ഷവോമി റെഡ്‌മി നോട്ട് 7 പ്രൊ, റെഡ്‌മി നോട്ട് 7: ഫ്ലിപ്പ്കാർട്ടിൽ ആദ്യവില്പന ഇന്ന് 12 മണിക്ക്


ഷവോമി റെഡ്‌മി നോട്ട് 7 പ്രൊ ഇന്ന് അതിന്റെ ആദ്യ വില്പനയ്ക്ക് സജ്ജമാകുകയാണ്. 12 മണി മുതൽ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ഫ്ളിപ്കാർട്ട്, മിഡ്.കോം, മി ഹോം സ്റ്റോറുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമായി തുടങ്ങും. കൂടാതെ, റെഡ്മി നോട്ട് 7 നും ഇതിൽ വിൽപ്പനയ്ക്കെത്തും. ഇത് ഹാൻഡ്സെറ്റുകളുടെ രണ്ടാമത്തെ വില്പനയാണ്.

സ്മാർട്ട്ഫോൺ വ്യവസായത്തിൽ ഈ ബഡ്‌ജറ്റ്‌ സംർട്ഫോണുകൾ ഇതിനകം തന്നെ തരംഗം സൃഷ്ടിക്കാൻ തുടങ്ങിയിരിക്കുന്നു. ഫ്ളിപ്കാർട്ട്, മി.കോം, ഷാവോമിയുടെ ഔദ്യോഗിക സ്റ്റോറുകൾ, മി ഹോം സ്റ്റോറുകൾ എന്നിവയിൽ നടന്ന ആദ്യത്തെ ഫ്ലാഷ് വിൽപനയിലൂടെ കമ്പനി റെഡ്മി നോട്ട്-7 2,00,000 യൂണിറ്റ് വിറ്റഴിച്ചു. 2019-മാർച്ച് 3 നാണ് റെഡ്മി നോട്ട് 7 പ്രോ പുറത്തിറക്കുന്നത്. കഴിഞ്ഞ ആഴ്ച ലോഞ്ച് ചെയ്യ്ത് ഇന്ത്യൻ വിപണിയിൽ ആദ്യ റെക്കോർഡ് സൃഷ്‌ടിച്ചു.

ലൈംഗിക അതിക്രമ കേസിൽ ഇന്ത്യകാരനെ ഗൂഗിൾ പുറത്താക്കിയത് 45 മില്യൺ ഡോളർ ചിലവിൽ

ഫ്ളിപ്കാർട്ട്

ഷവോമി റെഡ്‌മി നോട്ട് -7 നിൽ ഊർജ്ജസ്വലമായ ഫുൾ എച്ച്.ഡി + എൽ.സി.ഡി ഡിസ്പ്ലേ പ്രദാനം ചെയ്യുന്നു. ഒക്ട-കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 660 SoC പിന്തുണയോടെ 3 ജി.ബി, 4 ജി.ബി റാം ഓപ്ഷനുകൾ ഉപയോഗപ്പെടുത്തിയാണ് ഈ സ്മാർട്ഫോണുകൾ വികസിപ്പിച്ചിരിക്കുന്നത്. ക്വാൽകോം സ്മാർട്ട് ചാർജ് 4.0 ഫാസ്റ്റ് ചാർജിംഗ് ടെക്നോളജി ഉപയോഗിച്ചുള്ള 4000 mAh ബാറ്ററിയാണ് റെഡ്മി നോട്ട് 7 വാഗ്ദാനം ചെയ്യുന്നത്.

റെഡ്‌മി

പുതിയ ഹാർഡ്വെയറിനുപുറമെ പുതിയ റെഡ്‌മി നോട്ട് -7 സീരീസ് ഹാൻഡ്സെറ്റുകൾ ഏറ്റവും പുതിയ MIUI 10-ലാണ് പ്രവർത്തിപ്പിക്കുന്നത്, ആൻഡ്രോയിഡിന്റെ 9.0 പൈ ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവർത്തനമികവ്. പൂർണമായുള്ള സ്മാർട്ട്ഫോൺ അനുഭവം വളരെ ആകർഷകവും ഉപയോക്തൃസൗഹൃദവുമാക്കി മാറ്റുന്ന ചില പുതിയതും ഉപയോഗപ്രദവുമായ സോഫ്റ്റ്വെയർ സവിശേഷതകൾ കമ്പനി ഇതിൽ അവതരിപ്പിച്ചിരിക്കുന്നു.

