റെഡ്മി നോട്ട് 5 പ്രോക്ക് ആൻഡ്രോയിഡ് ഓറിയോ അപ്ഡേറ്റ് എത്തി..!!


അങ്ങനെ ഷവോമിയുടെ ആദ്യ ഓറിയോ വേർഷൻ അപ്‌ഡേറ്റ് റെഡ്മി നോട്ട് 5ന് എത്തി. ഇന്ത്യയിൽ ഫെബ്രുവരിയിൽ റിലീസ് ചെയ്ത ഈ ഫോണിന് ഇപ്പോഴും ആളുകൾ വരി നിൽക്കുന്ന അവസ്ഥയാണ്. ആൻഡ്രോയിഡ് നൗഗട്ട് വേർഷനിൽ ആയിരുന്നു റെഡ്മി നോട്ട് 5 പ്രൊ എത്തിയിരുന്നത്. ഒപ്പമിറങ്ങിയ റെഡ്മി നോട്ട് 5ന് MIUI 9.5 ലഭിച്ചിട്ടുണ്ടെങ്കിലും ഓറിയോ എപ്പോഴാണ് ലഭിക്കുക എന്നത് കാത്തിരുന്ന് കാണണം.

Advertisement

എന്നാൽ നോട്ട് പ്രൊയിൽ ലഭിച്ച ഈ ഓറിയോ അപ്ഡേറ്റിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്ന് അപ്ഡേറ്റ് ലഭിച്ച ഉപഭോക്താക്കളിൽ പലരും പറയുകയും ചെയ്യുന്നു. അതിനാൽ തന്നെ കമ്പനി അപ്‌ഡേറ്റ് പിൻവലിച്ചു എന്നും ബഗ്ഗുകൾ പരിഹരിച്ച് റോം പുതുക്കുകയാണെന്നും പറയുന്നുണ്ട്.

Advertisement

റോം ആവശ്യമുള്ളവർക്ക് സെറ്റിംഗ്സ് വഴി അല്ലാതെ കമ്പനിയുടെ വെബ്സൈറ്റിലെ ഡൗൺലോഡ്സ് വിഭാഗത്തിൽ പോയി റിക്കവറി റോമും ഫാസ്റ്ബൂട്ട് റോമും ഡൗണ്ലോഡ് ചെയ്ത ശേഷം അതുവഴിയും നോക്കാം.

അതുപോലെ Settings > About phone > System update > Check for updates വഴി നിങ്ങളുടെ ഫോണിൽ ഈ അപ്ഡേറ്റ് എത്തിയോ എന്നറിയാം. റെഡ്മി നോട്ട് 5 പ്രോയുടെ പ്രധാന സവിശേഷതകൾ എന്താണെന്ന് ഇനിയും അറിയാത്തവർക്ക് താഴെ നിന്നും വായിക്കാം.

5.99 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ, 1080X2160 പിക്‌സല്‍ റസൊല്യൂഷന്‍ എന്നിവയാണ്. ലോകത്തിലെ ആദ്യത്തെ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണാണ് റെഡ്മി നോട്ട് 5 പ്രോ. അതായത് റെഡ്മി നോട്ട് പ്രോയ്ക്ക് ശക്തി നല്‍കുന്നത് 1.8GHz ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസര്‍, 6ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ്, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാനും സാധിക്കും.

Advertisement

MIUI 9 അടിസ്ഥാനമാക്കിയ ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ടിലാണ് ഈ ഡ്യുവല്‍ സിം ഫോണ്‍ പ്രവര്‍ത്തിക്കുന്നുത്. കൂടാതെ 4ജി വോള്‍ട്ടും പിന്തുണയ്ക്കുന്നു. ഡ്യുവല്‍ എല്‍ഈഡി ഫ്‌ളാഷോടു കൂടിയ 12എംപി/ 5എംപി പ്രൈമറി ക്യാമറയും 20 എംപി സെക്കന്‍ഡറി ക്യാമറയുമാണ് ഈ ഫോണില്‍. 4000എംഎഎച്ച് ബാറ്ററിയും ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് വേരിയന്റിലാണ് റെഡ്മി നോട്ട് 5 പ്രോ, 4ജിബി റാം 64ജിബി സ്‌റ്റോറേജ് മറ്റൊന്ന് 6ജിബി റാം 64 ജിബി സ്‌റ്റോറേജ്. 6ജിബി റാമിന്റെ വില പ്രഖ്യാപിച്ചിരിക്കുന്നത് 20,000 രൂപയാണ്.

ഏതൊക്കെ ആപ്പുകളാണ് നിങ്ങളുടെ ബാറ്ററി തീർക്കുന്നത് എന്ന് എങ്ങനെ കണ്ടെത്താം?

Best Mobiles in India

Advertisement

English Summary

Xiaomi Redmi Note 5 Pro Getting Android Oreo Update