ഷവോമി റെഡ്മി 6, റെഡ്മി 6A, റെഡ്മി 6 പ്രോ എന്നീ ഫോണുകള്‍ ഓഗസ്റ്റില്‍ ഇന്ത്യയിലെത്തും


അടുത്ത രണ്ടു മാസത്തിനുളളില്‍ ഷവോമിയുടെ റെഡ്മി 6 പരമ്പരയിലെ ഫോണുകള്‍ ഇന്ത്യയില്‍ എത്തുമെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏറ്റവും അടുത്തിടെ ചൈനയില്‍ അവതരിപ്പിച്ച റെഡ്മി 6, റെഡ്മി 6A അതു കൂടാതെ ഇതിനോടൊപ്പം റെഡ്മി 6 പ്രോയും എത്തുന്നു.

Advertisement


ജൂണ്‍ 25ന് റെഡ്മി 6 പ്രോയും മീ പാഡ് 4ഉും ചൈനയില്‍ അവതരിപ്പിക്കും. റെഡ്മി 6 സീരീസിലെ ഈ മൂന്നു ഫോണുകളും ബജറ്റ് സെഗ്മെന്റില്‍ ഉള്‍പ്പെടുന്ന വയാണ്. ഫോണിന്റെ വിലകളെ കുറിച്ച് പറയുകയാണെങ്കില്‍ റെഡ്മി 6, റെഡ്മി 6A എന്നിവയ്ക്ക് 10,000 രൂപയാണ്. എന്നാല്‍ റെഡ്മി 6 പ്രോയ്ക്ക് ഏകദേശം 20,000 രൂപയാകും വിലയെന്നു കരുതുന്നു. ഔദ്യോഗികമായി ഈ ഫോണിന്റെ വില പ്രഖ്യാപിച്ചിട്ടില്ല.

ചൈനയില്‍ റെഡ്മി 6 അവതരിപ്പിച്ചത് 8,500 രൂപയ്ക്കാണ്. റെഡ്മി 6A മാത്രമാണ് 5,999 രൂപയ്ക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച റെഡ്മി 5Aയ്ക്ക് പകരം റെഡ്മി 6A ആകും കൂടാതെ റെഡ്മി 5നു പകരം റെഡ്മി 6ഉും ആകും.

Advertisement

ഈ ഫോണുകളെ കുറിച്ചുളള സവിശേഷതകള്‍ നമുക്കു നോക്കാം.

റെഡ്മി 6

1440x720 പിക്‌സല്‍ റസൊല്യൂഷനുളള 5.45 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് റെഡ്മി 6ന്. ഈ സ്മാര്‍ട്ട്‌ഫോണിന്റെ പിന്നിലായി AI പവേഡ് ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ്. അതില്‍ 12എംപി പ്രൈമറി സെന്‍സറും 5എംപി സെക്കന്‍ഡറി സെന്‍സറുമുണ്ട്. ഫോണിന്റെ മുന്നിലായി 5എംപി സെന്‍സറാണ്.

12nm അടിസ്ഥാനമാക്കിയ മീഡിയാടെക് ഹീലിയോ P22 പ്രോസസറാണ് റെഡ്മി 6ന്. രണ്ട് വേരിയന്റിലാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്. ഒന്ന് 3ജിബി റാം, 32ജിബി സ്‌റ്റോറേജ് മറ്റൊന്ന് 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്. MIUI 10 അടിസ്ഥാനമാക്കിയ ആന്‍ഡ്രോയിഡ് ഓറിയായിലാണ് റെഡ്മി 6 റണ്‍ ചെയ്യുന്നത്. കൂടാതെ ഈ ഫോണ്‍ എത്തിയിരിക്കുന്നത് ഷവോമി AI അസിസ്റ്റന്റ് പിന്തുണയോടു കൂടിയാണ്.

Advertisement

റെഡ്മി 6A

5.45 ഇഞ്ച് ഡിസ്‌പ്ലേയാണ് റെഡ്മി 6Aയ്ക്ക്. 12എംപി റിയര്‍ ക്യാറയും 5എംപി മുന്‍ ക്യാമറയുമാണ് ഫോണില്‍. MIUI 10 അടിസ്ഥാനമാക്കിയ ആന്‍ഡ്രോയിഡ് ഓറിയോയിലാണ് ഫോണ്‍ റണ്‍ ചെയ്യുന്നത്.

ഹാര്‍ഡ്‌വയറിനെ കുറിച്ചു പറയുകയാണെങ്കില്‍ 12nm അടിസ്ഥാനമാക്കിയ മീഡിയാടെക് ഹീലിയോ A22 പ്രോസസറാണ്, 3000എംഎഎച്ച് ബാറ്ററിയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഷവോമി പറയുന്നത്, 12nm അടിസ്ഥാനമാക്കിയുളള ചിപ്‌സെറ്റ് 28nm അടിസ്ഥാനമാക്കിയ ചിപ്‌സെറ്റിനേക്കാള്‍ 48 ശതമാനം മികച്ച സിപിയു പ്രകടനം നല്‍കുന്നു എന്നാണ്. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്ന ഒരു വേരിയന്റില്‍ മാത്രമാണ് റെഡ്മി 6A എത്തിയത്.

Advertisement

ഓൺലൈനായി പുസ്തകം വിറ്റുനടന്ന ആൾ ഇന്ന് ബിൽ ഗേറ്റ്സിനേയും കടത്തിവെട്ടി ലോക കോടീശ്വരൻ!

Best Mobiles in India

English Summary

Xiaomi Redmi 6, Redmi 6A, and Redmi 6 Pro may launch in India by August