ഷവോമി റെഡ്മി നോട്ട് 6 പ്രോ പുറത്തിറങ്ങും മുമ്പ് അലിഎക്‌സ്പ്രസില്‍; വില 14000 രൂപ!


ഷവോമിയുടെ റെഡ്മി ശ്രേണിയിലെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ആയ റെഡ്മി നോട്ട് 6 പ്രോ പുറത്തിറങ്ങും മുമ്പ് അലിഎക്‌സ്പ്രസില്‍ വില്‍പ്പനയ്‌ക്കെത്തി. അടിസ്ഥാന മോഡലിന് 14000 (194 ഡോളര്‍) ആണ് വില.

ഷവോമി റെഡ്മി നോട്ട് 6 പ്രോ വില

ഫോണ്‍ കറുപ്പ്, നീല, റോഡ് ഗോള്‍ഡ്, ചുവപ്പ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. 3GB/4GB റാം, 32 GB/64 GB സ്റ്റോറേജ് മോഡലുകള്‍ വാങ്ങാന്‍ കഴിയും.

3GB റാം, 32 GB സ്റ്റോറേജ് മോഡലിന്റെ വില 14000 രൂപ (198 ഡോളര്‍)

4GB റാം, 64 GB സ്‌റ്റോറേജ് മോഡലിന്റെ വില 16000 രൂപ (219 ഡോളര്‍)

റെഡ്മി നോട്ട് 6 പ്രോ ഇന്ത്യയില്‍ ലഭ്യമല്ല. അമേരിക്ക, ചൈന, റഷ്യ, ഫ്രാന്‍സ് എന്നിവിടങ്ങളിലാണ് ഫോണ്‍ ഇപ്പോള്‍ ലഭിക്കുക.

റെഡ്മി നോട്ട് 6 പ്രോ: പ്രധാന പ്രത്യേകതകള്‍

4 ക്യാമറകളോട് കൂടിയ ആദ്യ റെഡ്മി സ്മാര്‍ട്ട്‌ഫോണ്‍

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 SoC

നോച് ഡിസ്‌പ്ലേ

4000 mAh ബാറ്ററി

ഷവോമി റെഡ്മി നോട്ട് 6 പ്രോ സ്‌പെസിഫിക്കേഷന്‍സ്

നോട്ട് 6 പ്രോയില്‍ ടെമ്പര്‍ ചെയ്ത 2.5D കര്‍വ്ഡ് ഗ്ലാസോട് കൂടിയ 6.26 ഇഞ്ച് FHD+ ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 SoC, 3/4 GB റാം, 32/64 GB ഇന്റേണല്‍ സ്റ്റേറേജ് എന്നിവയാണ് മറ്റ് സവിശേഷതകള്‍. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വികസിപ്പിക്കാന്‍ കഴിയും.

രണ്ട് ക്യാമറകള്‍

ഫോണില്‍ മുന്നിലും പിന്നും രണ്ട് ക്യാമറകള്‍ വീതമുണ്ട്. മുന്നില്‍ 20MP, 2MP ക്യാമറകളും പിന്നില്‍ 1.4 മൈക്രോണ്‍ പിക്‌സല്‍ സൈസോട് കൂടിയ 12 MP ക്യാമറയും 5MP ക്യാമറയുമാണ് സജ്ജീകരിച്ചിരിക്കുന്നത്. റെഡ്മി നോട്ട് 5 പ്രോയിലേത് പോലെ വീഡിയോ റെക്കോഡിംഗ് 1080@30fps ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.

രണ്ട് സിം കാര്‍ഡുകള്‍

രണ്ട് സിം കാര്‍ഡുകള്‍ ഇടാന്‍ കഴിയും. ഇവ രണ്ടും LTE അല്ലെങ്കില്‍ VoLTE സൗകര്യത്തോട് കൂടിയതാണ്. ബ്ലൂടൂത്ത് 5.0, വൈഫൈ ഹോട്ട്‌സ്‌പോട്ട്, വയര്‍ലെസ് FM റോഡിയോ എന്നിവയാണ് മറ്റ് ആകര്‍ഷണങ്ങള്‍.

ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ

ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ അടിസ്ഥാന MIUI 9-ല്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ആന്‍ഡ്രോയ്ഡ് 9 പൈ അടിസ്ഥാന MIUI 10-ലേക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയും. റെഡ്മി നോട്ട് 6 പ്രോയില്‍ ഇളക്കി മാറ്റാന്‍ കഴിയാത്ത 4000 mAh ബാറ്ററിയാണുള്ളത്. ചാര്‍ജ് ചെയ്യുന്നതിനായി മൈക്രോ യുഎസ്ബി പോര്‍ട്ടുണ്ട്. ഫോണിന്റെ താഴ്ഭാഗത്തായി 3.5 മില്ലീമീറ്റര്‍ ഹെഡ്‌ഫോണ്‍ ജാക്കും സജ്ജീകരിച്ചിരിക്കുന്നു.

സ്മാർട്ഫോണുകൾക്ക് ശേഷം ഞെട്ടിക്കാൻ എത്തുന്നു വൺപ്ലസിന്റെ ടിവി!

Most Read Articles
Best Mobiles in India
Read More About: xiaomi redmi mobiles smartphones

Have a great day!
Read more...

English Summary

Xiaomi Redmi Note 6 Pro is on sale for Rs 14,000 on AliExpress before launch