുകൾക്കുള്ളിൽ നടന്നത് 200 കോടിയുടെ കച്ചവടം!


റെക്കോർഡ് വിൽപ്പനയുമായി ഷവോമി പൊക്കോ F1. ഇന്ന് ഉച്ചക്ക് വിൽപ്പനക്കെത്തിയ ഷവോമിയുടെ പൊക്കോ F1 മിനിറ്റുകൾക്കുള്ളിൽ കാലിയായത് 200 കോടിക്ക് മുകളിൽ വിൽപ്പന നടത്തിക്കൊണ്ടാണ്. 90,000 യൂണിറ്റുകൾ ആണ് ആദ്യ വിൽപ്പനയ്ക്ക് എത്തിയത്. അവയെല്ലാം തന്നെ അഞ്ചു മിനിറ്റിൽ തീരുകയായിരുന്നു.

Advertisement

ഇവിടെ മുമ്പുള്ള ഷവോമി ഫ്ലാഷ് സെയിലുകളുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ സെക്കൻഡുകൾക്കുള്ളിൽ തീർന്നിരുന്നില്ല, പകരം നാലഞ്ചു മിനിറ്റ് വരെ സെയിൽ നീണ്ടുനിന്നിരുന്നു. പക്ഷെ ഇതിനർത്ഥം ഫോൺ വിൽപ്പന പെട്ടെന്ന് നടന്നില്ല എന്നല്ല, കാരണം സ്ഥിരമായി ഷവോമി വിൽപ്പനയ്ക്ക് വെക്കുന്ന ഫോണുകളുടെ എണ്ണത്തേക്കാൾ അധികം ആയി അല്പമധികം ഫോണുകൾ ഇത്തവണ വെച്ചിരുന്നു എന്നാതാണ്.

Advertisement

ഷവോമി പൊക്കോ F1 പ്രധാന സവിശേഷതകൾ

പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ആയിട്ടാണ് ഷവോമി പൊക്കോ F1 എത്തുന്നത്. ഈ ശ്രേണിയിലെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ ആണ് പോക്കോഫോണ്‍ എഫ്1. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സര്‍, 4000 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന ആകര്‍ഷണൾ. മികച്ച പ്രകടനം ഉറപ്പാക്കുന്നതിനായി കമ്പനിയുടെ ലിക്വിഡ് കൂളിംഗ് സംവിധാനത്തോടെയാണ് ഫോണ്‍ വിപണിയിലെത്തുന്നത്.

ഐഫോണ്‍ X-ലേതിന് സമാനമായ നോച്ചോട് കൂടിയ 6.8 ഇഞ്ച് FHD+ ഡിസ്‌പ്ലേ, ഐആര്‍ ഫെയ്‌സ് അണ്‍ലോക്ക് സാങ്കേതികവിദ്യയോട് കൂടിയ 20MP മുന്‍ ക്യാമറ, 12 എംപി + 5 എംപി ഇരട്ട പിൻക്യാമറ, മെറ്റല്‍ യൂണീബോഡി, USB ടൈപ്പ് C പോര്‍ട്ട് എന്നിവയെല്ലാമാണ് പ്രധാന സവിശേഷതകൾ. 16999 രൂപ മുതലാണ് ഇതിന്റെ വില. ഫ്ലിപ്പ്കാർട്ടിൽ മാത്രമാണ് ഫോണ്‍ ലഭ്യമാകുക. ഇതിനായി പ്രത്യേക പേജ് ഫ്ലിപ്പ്കാർട്ടിൽ വന്നിട്ടുമുണ്ട്.

Advertisement

കാത്തിരിപ്പിന് അന്ത്യം; റെഡ്മി നോട്ട് 5 ന് ആൻഡ്രോയ്ഡ് ഓറിയോ എത്തി!

Best Mobiles in India

Advertisement

English Summary

Xiaomi Poco F1 collects 200 crores in India: Sold-out in less than 5 minutes.