ഈ പോക്ക് പോയാൽ സാംസങ്ങ്, ആപ്പിൾ എന്നിവയെ ഷവോമി പിറകിലാക്കും! റെക്കോർഡ് വിൽപ്പന


ഷവോമി എന്ന പേര് കേൾക്കുമ്പോൾ ചിലർക്കെങ്കിലും ഒരു തോന്നൽ വരാറുണ്ട്. ചൈനീസ് കമ്പനി അല്ലെ അതിനൊത്ത നിലവാരം മാത്രം പ്രതീക്ഷിച്ചാൽ മതി എന്ന്. എന്നാൽ ആ തോന്നാലുകളെല്ലാം തന്നെ തെറ്റിക്കുന്ന വിധമായിരുന്നു കഴിഞ്ഞ കുറച്ചു കാലങ്ങളിലായി ഷവോമിയുടെ വളർച്ച.

Advertisement

ചൈനീസ് വിപണിക്ക് ശേഷം ഇന്ത്യൻ വിപണിയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും വിപണി ഉറപ്പിച്ച കമ്പനി ഇപ്പോൾ ആഗോളതലത്തിൽ തന്നെ ഏറ്റവുമധികം ഫോണുകൾ വിറ്റൊഴിച്ച കമ്പനികളിൽ ഒന്നായി മാറിയിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ലോകത്ത് ഏറ്റവുമധികം ഫോണുകൾ വിറ്റൊഴിഞ്ഞ കമ്പനികളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഷവോമി.

Advertisement

മുന്നിട്ട് റെഡ്മി 5a, റെഡ്മി നോട്ട് 5

2018 ഏപ്രിൽ അനുസരിച്ചുള്ള കണക്ക് പ്രകാരം ഇപ്പോൾ ലോകത്ത് ഏറ്റവുമധികം വിൽപന നടത്തിയിരിക്കുന്ന 10 ഫോണുകളുടെ പട്ടികയിൽ സാംസങ്, ആപ്പിൾ എന്നിവയെ കൂടാതെ ഉള്ള ഒരേ ഒരു കമ്പനി ഷവോമി മാത്രമാണ്. ഈ മികച്ച 10 ഫോണുകളിൽ ആറാം സ്ഥാനത്ത് റെഡ്മി 5a, എട്ടാം സ്ഥാനത്ത് റെഡ്മി നോട്ട് 5 എന്ന റെഡ്മി 5 പ്ലസ് എന്നീ ഫോണുകൾ ഉണ്ട്. ഐഫോൺ 6, ഐഫോൺ 7, ഗാലക്സി എസ് 8 എന്നിവയെ കമ്പനി പിറകിലാക്കിയിട്ടുമുണ്ട്.

എന്തുകൊണ്ട് ഷവോമി?

ഒരുകാലത്ത് ഷവോമി ഫോണുകൾ എന്നാൽ ഐഫോൺ കോപ്പിയടിച്ച് ഉണ്ടാക്കിയ ആൻഡ്രോയ്ഡ് ഫോണുകൾ എന്ന വിമർശനം പരക്കെ ഉയർന്നിരുന്നു. അതിന് കമ്പനി ഏറെ പഴി കേൾക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് കഥ മാറി. മികച്ച ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, ക്യാമറ സൗകര്യങ്ങൾ, ഡിസൈൻ, അതിലെല്ലാം ഉപരിയായി താങ്ങാവുന്ന വില എന്നിവയെല്ലാമാണ് ഷാവോമിയെ ഇന്ന് ഏതൊരാളുടെയും ഇഷ്ടമോഡൽ ആക്കി മാറ്റുന്നത്. പണ്ടൊക്കെ ഷവോമി ഫോണുകളെ പുച്ഛിച്ചു തള്ളിയ പാശ്ചാത്യർ വരെ ഇന്ന് ഓരോ മോഡലുകളും വരുമ്പോൾ വാങ്ങാനും റിവ്യൂ ഇടാനും മത്സരിക്കുകയാണ്.

