ഷവോമി Qin AI Vs ജിയോ ഫോണ്‍ 2: മികച്ചത് ഏത്?


സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ 4G ഫീച്ചര്‍ ഫോണുകളുടെ കാര്യം അടുത്തിടെ വരെ ഇങ്ങനെയായിരുന്നില്ല. കഴിഞ്ഞവര്‍ഷം ജിയോ ഫോണ്‍ പുറത്തിറങ്ങിയതോടെ 4G ഫീച്ചര്‍ ഫോണ്‍ വിപണിയിലും വലിയ മുന്നേറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രമുഖ കമ്പനികള്‍ തങ്ങളുടെ 4G ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍.

ഷവോമി ആദ്യ 4G ഫീച്ചര്‍ ഫോണ്‍ ആയ Qin AI പുറത്തിറക്കി വരവറിയിച്ചു കഴിഞ്ഞു. 4G VoLTE-യോട് കൂടിയ ഫോണ്‍ വിപണിയിലെ മറ്റ് സമാനമായ ഫോണുകളോട് കിടപിടിക്കുന്ന ഫീച്ചറുകള്‍ ഉള്‍പ്പെടെയാണ് എത്തിയിരിക്കുന്നത്. ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ജിയോ ഫോണ്‍ 2-ന് ഷവോമി Qin AI എന്ത് വെല്ലുവിളി ഉയര്‍ത്തുമെന്ന് നോക്കാം.

രൂപകല്‍പ്പനയില്‍ വ്യത്യാസം

ഷവോമിയില്‍ T4 കീപാഡ് ആണുള്ളത്. ടച്ച് ഇന്‍പുട്ട് സൗകര്യമില്ല. 320x240 പിക്‌സല്‍ റെസല്യൂഷനോട് കൂടിയ 2.8 ഇഞ്ച് ഡിസ്‌പ്ലേയാണ് Qin AI-ല്‍ ഉള്ളത്. റിലയന്‍സ് ജിയോ ഫോണ്‍ 2-ല്‍ ഫുള്‍ QWERTY കീബോഡും 4 വേ നാവിഗേഷണല്‍ പാഡും ഉള്‍പ്പെടുത്തിയിരിക്കുന്നു. 2.4 ഇഞ്ച് QVGA ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. റെസല്യൂഷന്‍ 240x320 മെഗാപിക്‌സല്‍.

പ്രകടനത്തില്‍ കാര്യമായ വ്യത്യാസമില്ല

ഷവോമി Qin AI-യില്‍ 1.3 GHz ക്വാഡ്‌കോര്‍ ചിപ്‌സെറ്റും 256 MB റാമും ഉണ്ട്. മെമ്മറി ശേഷി 512 MB ആണ്. ഇത് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വികസിപ്പിക്കാന്‍ കഴിയും. എന്നാല്‍ എത്ര വരെ മെമ്മറി വികസിപ്പിക്കാനാകുമെന്ന് വ്യക്തമല്ല. 1480 mAh ബാറ്ററിയും ടൈപ്പ് സി പോര്‍ട്ടുമാണ് മറ്റ് പ്രധാന സവിശേഷതകള്‍.

ജിയോ ഫോണ്‍ 2-ല്‍ ഉപയോഗിച്ചിരിക്കുന്നത് ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍ ആണ്. 512 MB റാം 4 GB സ്‌റ്റോറേജ് എന്നിവയുമുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 128 GB വരെ വികസിപ്പിക്കാന്‍ കഴിയും. 2000 mAh ബാറ്റി 15 ദിവസം വരെ ടോക്ക് ടൈം നല്‍കുന്നു

ഷവോമിയില്‍ ക്യാമറയില്ല

ഷവോമിയുടെ ആദ്യ ഫീച്ചര്‍ ഫോണില്‍ ക്യാമറ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ജിയോ ഫോണ്‍ 2-ല്‍ പിന്നില്‍ 2MP ക്യാമറയും മുന്നില്‍ 0.3 MP ക്യാമറയും ഉണ്ട്.

സോഫ്റ്റ്‌വെയര്‍

ഷവോമി Qin AI ഫീച്ചര്‍ ഫോണില്‍ ആന്‍ഡ്രോയ്ഡിന്റെ പതിപ്പായ Mocor 5 ഓപ്പറേറ്റിംഗ് സിസ്റ്റമാണുള്ളത്. ഇതിന് 17 ഭാഷകള്‍ തത്സമയം വിവര്‍ത്തനം ചെയ്യാനാകും. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമെന്ന് മാത്രമല്ല കഥകള്‍ പറയുകയും ചെയ്യും. ചൈനയില്‍ ഇറങ്ങുന്ന ഫോണുകളില്‍ പ്ലേസ്റ്റോര്‍ ലഭിക്കുകയില്ലെങ്കിലും വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് എന്നിവ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുമെന്ന് പറയപ്പെടുന്നു. 3.5 mm ഹെഡ്‌ഫോണ്‍ ജാക്ക്, AC3 1511 സ്പീക്കറുകള്‍, ബ്ലൂടൂത്ത്, വൈ-ഫൈ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ജിയോ ഫോണ്‍ 2 പ്രവര്‍ത്തിക്കുന്നത് Kai ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. ഇതില്‍ വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, യൂട്യൂബ് എന്നിവ ലഭിക്കും. ഡിജിറ്റല്‍ അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ള നിരവധി ഫീച്ചറുകളും ഇതില്‍ പ്രതീക്ഷിക്കാം.

വിലയും ലഭ്യതയും

ജിയോ ഫോണ്‍ 2 ഓഗസ്റ്റ് 15-ന് വിപണിയിലെത്തും. 2999 രൂപയാണ് വില. ഷവോമി Qin AI-യ്ക്ക് ചൈനയില്‍ വില 199 യുവാനാണ് (ഏകദേശം 2000 രൂപ). ഷവോമിയുടെ ആദ്യ ഫീച്ചര്‍ ഫോണ്‍ എന്ന് ഇന്ത്യയിലെത്തുമെന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തമായ വിവരമില്ല. എന്നാല്‍ എത്തുമ്പോള്‍ ഇത് ഇതേ നിരയിലെ മറ്റ് ഫോണുകള്‍ക്ക് കടുത്ത വെല്ലുവിള ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

ജിയോയെ നേരിടാൻ മാസം വെറും 47 രൂപയുടെ പ്ലാനുമായി വൊഡാഫോണും എയർടെല്ലും!

Most Read Articles
Best Mobiles in India
Read More About: jiophone xiaomi mobiles technology

Have a great day!
Read more...

English Summary

Xiaomi Qin AI vs JioPhone 2: 4G VoLTE feature phones compared