ഷവോമിയുടെ Pocophone ഫോൺ വരുന്നു; എന്താണ് സംഭവം?


വരുന്നു ഷവോമിയിൽ നിന്നും മറ്റൊരു ഫോൺ ബ്രാൻഡ്. ഷവോമി Pocophone F1 എന്ന് പേരിട്ടിരിക്കുന്ന ഈ മോഡലിനെ കുറിച്ചുള്ള വാർത്തകൾ ബ്ലൂടുത്ത് സെർട്ടിഫികേഷനുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾക്കിടയിലാണ് ഓൺലൈനിൽ പുറത്തായിരിക്കുന്നത്. ഈ പുതിയ പേരിന് കീഴിൽ കമ്പനി ഒരു ഫോൺ ഇറക്കുമ്പോൾ അതിന് ചില പ്രത്യേകതകൾ കൂടെ അവകാശപ്പെടാനുണ്ട്. അതെന്താണെന്ന് നോക്കാം.

Advertisement

ലിക്വിഡ് കൂളിംഗ് സിസ്റ്റം

കമ്പനി ഔദ്യോഗികമായി പറഞ്ഞിട്ടില്ലെങ്കിലും പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം വരാനിരിക്കുന്ന ഈ മോഡൽ പ്രത്യേക തരത്തിലുള്ള ലിക്വിഡ് കൂളിംഗ് സിസ്റ്റത്തോട് കൂടിയായിരിക്കും എത്തുക. അത് തന്നെയായിരിക്കും ഈ മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകതയും. ഒപ്പം Snapdragon 845 പ്രോസസറിന്റെ കരുത്തും ഫോണിനുണ്ടാകും.

Advertisement
ലിക്വിഡ് കൂളിംഗ് സിസ്റ്റം എന്ത്?

പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കും പ്രകാരം ഈ ലിക്വിഡ് കൂളിംഗ് സിസ്റ്റം വഴി ഏത് അടിയന്തിര ഘട്ടത്തിലും സുഗമമായ ഫോൺ പ്രവർത്തനം കാഴ്ചവെക്കാൻ ഫോണിനെ കെൽപ്പുള്ളതാക്കും. അതിനാൽ തന്നെ ഈ വിദ്യയിൽ എത്തുന്ന ഫോണിന് വിലയും അല്പം കൂടുതലായിരിക്കും എന്നുറപ്പിക്കാം. 6 ജിബി 64 ജിബി മോഡലിന് ഏകദേശം 33000 രൂപയും 6 ജിബി 128 ജിബി മോഡലിന് ഏകദേശം 37000 രൂപയുമായിരിക്കും വിലവരിക.

ക്യാമറ

ഫോണിന്റെ സവിശേഷതകൾ പുറത്തുവന്നിട്ടുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ ക്യാമറയുടെ കാര്യത്തിൽ ഇരട്ട ക്യാമറകൾ തന്നെയായിരിക്കും പിറകിൽ ഉണ്ടാകുക. 1.4 മൈക്രോൺ വലിയ പിക്സലുകളും ഇരട്ട പിക്സലുകളോട് കൂടിയ ഓട്ടോ ഫോക്കസും ഉള്ള 12 മെഗാപിക്സൽ പ്രധാന സെൻസറും 5 മെഗാപിക്സൽ രണ്ടാം സെൻസറും ആയിരിക്കും ഈ രണ്ടു ക്യാമറകൾ. മുൻവശത്ത് 20 മെഗാപിക്സൽ ക്യാമറയും ഉണ്ടാകും.

മറ്റു പ്രധാന സവിഷശതകൾ

മറ്റു സവിഷശതകളിലേക്ക് വരുമ്പോൾ Snapdragon 845 പ്രോസസറിന് പുറമെ 6 ജിബി റാം, 64 ജിബി അല്ലെങ്കിൽ 128 ജിബി മെമ്മറി, ആൻഡ്രോയിഡ് 8.1 ഓറിയോ, 18:9 അനുപാതത്തിലുള്ള 6 ഇഞ്ച് ഡിസ്പ്ളേ, 4000 mAh ബേറ്ററി എന്നിവയും മറ്റു ഷവോമി ഫോണുകളിൽ ഉള്ളത് പോലെയുള്ള മറ്റു പ്രധാന സവിശേഷതകളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

ഇറങ്ങുമോ ഇല്ലയോ?

Bluetooth SIG Certification റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ ഫോണിനെ കുറിച്ചുള്ള വിവരങ്ങൾ ഫോണിൽ പ്രചരിച്ചത് എന്ന് പറഞ്ഞല്ലോ. എന്നാൽ മുമ്പ് മി മാക്സ് 3 പ്രൊ പിൻവലിച്ച പോലെ തന്നെ ഒരുപക്ഷെ ഈ മോഡലും പിൻവലിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഔദ്യോഗികമായി പ്രഖ്യാപനം വന്നുകഴിഞ്ഞാൽ മാത്രമേ ഈ വിഷയത്തിൽ കൂടുതലായി എന്തെങ്കിലും സ്ഥിരീകരണം നമുക്ക് ലഭിക്കുകയുള്ളൂ.

സ്മാര്‍ട്ട്‌ഫോണില്‍ മികച്ച പോട്രെയ്റ്റ്, ലാന്‍ഡ്‌സ്‌കേപ്പ്, ആക്ഷന്‍ ഫോട്ടോകള്‍ എടുക്കാന്‍ പഠിക്കാം

Best Mobiles in India

English Summary

Xiaomi Pocophone F1 Specifications