റെഡ്മി 6 പ്രൊ ആദ്യ വിൽപ്പന ഇന്ന് മുതൽ; വാങ്ങുംമുമ്പ് അറിയേണ്ടതെല്ലാം!


ഷവോമി റെഡ്മി സീരീസിലെ ഏറ്റവും പുതിയ മോഡലായ റെഡ്മി 6 പ്രൊ ഇന്ന് മുതൽ വാങ്ങിത്തുടങ്ങാം. ഇന്ന് ഉച്ചക്ക് 12 മണിക്ക് ആമസോണിൽ ആണ് ഫ്ലാഷ് സെയിൽ. ഒപ്പം മി.കോം വഴിയും ഉപഭോക്താക്കൾക്ക് ഫോൺ വാങ്ങാൻ സാധിക്കും. കഴിഞ്ഞ ആഴ്ചയാണ് റെഡ്മി 6A, റെഡ്മി 6 എന്നീ മോഡലുകൾക്കൊപ്പം റെഡ്മി 6 പ്രൊ കൂടെ ഷവോമി രാജ്യത്ത് അവതരിപ്പിച്ചത്. ഈ മൂന്ന് ഫോൺ മോഡലുകളിൽ ഏറ്റവും വിലകൂടിയതും സവിശേഷതകൾ നിറഞ്ഞതുമായ ഫോണാണ് റെഡ്മി 6 പ്രൊ.

Advertisement

വിലയും ഓഫറുകളും

റെഡ്മി 6 പ്രൊയുടെ 3 ജിബി റാം 32 ജിബി മോഡലിന് 10,999 രൂപയും 4 ജിബി റാം 64 ജിബി മോഡലിന് 12,999 രൂപയുമാണ് രാജ്യത്ത് വില വരുന്നത്. EMI ഓപ്ഷനുകൾ ലഭ്യമാണ്. എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് 500 രൂപയുടെ കിഴിവ് ഫോൺ വാങ്ങുമ്പോൾ ലഭ്യമാകും.

Advertisement
റെഡ്മി 6 പ്രൊ പ്രധാന സവിശേഷതകൾ

ഡ്യുവൽ സിം, ആൻഡ്രോയിഡ് ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള MIUI 9, 5.84 ഇഞ്ച് ഫുൾ എച്ച്ഡി + 1080x2280 പിക്സൽ ഡിസ്പ്ലേ, 19:9 ഡിസ്‌പ്ലെ അനുപാതം, 84 ശതമാനം NTSC കളർ , ഒക്ട കോർ-സ്നാപ്ഡ്രാഗൺ 625 പ്രൊസസർ, 2 ജിഗാഹെർഡ്സ്, അഡ്രിനോ 506 ജിപിയു, 3 ജിബി അല്ലെങ്കിൽ 4 ജിബി റാം എന്നിവയാണ് ഷവോമി റെഡ്മി 6 പ്രൊയുടെ പ്രധാന സവിശേഷതകൾ.

ക്യാമറ

12 മെഗാപിക്സൽ പ്രൈമറി സെൻസർ, 1.25 മൈക്രോൺ പിക്സൽ, എഫ് / 2.2 അപ്പെർച്ചർ, പി.ഡി.എഫ്, എൽഇഡി ഫ്ളാഷ്, 5 മെഗാപിക്സൽ സെക്കൻഡറി സെൻസർ എന്നിവയാണ് പിറകുവശത്തുള്ളത്. അതായത് ഇരട്ട ക്യാമറ സെറ്റപ്പാണ് പിറകിൽ ഉള്ളതെന്ന് ചുരുക്കം. 5 മെഗാപിക്സെലിന്റെ മുൻക്യാമറ, എഐ പോർട്രെയ്റ്റ് മോഡ്, എച്ച്ഡിആർ എന്നിവ പിന്തുണയ്ക്കുന്നതുമാണ്.

മറ്റു സവിശേഷതകൾ

മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ വിപുലീകരിക്കാവുന്ന ഫോണിൽ കണക്ടിവിറ്റി ഓപ്ഷനുകൾക്കായി 4 ജി വോൾട്ട്, വൈഫൈ 802.11 a / b / g / n ഡ്യുവൽ ബാൻഡ് 2.4GHz, 5GHz, ബ്ലൂടൂത്ത് വി 4.2, ജിപിഎസ്, മൈക്രോ-യുഎസ്ബി, 3.5 മില്ലി ഹെഡ്ഫോൺ ജാക്ക് എന്നിവയുണ്ട്. 178 ഗ്രാം ആണ് ഭാരം വരുന്നത്. 4000mAh ബാറ്ററിയാണ് റെഡ്മി 6 പ്രോക്കുള്ളത് എന്നത് നേരത്തെ പറഞ്ഞല്ലോ. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഡിജിറ്റൽ കോംപസ്, ഗ്രിസ്കോപ്പ്, ഇൻഫ്രാറെഡ്, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് സെൻസറുകളിൽ ഉള്ളത്.