റെഡ്‌മി നോട്ട് 7 പ്രൊ ഡിസ്പ്ലേ

'ഡ്യുവൽ ആപ്സ്' എന്ന ആപ്ലിക്കേഷനിൽ ഒരേസമയം രണ്ട് ആപ്പുകൾ പ്രവർത്തിപ്പിക്കാൻ ഈ സവിശേഷത വഴി നിങ്ങൾക്ക് സാധിക്കും. ഫോണിന്റെ ഹാർഡ്വെയറുകളുടെയും സോഫ്റ്റ്വെയർ പ്രത്യകതകളനുസരിച്ച് ഈ സ്മാർട്ഫോണിലെ അപ്പ്ലിക്കേഷൻ ഉപയോഗപരിധി പരിമിതപ്പെടുത്തുന്നതിന് നിങ്ങൾക്ക് സാധിക്കുന്നതാണ്. ക്യാമറയുടെ കാര്യത്തിൽ, റെഡ്‌മി നോട്ട് -7 പ്രൊ ഒരു 12 എം.പി + 2 എം.പി റിയർ ക്യാമറ സെറ്റപ്പ്. സെൽഫ് സ്മാർട്ട്ഫോണുകൾക്കായി 13 എം.പി ഫ്രണ്ട് ഫേസിംഗ് ഷൂട്ടർ എ.ഐ ബ്യൂട്ടിഫിക്കേഷനും, സ്റ്റുഡിയോ പോർട്രെയിറ്റ് ലൈറ്റിംഗ് ഇഫക്ടറുമാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

റെഡ്‌മി നോട്ട് 7

നിങ്ങളുടെ അസാന്നിധ്യത്തിൽ അനധികൃത ആക്സസ് തടയാൻ വ്യക്തിഗത അപ്ലിക്കേഷൻ ലോക്കുകൾ സജ്ജമാക്കാനും ഈ സ്മാർട്ഫോണിന് കഴിയും. ഒരു മുഴുവൻ-സ്ക്രീൻ കാഴ്ചാ അനുഭവം ആസ്വദിക്കുവാനും നിങ്ങൾക്ക് ആംഗ്യങ്ങൾ സജ്ജമാക്കാനും കഴിയും. പുതിയ തീമുകൾ, വാൾപേപ്പറുകൾ, ഐക്കണുകൾ എന്നിവ ഇൻസ്റ്റാളുചെയ്യാൻ സമ്പന്നമായ തീം സ്റ്റോർ നിങ്ങളെ അനുവദിക്കുന്നു. ലോക്കസ്ക്രീൻ സവിശേഷത പുതിയ ദൃശ്യഘടകങ്ങൾ ഇതിൽ കൊണ്ടുവന്നിട്ടുണ്ട്.

റെഡ്‌മി നോട്ട് 7

ഫോട്ടോ, സ്പോർട്സ്, വൈൽഡ് ലൈഫ്, ലൈഫ് സ്റ്റൈൽ, വിനോദം, ഫാഷൻ എന്നിവ ഉൾപ്പെടുന്ന വിവിധ തീമുകളിൽ ഉൾപ്പെടുന്ന ദൃശ്യങ്ങൾ ലോക്ക് സ്ക്രീനിൽ ലഭ്യമാണ്. ഈ സവിശേഷത ആയിരക്കണക്കിന് ആളുകൾ അവരുടെ ഇഷ്ടങ്ങൾക്കനുസൃതമായി ഫോണിലെ ലോക്‌സ്‌ക്രീനിൽ ദൃശ്യങ്ങൾ മാറ്റുവാനും കൊണ്ടുവരുവാൻ കഴിയും.

