ഷവോമി റെഡ്മി നോട്ട് 5 പ്രോയുടെയും നോട്ട് 5-ന്റെയും തകരാറുകള്‍ എങ്ങനെ പരിഹരിക്കാം


ഷവോമി റെഡ്മി നോട്ട് 5, നോട്ട് 5 പ്രോ എന്നിവ ഫെബ്രുവരിയില്‍ പുറത്തിറങ്ങിയത് മുതല്‍ വിപണിയിലെ ബെസ്റ്റ്‌സെല്ലറുകളാണ്. കമ്പനി നടത്തുന്ന ഓരോ സെയിലിലും സ്മാര്‍ട്ട്‌ഫോണുകളുടെ സ്‌റ്റോക്ക് തീരുന്നത് പതിവ് കാഴ്ചയാണ്. ആയിരക്കണക്കിന് ആളുകള്‍ ഇവ ഉപയോഗിക്കുന്നുമുണ്ട്. ചില സാഹചര്യങ്ങളില്‍ ഫോണുകളില്‍ ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ തലപൊക്കുന്നതായി പറയപ്പെടുന്നു. സാധാരണ ഗതിയില്‍ കണ്ടുവരുന്ന പ്രശ്‌നങ്ങള്‍ ഉടനടി എങ്ങനെ പരിഹരിക്കാമെന്ന് നോക്കാം.

നിങ്ങള്‍ നേരിടുന്ന പ്രശ്‌നം ഇക്കൂട്ടത്തിലില്ലെങ്കില്‍ അത് കമന്റ് ചെയ്യുക. പരിഹാരവുമായി ഞങ്ങള്‍ എത്തുന്നതായിരിക്കും.

1. കണക്ടിവിറ്റി

റെഡ്മി നോട്ട് 5, നോട്ട് 5 പ്രോ ഉപയോക്താക്കളില്‍ ചിലര്‍ കണക്ടിവിറ്റിയെ കുറിച്ച് പരാതിപ്പെടാറുണ്ട്. 4G LTE ഫോണുകളാണ് ഇവ. എങ്കില്‍പ്പോലും ജിയോ, വോഡഫോണ്‍ നെറ്റ്‌വര്‍ക്കുകളില്‍ പ്രശ്‌നങ്ങളുണ്ട്. ഇത് MIUI 9.2.4 അപ്‌ഡേറ്റ് മൂലമാകാം. പ്രശ്‌നപരിഹാരത്തിനായി പുതിയൊരു അപ്‌ഡേറ്റ് ലഭ്യമാണ്.

2. സൈലന്റ് മോഡ്

ഹെഡ്‌ഫോണുകള്‍ കുത്തിയിരുന്നാല്‍ സൈലന്റ് മോഡ് പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതിയുണ്ട്. ഫോണ്‍ ഫാക്ടറി സെറ്റിംഗ്‌സിലേക്ക് മാറ്റിയാല്‍ ഇതിന് പരിഹാരം ലഭിക്കും.

3. മൈക്രോഫോണ്‍

ലൗഡ്‌സ്പീക്കര്‍ ഓണ്‍ ആക്കി സംസാരിക്കുമ്പോള്‍ നിങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ കഴിയുന്നില്ലെന്ന പരാതിയാണ് മറ്റൊരു സാധാരണ പ്രശ്‌നം. ഇത് ഗൂഗിള്‍ അസിസ്റ്റന്റിന്റെ പ്രവര്‍ത്തനത്തെയും തകിടം മറിക്കാം. ഇത് ഹാര്‍ഡ്‌വെയര്‍ പ്രശ്‌നമാണ്. അതിനാല്‍ സര്‍വ്വീസ് സെന്ററില്‍ കൊടുത്ത് മൈക്രോഫോണിന്റെ തകരാറ് പരിഹരിക്കുകയോ മാറ്റുകയോ ചെയ്യുക.

4. ഇരട്ട LTE കണക്ടിവിറ്റി

രണ്ട് സ്മാര്‍ട്ട്‌ഫോണുകളിലും രണ്ട് സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയും. ഇവ രണ്ടും 4G LTE സൗകര്യമുള്ളവയുമാണ്. എന്നാല്‍ ഒരു സിമ്മില്‍ 4G കിട്ടുമ്പോള്‍ രണ്ടാമത്തെതില്‍ 3G മാത്രമേ കിട്ടുന്നുള്ളൂവെന്ന് പരാതിയുണ്ട്. അതായത് രണ്ട് സിമ്മിലും ഒരേ സമയം 4G കിട്ടില്ല. രണ്ട് സിമ്മിലും ഒരുമിച്ച് 4G കിട്ടുന്ന വിധത്തിലല്ല ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്.

5. ഇടത് സ്പീക്കര്‍

ഫോണുകളുടെ താഴ്ഭാഗത്ത് USB പോര്‍ട്ടിന് ഇരുവശത്തുമായി സ്പീക്കര്‍ ഗ്രില്ലുകള്‍ കാണാം. എന്നാല്‍ ഇടതുഭാഗത്തെ സ്പീക്കറില്‍ നിന്ന് ശബ്ദം വരുന്നില്ലെന്നും വലതുവശത്തെ സ്പീക്കര്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂവെന്നും പരാതി ഉയരുന്നു. റെഡ്മി നോട്ട് 5-ല്‍ ഇരട്ട സ്പീക്കറുകളില്ല. ഇടത് ഭാഗത്ത് കാണുന്നത് മൈക്രോഫോണ്‍ ആണ്.

ഡാറ്റ വിപ്ലവത്തിന് ശേഷം 199 രൂപയുടെ അൺലിമിറ്റഡ് പോസ്റ്റ്പെയ്ഡ് പ്ലാനുമായി വീണ്ടും ഞെട്ടിക്കാൻ ജിയോ

Most Read Articles
Best Mobiles in India
Read More About: xiaomi news smartphones how to

Have a great day!
Read more...

English Summary

Xiaomi Redmi Note 5 and Redmi Note 5 Pro are some of the bestselling smartphones in the market those are worth the price you pay. Users of these smartphones have been facing some issues and have taken to the web to get solutions to these problems.