MIUI ഒഎസ്, കുറഞ്ഞ വില, മികച്ച ക്യാമറ, ആകർഷണീയമായ ഡിസൈൻ

ഈയടുത്ത കാലത്തായി, പ്രത്യേകിച്ച് കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഏറെ മാറ്റങ്ങൾക്ക് ഷവോമി വിധേയമായിട്ടുണ്ട്. MIUI ഒഎസ് അതിൽ എടുത്തുപറയേണ്ട ഒന്നാണ്. ആൻഡ്രോയിഡ് ഒഎസ് ഇത്ര മനോഹരമായി അവതരിപ്പിച്ച ഒരു ഒഎസ് വേറെ ഉണ്ടാവില്ല. ഇപ്പോഴിതാ ഗംഭീര സൗകര്യങ്ങളുമായി MIUI 10ഉം ഇറങ്ങിയിരിക്കുന്നു. അതുപോലെ ക്യാമറയുടെ കാര്യം വരുമ്പോൾ ഇരട്ട ക്യാമറകൾ, പോട്രൈറ്റ് മോഡ്, മികച്ച ലെൻസുകൾ എന്നിവയെല്ലാം ഷാവോമിക്ക് മാറ്റ് കൂട്ടുന്നു.

മറ്റൊന്ന് ഡിസൈൻ ആണ്. ഈയടുത്ത് ഇറങ്ങിയ പല മോഡലുകളിലും നമുക്ക് കാണാം എന്തുമാത്രം മെച്ചപ്പെട്ട ഡിസൈനുകൾ ആണ് കമ്പനി ഓരോ ഫോണുകളിലും രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്ന്. ഇനിയുള്ളത് വിലയാണ്. ഇത്രയേറെ സൗകര്യങ്ങൾ എല്ലാം തന്നെ ഉണ്ടായിട്ടും കുറഞ്ഞ മാർജിനിൽ മാത്രം ലാഭം എടുത്തുകൊണ്ടാണ് ഷവോമി ഓരോ ഫോണുകളും ഇറക്കുന്നത്. ആളുകൾക്ക് വാങ്ങാൻ പറ്റുന്ന മിതമായ വില എന്നും ഷവോമി ഫോണുകളുടെ പ്രത്യേകത ആണ്. 10000 രൂപയുടെ ആകട്ടെ, 15000 രൂപയുടെ ആകട്ടെ ആ നിരയിലുള്ള മറ്റേത് ഫോൺ കമ്പനികളെയും പിറകിലാക്കുന്ന വിലയും പ്രകടനവുമാണ് ഷവോമി ഫോണുകളുടെ പ്രത്യേകത.

ഐഫോണ്‍ X-ല്‍ രണ്ട് ഫെയ്‌സ് ഐഡികള്‍ രജിസ്റ്റര്‍ ചെയ്യുന്നത് എങ്ങനെ?

സ്ഥാനങ്ങൾ ഇപ്രകാരം

സാംസങ് ഗാലക്സി എസ് 9 പ്ലസ് മൊത്തം വിപണിയുടെ 2.6 ശതമാനം വില്പന നടത്തിയിരിക്കുന്നു. രണ്ടാം സ്ഥാനത്തും സാംസങ് തന്നെ. ഗാലക്സി എസ് 9 ആണ് തുല്യ 2.6 ശതമാനം വില്പന നടത്തിയിരിക്കുന്നത്. ആപ്പിൾ ഇവിടെ മൂന്നാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്. യഥാക്രമം 3,4,5 സ്ഥാനങ്ങളിൽ ഐഫോൺ എക്‌സ്, ഐഫോൺ 8 പ്ലസ്, ഐഫോൺ 8 എന്നിവ 2.3, 2.3, 2.2 എന്നിങ്ങനെ ശതമാനത്തോടെയാണ് ഉള്ളത്.

ഈ ലിസ്റ്റിൽ ആറാം സ്ഥാനത്തുള്ളത് ഷവോമിയുടെ റെഡ്മി 5 എ ആണ്. 1.5 ശതമാനം വില്പന ആണ് ഫോൺ നടത്തിയിരിക്കുന്നത്. ഏഴാം സ്ഥാനത്ത് 1.4 ശതമാനം വിൽപ്പനയുമായി ഐഫോൺ 6 ഉണ്ട്. എട്ടാം സ്ഥാനം വീണ്ടും ഷാവോമിക്ക് തന്നെ. ഷവോമിയുടെ റെഡ്മി നോട്ട് 5 എന്ന 5 പ്ലസ് ആണ് 1.4 ശതമാനം വിൽപ്പനയുമായി എട്ടാം സ്ഥാനത്തുള്ളത്. 1.4 ശത്ഥമാനം വില്പനയുമായി ഐഫോൺ 7 ഒമ്പതാം സ്ഥാനത്തും 1.3 ശതമാനം വില്പനയുമായി ഗാലക്സി എസ് 8 പത്താം സ്ഥാനത്തുമുണ്ട്.

Best Mobiles in India

English Summary

Xiaomi Ranks Third Position in Top Selling Smartphones in 2018