പൊക്കോ F1; ഷാവോമിയിൽ നിന്നുമൊരു പുത്തൻ ബ്രാൻഡ്!


ഷവോമിയുടെ പൊക്കോ F1 ഇന്ന് ഇന്ത്യയിൽ എത്തുന്നു. ഇന്ന് ഉച്ചക്ക് കൃത്യം 12.30ന് ആണ് പുറത്തിറക്കൽ ചടങ്ങ്. യുട്യൂബ് വഴി ലൈവായി തന്നെ പുറത്തിറക്കൽ കാണാനുള്ള അവസരം കമ്പനി ഒരുക്കുന്നുണ്ട്. ഒരുപക്ഷെ ഷവോമിയുടെ ഏറ്റവും വിലകൂടിയ ഫോൺ കൂടിയാവും ഇത്. ഈയടുത്ത് പുറത്തുവന്ന ചിത്രങ്ങളും വിഡിയോകളും എല്ലാം തന്നെ സൂചിപ്പിക്കുന്നതും അതാണ്. ഫ്ലിപ്കാർട്ട് ഈ മോഡലിനായി ഒരു വെബ്സൈറ്റ് തുടങ്ങിയിട്ടുമുണ്ട്.

Advertisement

പ്രധാന സവിശേഷതകൾ

ഐഫോണ്‍ X-ലേതിന് സമാനമായ നോച്ചോട് കൂടിയ 6.8 ഇഞ്ച് FHD+ ഡിസ്‌പ്ലേ, ഐആര്‍ ഫെയ്‌സ് അണ്‍ലോക്ക് സാങ്കേതികവിദ്യയോട് കൂടിയ 20MP മുന്‍ ക്യാമറ, മെറ്റല്‍ യൂണീബോഡി, USB ടൈപ്പ് C പോര്‍ട്ട് എന്നിവയും പ്രതീക്ഷിക്കാം. അടുത്തിടെ ഷവോമി പുത്തന്‍തലമുറ ആന്‍ഡ്രോയ്ഡ് വണ്‍ സ്മാര്‍ട്ട്‌ഫോണ്‍ Mi A2 ഇന്ത്യയില്‍ പുറത്തിറക്കിയിരുന്നു. 16999 രൂപ മുതലാണ് ഇതിന്റെ വില. ഫ്ലിപ്പ്കാർട്ടിൽ മാത്രമാണ് ഫോണ്‍ ലഭ്യമാകുക. ഇതിനായി പ്രത്യേക പേജ് ഫ്ലിപ്പ്കാർട്ടിൽ വന്നിട്ടുമുണ്ട്.

Advertisement
ഷവോമിയുടെ പ്രീമിയം നിരയിലെ ഫോൺ

പോപ്‌കോണ്‍ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കുമെന്നാണ് വിവരം. ഈ ശ്രേണിയിലെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ പോക്കോഫോണ്‍ എഫ്1 എന്നായിരിക്കും അറിയപ്പെടുക. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സര്‍, 4000 mAh ബാറ്ററി എന്നിവയായിരിക്കും ഫോണിന്റെ പ്രധാന ആകര്‍ഷണങ്ങളെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മികച്ച പ്രകടനം ഉറപ്പാക്കുന്നതിനായി കമ്പനിയുടെ ലിക്വിഡ് കൂളിംഗ് സംവിധാനത്തോടെയാകും ഫോണ്‍ വിപണിയിലെത്തുകയെന്നും പറയപ്പെടുന്നു.

വൺപ്ലസിനും അസൂസിനും വെല്ലുവിളി

പിന്‍ഭാഗത്ത് രണ്ട് ക്യാമറയോട് കൂടിയ ഫോണ്‍ ആന്‍ഡ്രോയ്ഡ് 8.0 ഒറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഏകദേശം 25,000 രൂപയോളം ഫോണിന് വില പ്രതീക്ഷിക്കാവുന്നതാണ്. എന്തായാലും വൺപ്ലസ് 6, അസൂസ് സെൻഫോൻ 5 സെഡ് തുടങ്ങിയ രണ്ടു മോഡലുകൾക്ക് കനത്ത വെല്ലുവിളി ഈ ഷവോമി ഫോൺ സൃഷ്ടിക്കും എന്നുറപ്പാണ്. കാരണം വിപണിയിൽ ഇന്നുള്ള കയ്യിലൊതുങ്ങുന്ന വിലയിൽ വാങ്ങാവുന്ന രണ്ട് പ്രീമിയം ബ്രാൻഡുകളാണിവ.

ഈ മോഡലും വിജയമാകും എന്നുറപ്പിക്കാം

ഷവോമി ഇന്ത്യയുടെ ലീഡ് പ്രോഡക്ട് മാനേജരായ ജയ് മണി ഈ പുതിയ സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് സൂചന നല്‍കി ട്വീറ്റ് ചെയ്തിരുന്നു. അതിന് ശേഷം പല ചിത്രങ്ങളും വിഡിയോകളും സവിശേഷതകളും ഫോണിന്റേതായി ഓൺലൈനായി പുറത്തുവന്നിരുന്നു. അവയെല്ലാം തന്നെ സൂചിപ്പിക്കുന്നതും ഫോൺ എന്തുകൊണ്ടും രാജ്യത്ത് ഒരു വിജയമാകും എന്ന് തന്നെയാണ്. എന്തായാലും 12.30 വരെ കാത്തിരിക്കാം.

Best Mobiles in India

English Summary

Xiaomi POCO F1 will be unveiled tomorrow as a Flipkart exclusive product