റെഡ്മി 6 ഇന്ന് മുതൽ വാങ്ങാം; വാങ്ങും മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!


ഷവോമി റെഡ്മി സീരീസിലെ ഏറ്റവും പുതിയ മോഡലായ റെഡ്മി 6 ഇന്ന് മുതൽ വാങ്ങിത്തുടങ്ങാം. ഇന്ന് ഉച്ചക്ക് 12 മണിക്ക് ഫ്ലിപ്കാർട്ടിൽ ആണ് ഫ്ലാഷ് സെയിൽ. ഒപ്പം മി.കോം വഴിയും ഉപഭോക്താക്കൾക്ക് ഫോൺ വാങ്ങാൻ സാധിക്കും. കഴിഞ്ഞ ആഴ്ചയാണ് റെഡ്മി 6A, റെഡ്മി 6 പ്രൊ എന്നീ മോഡലുകൾക്കൊപ്പം റെഡ്മി 6 കൂടെ ഷവോമി രാജ്യത്ത് അവതരിപ്പിച്ചത്.

Advertisement

വിലയും ഓഫറുകൾ

റെഡ്മി 6ന് 3 ജിബി റാം, 32 ജിബി മോഡലിന് 7,999 രൂപയും 3 ജിബി റാം 64 ജിബി മോഡലിന് 9,499 രൂപയുമാണ് വില വരുന്നത്. എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് 500 രൂപയുടെ കിഴിവ് ഫോൺ വാങ്ങുമ്പോൾ ലഭ്യമാകും. കറുപ്പ്, ഗോൾഡ്, റോസ് ഗോൾഡ്, നീല നിറങ്ങളിലാണ് മോഡൽ ലഭ്യമാകുക.

Advertisement
റെഡ്മി 6 പ്രധാന സവിശേഷതകൾ

ആൻഡ്രോയിഡ് 8.1 ഓറിയോ, 5.45 ഇഞ്ച് എച്ച്ഡി+ 720x1440 പിക്സൽ 18: 9 അനുപാതത്തിലുള്ള ഡിസ്പ്ളേ, 80.7 ശതമാനം സ്ക്രീൻ-ടു- ബോഡി അനുപാതം, ഒക്ട കോർ 12 nm മീഡിയടെക് ഹെലിയോ P22 SoC പ്രൊസസർ, 3 ജിബി / 4 ജിബി റാം എന്നിവയാണ് ഫോണിലെ പ്രധാന സവിശേഷതകൾ. 12 മെഗാപിക്സൽ പ്രൈമറി സെൻസറും 5 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉള്ള ഇരട്ട ക്യാമറ സെറ്റപ്പ് ആണ് ഫോണിലുള്ളത്. മുൻവശത്ത് ഒരു 5 മെഗാപിക്സൽ ക്യമറയും ഉണ്ട്. 32 ജിബി / 64 ജിബി ഇൻബിൽറ്റ് സ്റ്റോറേജ്, മൈക്രോഎസ്ഡി കാർഡ് വഴി 256 ജിബി വരെ വിപുലീകരിക്കാം.

മറ്റു മോഡലുകളും ഈ ആഴ്ച തന്നെ ..

ഇതിൽ റെഡ്മി 6 ഇന്ന് ആദ്യ വിൽപ്പന ആരംഭിക്കുമ്പോൾ റെഡ്മി 6A ആദ്യവിൽപ്പന അടുത്ത ആഴ്ച സെപ്റ്റംബർ 19ന് ആണ് നടക്കുക. റെഡ്മി 6 പ്രൊ നാളെയും ആദ്യ വിൽപ്പന തുടങ്ങും. ബജറ്റ് സ്മാർട്ഫോൺ രംഗത്ത് കൃത്യമായ സ്ഥാനം നേടിയെടുത്ത ലക്ഷക്കണക്കിന് യൂണിറ്റുകൾ വിറ്റൊഴിഞ്ഞ മോഡലായിരുന്നു ഷവോമി റെഡ്മി 5, റെഡ്മി 5A മോഡലുകൾ. അതിൻെറ ചുവട് പിടിച്ചു വിജയം ആവർത്തിക്കാൻ ആണ് ഈ സീരീസിലെ അടുത്ത തലമുറയിൽ പെട്ട ഈ മോഡലുകൾ എത്തുന്നത്.

