ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ വാങ്ങിയ റെഡ്മി 5A ഇനിയും വാങ്ങാത്തവർക്ക് ഇന്ന് വാങ്ങാം!


ഇന്ത്യയിൽ ഏറ്റവും അധികം വിറ്റൊഴിഞ്ഞ ഫോണുകളിൽ ഒന്നായ ഷവോമി റെഡ്മി 5A ഇതുവരെ വാങ്ങാൻ പറ്റാത്തവർക്ക് വാങ്ങാൻ ഇതാ വീണ്ടുമൊരു അവസരം കൂടി. ഇന്ന് വീണ്ടും ഫ്ലിപ്കാർട്ട് വഴി ഒരു ഫ്ലാഷ് സെയിൽ റെഡ്മി 5Aക്ക് വേണ്ടി വീണ്ടും നടക്കുന്നുണ്ട്. ആവശ്യക്കാർക്ക് ഇ അവസരം മുതലാക്കാം. കുറഞ്ഞ വിലയിൽ സാമാന്യം തരക്കേടില്ലാത്ത സവിശേഷതകൾ നൽകുന്ന ഇന്ത്യയിൽ ഈയടുത്തിറങ്ങിയ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നാണ് ഇത്.

Advertisement

വില

2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് മോഡലിന് വില 5,999 രൂപയാണ് വരുന്നത്. മറ്റൊന്ന് 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് ഉള്ള മോഡലാണ്. ഇതിന് വില വരുന്നത് 6,999 രൂപയാണ്. ഫ്‌ളിപ്കാര്‍ട്ട് വെബ്‌സൈറ്റിന് പുറമെ Mi.com, മീ ഹോം എന്നിവയില്‍ നിന്നുമാണ് റെഡ്മി നോട്ട് 5 വാങ്ങാൻ പറ്റുക. ഡാര്‍ക്ക് ഗ്രേ, ഗോള്‍ഡ്, റോസ് ഗോള്‍ഡ് എന്നി നിറങ്ങളില്‍ ഫോൺ ലഭ്യമാകും.

Advertisement
കുറഞ്ഞ വിലക്ക് കൂടുതൽ സവിശേഷതകൾ

ഇത്ര വില കുറഞ്ഞ ടാഗില്‍ ഇൗ ഫോണിന് മെറ്റല്‍ ബോഡിയാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതിന്റെ മുന്‍ഗാമിയായ റെഡിമി 4എക്ക് പ്ലാസ്റ്റിക് ബോഡിയാണ്. ഇതു കൂടാതെ ഈ ഫോണിന്റെ മറ്റു സവിശേഷതകള്‍ മിക്കതും ഇതിന്റെ തലമുറ ഫോണിനു സമാനമാണ്. പിന്നില്‍ സ്പീക്കര്‍ ഗ്രില്ലും ഉണ്ട്, പ്രധാന ക്യാമറ ഇടതു വശത്താണ്. ബജറ്റ് ഫോണ്‍ ആയതിനാല്‍ സ്മാര്‍ട്ട്‌ഫോണില്‍ ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഫോണിന്റെ പ്രധാന സവിശേഷതകള്‍

5 ഇഞ്ച് എച്ച്ഡി 720പി ഡിസ്‌പ്ലേയാണ്. ക്വാഡ്‌കോര്‍ 64ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ 425 SoC ക്ലോക്ഡ് 1.2GHz ആണ് ഫോണില്‍ ശക്തി നല്‍കിയിരിക്കുന്നത്. രണ്ടു വേരിയന്റില്‍ എത്തിയ ഈ ഫോണില്‍ ഒന്ന് 2ജിബി റാം 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് മറ്റൊന്നിന് 3ജിബി റാം 32ജിബി ഇന്റേണല്‍ സ്‌റ്റോറേജ്. 3000എംഎച്ച് ബാറ്ററിയുളള റെഡ്മി 5എ, എട്ടു ദിവസം വരെ ഒറ്റ ചാര്‍ജ്ജില്‍ ഉപയോഗിക്കാം, ഏഴു മണിക്കൂര്‍ വരെ വീഡിയോയും ആസ്വദിക്കാനാകും. 13എംപി പിന്‍ ക്യാമറയും 5എംപി സെല്‍ഫി ക്യാമറയുമാണ് റെഡ്മി 5എക്ക് ഉള്ളത്.

മറ്റു സവിശേഷതകൾ

MIUI 9 അടിസ്ഥാനമാക്കി റണ്‍ ചെയ്യുന്ന ഈ ഫോണില്‍ ആന്‍ഡ്രോയിഡ് ഔട്ട് ഓഫ് ബോക്‌സാണ്. 4ജി വോള്‍ട്ട്, വൈഫൈ 802.11b/g/n, ബ്ലൂട്ടൂത്ത് v4.1, ജിപിസ്/എ-ജിപിഎസ്, 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, മൈക്രോ യുഎസ്ബി പോര്‍ട്ട് എന്നിവ കണക്ടിവിറ്റികളും ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവ സെന്‍സറുകളുമാണ്.

ഏതൊരു ആൻഡ്രോയിഡ് ഫോണിലും രണ്ടു ടാപ്പ് കൊണ്ട് സ്ക്രീൻ ലോക്ക് ചെയ്യുന്നത് എങ്ങനെ?

Best Mobiles in India

English Summary

Xiaomi Redmi 5A to Be Available Today via Flash Sales on Flipkart.