ഷവോമിയുടെ ഏറ്റവും വില കൂടിയ പോക്കോഫോണ്‍ F1 ഉടന്‍ ഇന്ത്യയില്‍ എഎത്തും..!


ഇന്ത്യാക്കാരുടെ ഏറ്റവും പ്രശസ്ഥമായ ചൈനീസ് ബ്രാന്‍ഡാണ് ഷവോമി. കൂടാതെ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തികഞ്ഞ ആധിപത്യം പുലര്‍ത്തിയിരുന്ന സാംസങ്ങിനെ പിന്നിലാക്കി അതിശയിക്കുന്ന മുന്നേറ്റമാണ് ഷവോമി കാഴ്ചവയ്ക്കുന്നത്.

Advertisement

ഇപ്പോള്‍ ഷവോമി തങ്ങളുടെ പുതിയ സീരീസ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പോകുന്നു. പോക്കോഫോണ്‍ എന്ന് അറിയപ്പെടുന്ന ഈ ഫോണിന്റെ ലോഞ്ച് ട്വിറ്ററിലൂടെയാണ് കമ്പനി അറിയിച്ചത്. പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ ലോകത്തിലെ മുമ്പന്‍ എന്നാണ് പോക്കോഫോണിനെ ട്വിറ്ററില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

Advertisement

ട്വിറ്ററിനോടൊപ്പം 'Poco by Xiaomi' എന്ന് എഴുതിയ ചിത്രവും പങ്കുവച്ചിട്ടുണ്ട്. ഷവോമി ഇന്ത്യയുടെ ലീഡ് പ്രോഡക്ട് മാനേജരായ ജയ് മണിയാണ് ട്വിറ്ററില്‍ പങ്കുവച്ചത്.

ഷവോമിയുടെ ഉപ ബ്രാന്‍ഡായ പോക്കോയുടെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണ് എത്താന്‍ പോകുന്ന 'പോക്കോ ഫോണ്‍ വണ്‍'. നേരത്തെ ഇറങ്ങിയ റിപ്പോര്‍ട്ടു പ്രകാരം പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തിലായിരിക്കും ഈ ഫോണ്‍ ഉള്‍പ്പെടുന്നത്.

6.18 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ ആയിരിക്കും ഫോണിന്. കൂടാതെ ഡിസ്‌പ്ലേയില്‍ ഒരു നോച്ചും ഉണ്ടായിരിക്കും. 4000എംഎഎച്ച് ബാറ്ററിയുടെ പിന്‍ബലത്തിലാണ് ഈ ഫോണ്‍. കൂടാതെ ഉപകരണത്തിന്റെ മികച്ച പ്രകടനത്തിനായി കമ്പനിയുടെ ലിക്വിഡ് കൂളിംഗ് സിസ്റ്റവും ഉണ്ട്.

Advertisement

IR ഫേസ് അണ്‍ലോക്ക് ടെക്‌നോളജിയുമൊത്ത 20എംപി മുന്‍ ക്യാമറയുമായാണ് ഫോണ്‍ എത്തുന്നത്. കൂടാതെ യുഎസ്ബി ടൈപ്പ് സി പോര്‍ട്ടും ഉണ്ട്.

ഈ അടുത്തിടെയാണ് ഷവോമി ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്ട്‌ഫോണായ മീ എ2 ഇന്ത്യയില്‍ അവതരിപ്പിച്ചത്. ആമസോണ്‍ എക്‌സ്‌ക്ലൂസീവായ ഈ ഫോണിന്റെ വില 16,999 രൂപയായിരുന്നു. ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പില്‍ എത്തിയ ഈ ഫോണിന് ആന്‍ഡ്രോയിഡ് 8.0 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസറുളള ഈ ഫോണില്‍ 3010എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്വല്‍കോം ക്വിക്ക് ചാര്‍ജ്ജും ബാറ്ററി പിന്തുണയ്ക്കുന്നു.

9 രൂപയ്ക്കും 29 രൂപയ്ക്കും പരിധി ഇല്ലാത്ത ഓഫറുമായി ബിഎസ്എന്‍എല്‍ !

Best Mobiles in India

Advertisement

English Summary

Xiaomi Pocophone F1 Soon Launch In India