വില്‍പ്പനയില്‍ വണ്‍പ്ലസിനെ കടത്തിവെട്ടി ഷവോമി; 18 ദിവസം കൊണ്ട് വിറ്റത് 10 ലക്ഷം Mi8 ഫോണുകള്‍


വണ്‍പ്ലസ് 6-ന്റെ വില്‍പ്പന 10 ലക്ഷത്തിലെത്തിയത് അടുത്തിടെ വണ്‍പ്ലസ് വന്‍ ആഘോഷമാക്കിയിരുന്നു. ഏറ്റവും വേഗത്തില്‍ വില്‍ക്കപ്പെടുന്ന സ്മാര്‍ട്ട്‌ഫോണ്‍ എന്ന ഖ്യാതിയും ഇതോടെ വണ്‍പ്ലസിന് സ്വന്തമായി. ഇതിനിടെയാണ് ഷവോമിയുടെ എട്ടാം വാര്‍ഷിക ഉപഹാരമായ Mi8 ചൈനയില്‍ പുറത്തിറങ്ങിയത്. മികച്ച ഫീച്ചേഴ്‌സോട് കൂടിയ ബീസല്‍ ലെസ് നോച്ച് ഫോണ്‍ ആയ Mi8-ന്റെ എറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്ന് അതിന്റെ വിലയാണ്.

Advertisement

വിപണിയിലെത്തി 18 ദിവസം കൊണ്ട് 10 ലക്ഷം ഫോണുകള്‍ വിറ്റ് ഷവോമി വണ്‍പ്ലസിനെ മലര്‍ത്തിയടിച്ച വാര്‍ത്തയാണ് ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ ചൂടുള്ള ചര്‍ച്ച. വണ്‍പ്ലസ് ലോക വിപണിയിലാകെയാണ് 10 ലക്ഷം ഫോണുകള്‍ വിറ്റത്. എന്നാല്‍ ഷവോമി ചൈനയില്‍ തന്നെ ഈ നേട്ടം കൈവരിച്ചു.

Advertisement

ഷവോമി Vs വണ്‍പ്ലസ്

ചൈനയിലെ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളാണ് ഷവോമിയും വണ്‍പ്ലസും. ലോകത്തില്‍ തന്നെ ഏറ്റവുമധികം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുള്ള രാജ്യമാണ് ചൈന. ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണികളുടെ കൂട്ടത്തിലും ചൈനയ്ക്ക് ഉയര്‍ന്ന സ്ഥാനമുണ്ട്.

22 ദിവസം കെണ്ടാണ് വണ്‍പ്ലസ് 6-ന്റെ വില്‍പ്പന പത്ത് ലക്ഷത്തിലെത്തിയത്. എന്നാല്‍ നേരത്തേ സൂചിപ്പിച്ചത് പോലെ ഷവോമിക്ക് ഇതിന് 18 ദിവസമേ വേണ്ടിവന്നുള്ളൂ. ചൈനയില്‍ മാത്രമാണ് ഷവോമി ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയധികം ഫോണുകള്‍ വിറ്റതെന്നതും ശ്രദ്ധേയമാണ്. ലോകത്ത് എവിടെയും വണ്‍പ്ലസ് 6 വാങ്ങാന്‍ കഴിയും.

Mi8 Vs വണ്‍പ്ലസ് 6- സവിശേഷതകള്‍

Advertisement

Mi8-ഉം വണ്‍പ്ലസ് 6-ഉം തമ്മില്‍ കാര്യമായ വ്യത്യാസങ്ങളില്ലെന്ന് തന്നെ പറയാം. സവിശേഷതകളുടെ കാര്യത്തില്‍ ഏറെക്കുറെ സമാനമാണ് രണ്ട് ഫോണുകളും. ഇവയെക്കുറിച്ച് വിശദമായി നോക്കാം.