12,999 രൂപക്ക് മാത്രം ഫോൺ ഉണ്ടോ?

റെഡ്മി 6, റെഡ്മി 6A എന്നീ മോഡലുകൾ ബജറ്റ് ഫോൺ നിരയിൽ ഉള്ളത് ആയതിനാൽ പ്രത്യേകിച്ച് പറയേണ്ടതില്ല, അവയെ വിടാം. എന്നാൽ അല്പം വില കൂടിയ പ്രൊ വേർഷൻ ആയ റെഡ്മി 6 പ്രൊ കൊടുക്കുന്ന വിലക്കൊത്ത സൗകര്യങ്ങൾ നൽകുന്നുണ്ടോ എന്ന് നോക്കേണ്ടിയിരിക്കുന്നു. 12,999 രൂപയാണ് റെഡ്മി 6 പ്രൊ 4 ജിബി റാം മോഡലിന് വരുന്നത്. അത്രക്കും കൊടുത്ത് വാങ്ങാൻ മാത്രം റെഡ്മി 6 പ്രൊ ഉണ്ടോ എന്ന് നോക്കാം.

സവിശേഷതകൾ നല്ലതാണ്, പക്ഷെ..

ഒരുപിടി മികച്ച സവിശേഷതകൾ ഹാർഡ്‌വെയർ ആയാലും സോഫ്ട്‍വെയർ ആയാലും ഫോണിനുണ്ട്. എന്നാൽ ഈ വിലയ്‌ക്കൊത്ത നിലവാരം നല്കുന്നവയാണോ അവ എന്നതാണ് ചോദ്യം. ഈ വിലയിൽ മറ്റു കമ്പനികൾ നൽകുന്ന സവിശേഷതകൾ വെച്ച് നോക്കുമ്പോൾ ഇവിടെ ഷവോമിക്ക് വിലയിടൽ ചെറുതായൊന്ന് തേടിയിട്ടുണ്ട് എന്ന് വേണമെങ്കിൽ പറയാം.

Qualcomm Snapdragon 625!

Qualcomm Snapdragon 625 നല്ലൊരു പ്രൊസസർ ആണെന്നുള്ള കാര്യത്തിൽ ആർക്കും സംശയമൊന്നും ഇല്ല. എന്നാൽ കുറച്ചുകൂടെ മെച്ചപ്പെടുത്താമായിരിന്നു. വില ഒരല്പം കൂടിയാലും പ്രൊസസർ മാറ്റാമായിരുന്നു. അതുപോലെ മി A2 ലൈറ്റ് ഗ്ലോബൽ മോഡലിന്റെ മറ്റൊപ് പതിപ്പ് ആയി മാത്രമാണ് റെഡ്മി 6 പ്രോയെ നമുക്ക് തോന്നിക്കുക.

എല്ലാം നൊച്ചിന് വേണ്ടി മാത്രം?

ഇതിന് മുമ്പിറങ്ങിയ റെഡ്മി നോട്ട് 4, മി A1, സ്‌റെഡ്‌മി നോട്ട് 5, റെഡ്മി Y2 എന്നിവയെല്ലാം തന്നെ Qualcomm Snapdragon 625 പ്രോസസറിൽ വന്ന മോഡലുകൾ ആണ്. ഇവയെല്ലാം തന്നെ ഇപ്പോഴ്ൽ കമ്പനി ഇറക്കിയ ഈ മോഡലിനെക്കാളും കുറഞ്ഞ വിലക്ക് ഇതിലും മികച്ച ചില പ്രത്യേകതകളോടെ വിപണിയിൽ ലഭ്യവുമാണ്. ആകെയുള്ള ഒരു വിത്യാസം റെഡ്മി 6 പ്രോക്ക് നോച്ച് ഉണ്ട് എന്നതാണ്. ഇതിനായി മാത്രം ആളുകൾ അധികം പണം മുടക്കമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

Best Mobiles in India

English Summary

Xiaomi Redmi 6 Pro First Flash Sale Today in Amazon.