റെഡ്‌മി നോട്ട് 7 ക്യാമറ

തിരയുന്നതിനോ ടാപ്പുചെയ്യുന്നതിനോ ഇതിൽ അതിനുള്ള ആപ്പ് ലഭ്യമല്ല. ഓരോ തവണയും നിങ്ങൾ ഫോണിനെ സ്ക്രീൻ ടാപ്പ് ചെയ്യ്ത് ഓണാക്കുമ്പോൾ വാൾപേപ്പർ മാറ്റങ്ങൾ, പുതിയ വിവരങ്ങൾ, ഒരേ സമയം അറിയിക്കുന്നതും മാറ്റങ്ങൾക്ക് ഒരു ശ്രമവും കൂടാതെ തന്നെ വിധേയമാകും - ഒരു അവിശ്വസനീയമായ ഉപയോക്തൃ അനുഭവമാണ് ഇതുവഴി ഉപയോക്താവിന് ലഭ്യമാകുന്നത്. ഭാവിയിൽ ഷവോമിയുടെ ഓരോ ഡിവൈസുകളിലും ഇത്തരത്തിലുള്ള സവിശേഷത വ്യാപിപ്പിക്കുകയാണെങ്കിൽ അത് രസകരമായിരിക്കും.

റെഡ്‌മി നോട്ട് 7 പ്രൊ ക്യാമറ

ഷവോമി റെഡ്മി നോട്ട് 7 പ്രൊ രണ്ട് വ്യത്യസ്ത പതിപ്പുകളിൽ ലഭിക്കുമെന്നാണ് റിപ്പോർട്ട്. ബേസ് മോഡൽ 32 ജി.ബി സ്റ്റോറേജ് വേരിയന്റ്, 3 ജി.ബി റാം പതിപ്പിന് 9,999 രൂപയാണ് വില. 4 ജി.ബി റാം, 64 ജി.ബി സ്റ്റോറേജ് സ്പേസ് വരുന്ന പതിപ്പിന്റെ വില 11,999 രൂപയാണ്. മാർച്ച് 6 ഉച്ചയ്ക്ക് 12 മണി മുതൽ റെഡ്മി നോട്ട് 7 പ്രൊ ലഭ്യമായി തുടങ്ങും. എം.ഐ.കോമിലും, ഫ്ലിപ്കാർട്ടിലും ഈ ഫോൺ ലഭ്യമാണ്.

റെഡ്‌മി നോട്ട് 7 വിഷ്വൽ പെർഫോമൻസ്

റെഡ്മി നോട്ട് 7 ആണ് റെഡ്മി പരമ്പരയിലെ ആദ്യത്തെ സ്മാർട്ട്ഫോണാണ്. മുൻവശത്ത് 6.3 ഇഞ്ച് സ്ക്രീൻ വലിപ്പമുള്ള ഒരു വാട്ടർഡ്രോപ് ഡിസ്പ്ലേ ഉണ്ട്. ഫുൾ എച്ച്.എടി + റിസല്യൂഷനും (2340 x 1080 പിക്സൽ), 19.5: 9 എന്ന അനുപാതവും. ക്വാൽകോം സ്നാപ്ഡ്രാഗൺ 660 എസ്.ഓ.സി, 3 ജി.ബി / 4 ജി.ബി / 6 ജി.ബി റാം, 32 ജി.ബി / 64 ജി.ബി സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയുമുണ്ട്.

Most Read Articles
Best Mobiles in India
Read More About: redmi xiaomi smartphones news

Have a great day!
Read more...

English Summary

Redmi Note 7 Pro comes in two storage variants - 64GB and 128GB priced at Rs 13,999 and Rs 16,999, respectively. The smartphone features a 6.3-inch full HD+ display with 1080x1920 pixel resolution and 19:9 aspect ratio. It is powered by an octa-core Qualcomm Snapdragon 675 processor and runs Android 9.0 Pie operating system topped with company's own layer of MIUI 10. The smartphone is backed by a 4000mAh and comes with Qualcomm Quick Charge 4.0 support.