ഷവോമി Mi8

ഡിസ്‌പ്ലേ- 2.5 D കര്‍വ്ഡ് ഗ്ലാസോട് കൂടിയ 6.21 ഇഞ്ച് ഫുള്‍ HD+AMOLED നോച്ച്ഡ് ഡിസ്‌പ്ലേ

ഹാര്‍ഡ് വെയര്‍- 6GB റാമോട് കൂടിയ സ്‌നാപ്ഡ്രാഗണ്‍ 845

സോഫ്റ്റ് വെയര്‍- MIUI 10 ഓടുകൂടിയ ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ

സ്‌റ്റോറേജ്- 64GB/128GB/256GB

പിന്‍ക്യാമറ- 12MP പ്രൈമറി ലെന്‍സ്+ 12 MP സെക്കന്‍ഡറി ലെന്‍സ്

സെല്‍ഫി ക്യാമറ- 20 മെഗാപിക്‌സല്‍

കണക്ടിവിറ്റി- ഇരട്ട സിം, 4G VoLTE, Wi-Fi, ബ്ലൂടൂത്ത്, NFC, GPS

Advertisement

ബാറ്ററി- 3400 mAh

നിറങ്ങള്‍- വെളുപ്പ്, നീല, ഗോള്‍ഡ്, കറുപ്പ്

വില (ചൈന)

28000 രൂപ (64GB)

31200 രൂപ (128 GB)

34300 രൂപ (256GB)


വണ്‍പ്ലസ് 6

ഡിസ്‌പ്ലേ- ഗോറില്ല ഗ്ലാസ് 5-ഓട് കൂടിയ 6.28 ഇഞ്ച് ഒപ്ടിക് AMOLED ഫുള്‍ HD+ നോച്ച്ഡ് ഡിസ്‌പ്ലേ

ഹാര്‍ഡ് വെയര്‍- 8GB/6GB റാമോട് കൂടിയ സ്‌നാപ്ഡ്രാഗണ്‍ 845

സോഫ്റ്റ് വെയര്‍- ഓക്‌സിജന്‍ OS (ആന്‍ഡ്രോയ്ഡ് P ബീറ്റ ഫോണില്‍ ലഭ്യമാണ്) -ഓടുകൂടിയ ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ

സ്‌റ്റോറേജ്- 64 GB/128GB/256GB

പിന്‍ക്യാമറ- 20MP പ്രൈമറി ലെന്‍സ്+ 16MP സെക്കന്‍ഡറി ലെന്‍സ്

Advertisement

സെല്‍ഫി ക്യാമറ- 16 മെഗാപിക്‌സല്‍

കണക്ടിവിറ്റി- ഇരട്ട സിം, 4G VoLTE, Wi-Fi, ബ്ലൂടൂത്ത്, NFC, GPS

ബാറ്ററി- 5V/4A ഡാഷ് ചാര്‍ജ് 3.0 പിന്തുണയ്ക്കുന്ന 3300 mAh

വില

34999 (64GB)

39999 (128GB)

44999 (256 GB)

വിലയും ഇന്ത്യയിലെ ലഭ്യതയും

വില തന്നെയാണ് Mi8-നെ ആകര്‍ഷകമാക്കുന്നത്. വണ്‍പ്ലസ് 6-ല്‍ ഉള്ള ഏറെക്കുറെ എല്ലാ ഫീച്ചേഴ്‌സും ഉണ്ടെങ്കിലും Mi8-ന് താരതമ്യേന വില കുറവാണ്. അടുത്ത മാസം ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകത്തെ മറ്റ് വിപണികളില്‍ Mi8 എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ത്യയിലും വണ്‍പ്ലസ് 6 ഷവോമി Mi8-ല്‍ നിന്ന് കടുത്ത മത്സരം നേരിടേണ്ടിവരും. ഇതിന് പുറമെ ഷവോമി വില കുറഞ്ഞ Mi8 SE, കുറച്ചുകൂടിയ വിലയുള്ള Mi8 Explorer എന്നിവയും വൈകാതെ വിപണിയലെത്തിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Advertisement

ഇനി രാജ്യത്ത് എവിടെ നിന്നും പാസ്സ്പോർട്ടിന് അപേക്ഷിക്കാം; പുത്തൻ സംവിധാനവും ആപ്പുമായി സർക്കാർ

Best Mobiles in India

English Summary

xiaomi pushes oneplus in sales In 18 days, 10 million Mi8 phones were sold