എത്താന്‍ പോകുന്ന ഷവോമി റെഡ്മി 6ന്റെ സവിശേഷതകള്‍ ഇതാണ്..!


ഷവോമിയുടെ എട്ടാം വാര്‍ഷികം ഈ മാസം ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ്. റെഡ്മി സീരീസിലെ മീ 8ന്റെ ലോഞ്ചോടു കൂടിയാണ് ഈ ആഘോഷം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടൊപ്പം ഷവോമി തങ്ങളുടെ മറ്റൊരു ബജറ്റ് ഫോണായ റെഡ്മി 6A അവതരിപ്പിക്കാനും ലക്ഷ്യമിടുന്നു.

Advertisement

ചൈനീസ് സര്‍ട്ടിഫിക്കേഷന്‍ വെബ്‌സൈറ്റായ 'TENAA'ല്‍ വരാനിരിക്കുന്ന റെഡ്മി സീരീസ് ഫോണുകള്‍ കണ്ടെത്തി. സവിശേഷതകള്‍ക്കൊപ്പം ഈ ഫോണുകളുടെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. റെഡ്മി 6, റെഡ്മി 6A, റെഡ്മി 6 പ്ലസ് എന്നീ ഫോണുകളാണ് ഉടന്‍ എത്തുന്നത്.

Advertisement

റെഡ്മി 6ന്റെ പുറത്തായ സവിശേഷതകള്‍ നോക്കാം...

ഡിസൈന്‍

ചോര്‍ന്ന ചിത്രങ്ങള്‍ അനുസരിച്ച് റെഡ്മി 6ന് പ്ലാസ്റ്റിക്കും മെറ്റലും കൂടി ചേര്‍ന്ന യൂണിബോഡി ഡിസൈനാണ്. ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ഡ്യുവല്‍ ക്യാമയ്ക്കു താഴെയായി റിയര്‍ പാനലിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഡിസ്‌പ്ലേ

റെഡ്മി 6ന് 5.45 ഇഞ്ച് എച്ച്ഡി പ്ലസ് വൈഡ്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ്, ഫോണ്‍ റിസൊല്യൂഷന്‍ 720x1440 പിക്‌സലും 18:9 സ്‌ക്രീന്‍ ആസ്‌പെക്ട് റേഷ്യോയുമാണ്. ഈ ഫോണിന്റെ അളവ് 147X71.49x8.3mm ഉും ഭാരം 145 ഗ്രാമുമാണ്.

ഹാര്‍ഡ്‌വയര്‍

വരാനിരിക്കുന്ന റെഡ്മി 6ന് 2.0 GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസറും 2ജിബി, 3ജിബി, 4ജിബി റാം എന്നിവയുമാണ്, അതിനോടൊപ്പം അഡ്രിനോ 506 ജിബിയും ഉണ്ട്.

Advertisement

സോഫ്റ്റ്‌വയര്‍

ലീക്കായ റിപ്പോര്‍ട്ടു പ്രകാരം റെഡ്മി 6ന് ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഔട്ട് ഓഫ് ബോക്‌സാണ്. കൂടാതെ ഡിവൈസിന് MIUI 9.5 ആന്‍ഡ്രോയിഡിനു മുകളിലായി എത്തുമെന്നു പ്രതീക്ഷിക്കുന്നു.

സ്റ്റോറേജ്

2ജിബി റാം, 16ജിബി സ്‌റ്റോറേജ്

3ജിബി റാം, 32ജിബി സ്‌റ്റോറേജ്

4ജിബി റാം, 64ജിബി സ്‌റ്റോറേജ്

ക്യാമറ

മുന്നില്‍ 5എംപി ക്യാമറയും പിന്നില്‍ ഡ്യുവല്‍ ക്യാമറ സെറ്റപ്പുമാണ്. അതായത് രണ്ട് 12എംപി മെഗാപിക്‌സല്‍ സെന്‍സറുകള്‍.

ഇനി പതഞ്ചലിയുടെ സിം കാർഡുകളും..!! സിം കാർഡിന്റെ പേര് സ്വദേശി സമൃദ്ധി

കണക്ടിവിറ്റി

രണ്ട് സിം കാര്‍ഡ് സ്ലോട്ടും മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും (ഹൈബ്രിഡ്) ഫോണിലുണ്ടാകും. എല്ലാ കണക്ടിവിറ്റി ഓപ്ഷനുകളും സെന്‍സര്‍ ബോര്‍ഡും ഉള്‍പ്പെടെ 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്കും ഇതിലുണ്ട്. 7,999 രൂപ മുതല്‍ ഈ ഫോണിന്റെ വില ആരംഭിക്കുമെന്നു പ്രതീക്ഷിക്കുന്നു.

Best Mobiles in India

Advertisement

English Summary

Xiaomi Redmi 6 Specifications, Price Leaked