ഷവോമി റെഡ്മി 6, റെഡ്മി 6A, റെഡ്മി 6 പ്രോ ഫോണുകള്‍ സെപ്തംബര്‍ 5ന് ഇന്ത്യയില്‍..!


ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ റെഡ്മി 6 സീരീസ് സ്മാര്‍ട്ട്‌ഫോണുകളുടെ ഇന്ത്യന്‍ ലോഞ്ചിനെ കുറിച്ച് നേരത്തേയും ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ മറ്റൊരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ് ഇന്ത്യയിലെ റെഡ്മി ഫോണ്‍ ആരാധകര്‍ക്ക്. അതായത് ഈ ഉപകരണങ്ങള്‍ ഇന്ത്യയില്‍ സെപ്തംബര്‍ അഞ്ചിന് എത്തുന്നു.

Advertisement

ട്വിറ്ററിലൂടെയാണ് കമ്പനിയുടെ മാനോജിംഗ് ഡയറക്ടര്‍ മനു ജയിന്‍ ഈ വിവരം അറിയിച്ചിരിക്കുന്നത്. കൂടാതെ സെപ്തംബര്‍ അഞ്ചിന് നടക്കുന്ന ഇവന്റിന്റെ ക്ഷണങ്ങളും കമ്പനി അയച്ചിട്ടുണ്ട്.

Advertisement

ഷവോമി എക്‌സിക്യൂട്ടീവ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്, ' #DeshKeNayeSmartphones! Mi fans! We've got more than one for you! Coming very soon'. ഇതില്‍ ക്യത്യമായ ഉപകരണത്തക്കുറിച്ച് യാതൊരു വ്യക്തതയും ഇല്ല. എന്നാല്‍ നമ്പര്‍ 6 വീഡിയോയും അതു പോലെ മൂന്നു സ്മാര്‍ട്ട്‌ഫോണ്‍ ഔട്ട്‌ലൈനുകളും സൂചിപ്പിക്കുന്നത് റെഡ്മി 6 സീരീസിനെയാണ്.

റെഡ്മി 6 സീരീസ് സെപ്തംബര്‍ അഞ്ചിന് എത്തും

ട്വിറ്റര്‍ പോസ്റ്റില്‍ ലോഞ്ച് തീയതിയെ കുറിച്ച് ഒന്നും വ്യക്തമാക്കിയിട്ടില്ലെങ്കിലും മീഡിയ ക്ഷണത്തില്‍ കമ്പനി വ്യക്തമാക്കിയിരിക്കുന്നത് റെഡ്മി 6, റെഡ്മി 6A, റെഡ്മി 6 പ്രോ എന്നീ ഫോണുകള്‍ സെപ്തംബര്‍ 5ന് എത്തുമെന്നാണ്. ന്യൂഡല്‍ഹിയിലാണ് ലോഞ്ച് ഇവന്റ് നടക്കുന്നത്.

മീഡിയാടെക് പ്രോസസറിന് സാധ്യത ഏറെ

2014ല്‍ എറിക്‌സണ്‍ ഷവോമിക്കെതിരെ ഒരു കേസ് ഫയല്‍ ചെയ്തു. ഇത് മീഡിയാടെക് SoC പ്രോസസറുമായ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ പുറത്തിറക്കുന്നത് തടയുകയും ചെയ്തു. അതിനു ശേഷം ചൈനീസ് കമ്പനി ഇന്ത്യയിലുളള ഉപകരണങ്ങളില്‍ സ്‌നാപ്ഡ്രാഗണ്‍ ചിപ്‌സെറ്റുകള്‍ ഉപയോഗിച്ചു. എന്നാല്‍ ഇപ്പോള്‍ നിയമപരമായ യുദ്ധം അവസാനിക്കുകയും തുടര്‍ന്ന് മീഡിയാടെക് പ്രോസസറിലെ ഫോണുകള്‍ ഇന്ത്യയില്‍ എത്താന്‍ അനുമതി നല്‍കുകയും ചെയ്തു.

ഇന്ത്യയില്‍ പ്രതീക്ഷിക്കുന്ന വില

ഈ സ്മാര്‍ട്ട്‌ഫോണുകളുടെ വില ഇതു വരെ അറിയിച്ചിട്ടില്ലെങ്കിലും ഈ ഉപകരണങ്ങള്‍ വിപണിയില്‍ ന്യായമായ വിലയിലായിരിക്കും എത്തുന്നതെന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ചൈനീസ് വിലനിര്‍ണ്ണയത്തില്‍ നിന്നും പറയുകയാണെങ്കില്‍ ഷവോമി റെഡ്മി 6A ബേസ് വേരിയന്റ് 2ജിബി റാം, 16ജിബി സ്‌റ്റോറേജിന് ഏകദേശം 6,500 രൂപയാണ്. എന്നാല്‍ റെഡ്മി 6 പ്രോ ഏകദേശം 10,500 രൂപ, 12,500 രൂപ, 13,500 രൂപ എന്നിങ്ങനെയാകും. ഷവോമി റെഡ്മി 6 എത്തുന്നത് 8500 രൂപ, 10500 രൂപ എന്നിങ്ങനെയാകും.

മൂന്ന് ഡിസ്പ്ളേ, 12 MPയുടെ 5 ക്യാമറകൾ, 3 ഒഎസുകൾ, SD 855ന്റെ 2 പ്രോസസറുകൾ, 5ജി..

 

 

Best Mobiles in India

English Summary

Xiaomi Redmi 6, Redmi 6A and Redmi 6 Pro India launch pegged for September 5