പൊക്കോ F1 ഉപയോഗിക്കുന്ന ഏതൊരാളും അറിഞ്ഞിരിക്കേണ്ട ട്രിക്കുകൾ!


20,999 രൂപക്ക് വലിയ പ്രീമിയം ഫ്ലാഗ്ഷിപ്പ് മോഡലുകളിൽ ഉള്ള എല്ലാ സവിശേഷതകളോടും കൂടിയാണ് പൊക്കോ F1 എത്തുന്നത്. പ്രൊസസർ, ക്യാമറ, ഹാർഡ്‌വെയർ, സോഫ്ട്‍വെയർ, ഡിസ്പ്ളേ, ബാറ്ററി തുടങ്ങി എല്ലാ മേഖലയിലും മികവ് പുലർത്തുന്ന ഈ ഫോൺ വില കൊണ്ടും ഏറെ ആരാധകരെ ലോകം മൊത്തം സൃഷ്ടിച്ച ഫോൺ ആണ്.

Advertisement

6 ജിബി റാം, 64 ജിബി മെമ്മറി മോഡലിന് 20,999 രൂപയാണ് വരുന്നത്. 6 ജിബി റാം 128 ജിബി മെമ്മറി മോഡലിന് 23,999 രൂപയും 8 ജിബി റാം 256 ജിബി മോഡലിന് 28,999 രൂപയുമാണ് വരുന്നത്. ഇതുകൂടാതെ 29,999 രൂപക്ക് 8 ജിബി റാം 256 ജിബി മോഡലിന്റെ സ്പെഷ്യൽ എഡിഷൻ കൂടെ ലഭ്യമാണ്. എന്തായാലും ഇന്നിവിടെ പൊക്കോ F1 ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ഫോണിന്റെ ചില പ്രധാന സൗകര്യങ്ങൾ വിവരിക്കുകയാണ് ഇവിടെ.

Advertisement

നോച്ച് മറച്ചുവെക്കാൻ

നോച്ച് സംഭവം സ്‌ക്രീനിൽ കുറച്ചുകൂടെ സ്ഥലം തരുമെങ്കിലും ചിലപ്പോഴെങ്കിലും അരോചകമായി തോന്നിയേക്കും ആ അവസരങ്ങളിൽ മറച്ചു വെക്കാൻ Settings > Full-screen display > Hide screen notch എന്ന ഈ മാർഗ്ഗം അവലംബിക്കുക.

ഫുൾ സ്ക്രീൻ ഗസ്റ്ററുകൾ

മറ്റേത് ഷവോമി ഫോണുകളെയും പോലെ തന്നെ പൊക്കോ F1ഉം സോഫ്റ്റ് നാവിഗേഷൻ കീകളോടെ ആണ് എത്തുന്നത്. ഇത് മറച്ചുവെക്കാനും പകരം ഫുൾ സ്ക്രീൻ നാവിഗേഷൻ ഗസ്റ്ററുകൾ ഉപയോഗിക്കാനും സൗകര്യമുണ്ട്. ഇതിനായായി Settings > Full-screen display > select Full-screen gesturesൽ ആണ് പോകേണ്ടത്.

 

ഗസ്റ്ററുകൾ ഡബിൾ ചെക്ക് ചെയ്യുവാൻ..

മുകളിൽ പറഞ്ഞ ഫുൾ സ്ക്രീൻ ഗസ്റ്ററുകൾ വീഡിയോ പ്ളേ ചെയ്യുമ്പോൾ, ഗെയിം കളിക്കുമ്പോൾ തുടങ്ങിയ അവസരങ്ങളിൽ ചിലപ്പോൾ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം. ഒറ്റ നീക്കലിൽ തന്നെ ഗെയിം ക്ലോസ് ആയിപ്പോകുക ബുദ്ധിമുട്ടുണ്ടാക്കും. അത് മാറ്റാനായി ഇത്തരം അപ്പുകളിൽ സെറ്റിങ്സിൽ മാറ്റം വരുത്താം. ഇതിനായി Settings > Full-screen display > Full-screen gestures > Double check for the gestures വഴി സെറ്റ് ചെയ്യാം.

ഫുൾ സ്ക്രീൻ മോഡ്

18.7:9 എന്ന അനുപാതത്തിലാണ് പൊക്കോ F1 എത്തുന്നത്. അതിനാൽ തന്നെ എല്ലാ ആപ്പുകളും ഈ പുതിയ ഡിസ്പ്ളേ അനുപാതത്തിൽ പ്രവർത്തിക്കണം എന്നില്ല. അതിനാൽ തന്നെ ആപ്പുകളെ ഈ അനുപാതത്തിലേക്ക് മാറ്റുന്നതിന് ഫുൾ സ്ക്രീൻ മോഡ് ഉപയോഗിക്കാം, ഇത് ആക്റ്റീവ് ചെയ്യാനായി Settings > Full-screen display > Full-screen mode എന്ന ഓപ്ഷനിൽ ആണ് കയറേണ്ടത്.

നാവിഗേഷൻ കീകൾ സ്ഥാനം മാറ്റുന്നത്

നിങ്ങൾ സോഫ്റ്റ് നാവിഗേഷൻ മെനു ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന്റെ സ്ഥാനം വലത്തു നിന്നും ഇടത്തോട്ടും തിരിച്ച് വലത്തോട്ടും മാറ്റുന്നതിനായി ഫോണിൽ സൗകര്യമുണ്ട്. ഇത് പ്രകാരം ഇടതു ഭാഗത്തുള്ള മെനു വലത് ഭാഗത്തേക്കും വലതു ഭാഗത്തുള്ള ബാക്ക് ഇടതുഭാഗത്തേക്കും മാറ്റം. ഇതിനായി Settings > Full-screen display > Buttons > Mirror buttonsൽ ആൺ കയറേണ്ടത്.

ഡ്യൂവൽ ആപ്പ്സ്

ഇതെന്താണെന്ന് നമുക്കറിയാം. ഒരു ഫോണിൽ തന്നെ ഒരേ ആപ്പ് രണ്ടു ആപ്പുകളായി രണ്ടു അക്കൗണ്ടുകളിൽ ഉപയോഗിക്കുന്ന സംവിധാനമാണിത്. ഇതിനായി Settings > Dual appsൽ കയറി ആവശ്യമുള്ള ആപ്പ് തിരഞ്ഞെടുക്കുക.

സെക്കൻഡ് സ്‌പേസ്

ഒരു ഫോണിൽ തന്നെ മറ്റൊരു അക്കൗണ്ട് പോലെ ഒരു സ്‌പേസ് ഉണ്ടാക്കുന്ന ഈ സംവിധാനം ഉപയോഗിക്കാൻ ചെയ്യേണ്ടത് ഫോണിൽ Settings > Second space > Turn on ആണ് കയറേണ്ടത്.

ആപ്പ് ലോക്ക്

ഫോണിൽ ഇനി ആപ്പ് ലോക്ക് സംവിധാനം കൊണ്ടുവരാനായി settings > app lock പോകുക, അവിടെ ഏതൊക്കെ ആപ്പുകളാണ് ലോക്ക് ചെയ്യേണ്ടത് അവ തിരഞ്ഞെടുത്ത് സെറ്റ് ചെയ്യാം.

മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണുമായി ഹുവായ്; ലാപ്‌ടോപ്പുകള്‍ അപ്രസക്തമാകുമോ?

 

 


Best Mobiles in India

English Summary

Xiaomi Poco F1 tips and tricks that every Pocophone user must know