റെഡ്മി 6, റെഡ്മി 6A, റെഡ്മി 6 പ്രൊ എത്തി! വില 5,999 മുതൽ!


ഷവോമി റെഡ്മി സീരീസിലെ ഏറ്റവും പുതിയ മോഡലുകളായ റെഡ്മി 6, റെഡ്മി 6A, റെഡ്മി 6 പ്രൊ എന്നീ മൂന്ന് മോഡലുകൾ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചു. ഡൽഹിയിൽ നടന്ന ചടങ്ങിലായിരുന്നു ഷവോമിയുടെ ഈ മൂന്ന് മോഡലുകളും പുറത്തിറക്കിയത്. ഈ മൂന്ന് മോഡലുകളും ഇന്ത്യയിൽ തന്നെ നിർമ്മിച്ച ഫോണുകൾ ആണ്. ഇതിൽ റെഡ്മി 6 പ്രൊ വരുന്നത് നോച്ച് ഡിസ്പ്ളേയിൽ ആണ്.

Advertisement

റെഡ്മി 6 സവിശേഷതകൾ

ആൻഡ്രോയിഡ് 8.1 ഓറിയോ, 5.45 ഇഞ്ച് എച്ച്ഡി+ 720x1440 പിക്സൽ 18: 9 അനുപാതത്തിലുള്ള ഡിസ്പ്ളേ, 80.7 ശതമാനം സ്ക്രീൻ-ടു- ബോഡി അനുപാതം, ഒക്ട കോർ 12 nm മീഡിയടെക് ഹെലിയോ P22 SoC പ്രൊസസർ, 3 ജിബി / 4 ജിബി റാം എന്നിവയാണ് ഫോണിലെ പ്രധാന സവിശേഷതകൾ. 12 മെഗാപിക്സൽ പ്രൈമറി സെൻസറും 5 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉള്ള ഇരട്ട ക്യാമറ സെറ്റപ്പ് ആണ് ഫോണിലുള്ളത്. മുൻവശത്ത് ഒരു 5 മെഗാപിക്സൽ ക്യമറയും ഉണ്ട്. 32 ജിബി / 64 ജിബി ഇൻബിൽറ്റ് സ്റ്റോറേജ്, മൈക്രോഎസ്ഡി കാർഡ് വഴി 256 ജിബി വരെ വിപുലീകരിക്കാം.

Advertisement
റെഡ്മി 6A സവിശേഷതകൾ

ആൻഡ്രോയിഡ് 8.1 ഓറിയോ, 5.45 ഇഞ്ച് എച്ച്ഡി+ 720x1440 പിക്സൽ 18: 9 അനുപാതത്തിലുള്ള ഡിസ്പ്ളേ, ഒക്ട കോർ 12 nm മീഡിയടെക് ഹെലിയോ A22 SoC പ്രൊസസർ, 2 ജിബി റാം എന്നിവയാണ് ഫോണിലെ പ്രധാന സവിശേഷതകൾ. ക്യാമറയുടെ കാര്യത്തിൽ 13 മെഗാപിക്സലിന്റെ ഒറ്റ ക്യാമറയാണ് പിറകിൽ ഉള്ളത്. മുൻവശത്ത് ഒരു 5 മെഗാപിക്സൽ ക്യമറയും ഉണ്ട്. 16 ജിബി/ 32 ജിബി ഇൻബിൽറ്റ് സ്റ്റോറേജ്, മൈക്രോഎസ്ഡി കാർഡ് വഴി 256 ജിബി വരെ വിപുലീകരിക്കാനും പറ്റും.

റെഡ്മി 6 പ്രൊ സവിശേഷതകൾ

ഈ നിരയിലെ ഏറ്റവും പ്രീമിയം ഫോൺ ആണ് റെഡ്മി 6 പ്രൊ. ആൻഡ്രോയിഡ് 8.1 ഓറിയോ, 5.84 ഇഞ്ച് ഫുൾ എച്ച്ഡി+ 1080x2280 പിക്സൽ 18: 9 അനുപാതത്തിലുള്ള ഡിസ്പ്ളേ, Snapdragon 625 പ്രൊസസർ, Adreno 506 ജിപിയു, 3 ജിബി / 4 ജിബി റാം എന്നിവയാണ് ഫോണിലെ പ്രധാന സവിശേഷതകൾ. 12 മെഗാപിക്സൽ പ്രൈമറി സെൻസറും 5 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉള്ള ഇരട്ട ക്യാമറ സെറ്റപ്പ് ആണ് ഫോണിലുള്ളത്. മുൻവശത്ത് ഒരു 5 മെഗാപിക്സൽ ക്യമറയും ഉണ്ട്. 32 ജിബി / 64 ജിബി ഇൻബിൽറ്റ് സ്റ്റോറേജ്, മൈക്രോഎസ്ഡി കാർഡ് വഴി 256 ജിബി വരെ വിപുലീകരിക്കാം. അതോടൊപ്പം ഫിംഗർ പ്രിന്റർ സെൻസർ കൂടെ ഫോണിന് കരുത്ത് പകരും.

വിലയും ലഭ്യതയും

റെഡ്മി 6ന് 3 ജിബി റാം, 32 ജിബി മോഡലിന് 7,999 രൂപയും 3 ജിബി റാം 64 ജിബി മോഡലിന് 9,499 രൂപയുമാണ് വില വരുന്നത്. റെഡ്മി 6A 2 ജിബി റാം, 16 ജിബി മോഡലിന് 5,999 രൂപയും 2 ജിബി 32 ജിബി മോഡലിന് 6,999 രൂപയുമാണ് വില വരുന്നത്. റെഡ്മി 6 പ്രൊയിൽ എത്തുമ്പോൾ 3 ജിബി റാം 32 ജിബി മോഡലിന് 10,999 രൂപയും 4 ജിബി റാം 64 ജിബി മോഡലിന് 12,999 രൂപയുമാണ് വരുന്നത്.

Best Mobiles in India

English Summary

Xiaomi Redmi 6, Redmi 6A and Redmi 6 Pro launched in India; price starts Rs. 5,999.