ഈ ആഴ്ച തന്നെ വിൽപ്പനക്കെത്തുന്ന മറ്റു രണ്ടു മോഡലുകൾ

റെഡ്മി 6A: വിലയും സവിശേഷതകളും

റെഡ്മി 6A 2 ജിബി റാം, 16 ജിബി മോഡലിന് 5,999 രൂപയും 2 ജിബി 32 ജിബി മോഡലിന് 6,999 രൂപയുമാണ് വില വരുന്നത്. ആൻഡ്രോയിഡ് 8.1 ഓറിയോ, 5.45 ഇഞ്ച് എച്ച്ഡി+ 720x1440 പിക്സൽ 18: 9 അനുപാതത്തിലുള്ള ഡിസ്പ്ളേ, ഒക്ട കോർ 12 nm മീഡിയടെക് ഹെലിയോ A22 SoC പ്രൊസസർ, 2 ജിബി റാം എന്നിവയാണ് ഫോണിലെ പ്രധാന സവിശേഷതകൾ. ക്യാമറയുടെ കാര്യത്തിൽ 13 മെഗാപിക്സലിന്റെ ഒറ്റ ക്യാമറയാണ് പിറകിൽ ഉള്ളത്. മുൻവശത്ത് ഒരു 5 മെഗാപിക്സൽ ക്യമറയും ഉണ്ട്. 16 ജിബി/ 32 ജിബി ഇൻബിൽറ്റ് സ്റ്റോറേജ്, മൈക്രോഎസ്ഡി കാർഡ് വഴി 256 ജിബി വരെ വിപുലീകരിക്കാനും പറ്റും.

റെഡ്മി 6 പ്രൊ: വിലയും സവിശേഷതകളും

റെഡ്മി 6 പ്രൊ 3 ജിബി റാം 32 ജിബി മോഡലിന് 10,999 രൂപയും 4 ജിബി റാം 64 ജിബി മോഡലിന് 12,999 രൂപയുമാണ് വരുന്നത്. ഈ നിരയിലെ ഏറ്റവും പ്രീമിയം ഫോൺ ആണ് റെഡ്മി 6 പ്രൊ. ആൻഡ്രോയിഡ് 8.1 ഓറിയോ, 5.84 ഇഞ്ച് ഫുൾ എച്ച്ഡി+ 1080x2280 പിക്സൽ 18: 9 അനുപാതത്തിലുള്ള ഡിസ്പ്ളേ, Snapdragon 625 പ്രൊസസർ, Adreno 506 ജിപിയു, 3 ജിബി / 4 ജിബി റാം എന്നിവയാണ് ഫോണിലെ പ്രധാന സവിശേഷതകൾ. 12 മെഗാപിക്സൽ പ്രൈമറി സെൻസറും 5 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉള്ള ഇരട്ട ക്യാമറ സെറ്റപ്പ് ആണ് ഫോണിലുള്ളത്. മുൻവശത്ത് ഒരു 5 മെഗാപിക്സൽ ക്യമറയും ഉണ്ട്. 32 ജിബി / 64 ജിബി ഇൻബിൽറ്റ് സ്റ്റോറേജ്, മൈക്രോഎസ്ഡി കാർഡ് വഴി 256 ജിബി വരെ വിപുലീകരിക്കാം. അതോടൊപ്പം ഫിംഗർ പ്രിന്റർ സെൻസർ കൂടെ ഫോണിന് കരുത്ത് പകരും.

12,999 രൂപ കൊടുത്ത് വാങ്ങാൻ മാത്രമുണ്ടോ റെഡ്മി 6 പ്രൊ? എന്താണ് പ്രശ്നം?

Best Mobiles in India

English Summary

Xiaomi Redmi 6 for Sale in India Today.