6,999 രൂപയ്ക്ക് സിയോമിയുടെ റെഡ്മി 1S സ്മാര്‍ട്‌ഫോണ്‍


കാലെടുത്തുവയ്ക്കും മുമ്പുതന്നെ ഇന്ത്യന്‍ വിപണി പിടിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ സിയോമി. അതിന്റെ ഭാഗമായാണ് 13,999 രൂപ വിലയില്‍ ഉയര്‍ന്ന സ്‌പെസിഫിക്കേഷനുകളുള്ള Mi3 എന്ന സ്മാര്‍ട്‌ഫോണിനൊപ്പം 6,999 രൂപ വിലയുള്ള ബഡ്ജറ്റ് സ്മാര്‍ട്‌ഫോണായ റെഡ്മി 1S ലോഞ്ച് ചെയ്തത്.

Advertisement

ഇന്ത്യയില്‍ മോട്ടറോളയും മൈക്രോമാക്‌സും കാര്‍ബണും ഉള്‍പ്പെടെയുള്ള കമ്പനികള്‍ കൈയടക്കിയിരിക്കുന്ന ഇന്ത്യന്‍ ബഡ്ജറ്റ് സ്മാര്‍ഫോണ്‍ വിപണിയില്‍ ചലനം സൃഷ്ടിക്കുക എന്നതുതന്നെയാണ് റെഡ്മി കൊണ്ട് സിയോമി ഉദ്ദേശിക്കുന്നത്.

Advertisement

720-1280 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.7 ഇഞ്ച് ഡിസ്‌പ്ലെ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 2 പ്രൊട്ടക്ഷന്‍, ആന്‍ഡ്രോയ്ഡ് 4.3 ജെല്ലബീന്‍ ഒ.എസ്, 1.6 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 8 എം.പി പ്രൈമറി ക്യാമറ, 1.3 എം.പി ഫ്രണ്ട് ക്യാമറ തുടങ്ങിയവയാണ് ഫോണിന്റെ സാങ്കേതികമായ പ്രത്യേകതകള്‍.

Best Mobiles in India

Advertisement

English Summary

Xiaomi Redmi 1S With Dual SIM Support Unveiled at Rs 6,999 in India, Xiaomi Redmi 1S with dual SIM support, Xiaomi to Launch Redmi 1S at Rs 6,999, Read More...