48 മെഗാപിക്‌സൽ ക്യാമറയുമായി ഷാവോമി റെഡ്മി നോട്ട് 7s ഇന്ന് വിപണിയിൽ


ഷവോമി റെഡ്മി നോട്ട് 7 പ്രോ ഇന്ത്യയില്‍ വളരെയധികം ജനപ്രീതിയാർജിച്ച ഒരു സ്മാർട്ഫോണാണ് എന്ന കാര്യത്തിൽ തെല്ലും സംശയമില്ല.

ഇതിനകം 20 ലക്ഷം ഫോണുകള്‍ ഇന്ത്യയില്‍ വിറ്റഴിഞ്ഞതായാണ് റിപ്പോർട്ടുകൾ നൽകുന്ന അടിസ്ഥാന വിവരം. ഇപ്പോഴിതാ റെഡ്മി നോട്ട് 7 സീരിസിലേക്ക് പുതിയ റെഡ്മി നോട്ട് 7എസ് കൂടി എത്തുകയാണ്.

ഷാവോമി റെഡ്മി നോട്ട് 7s

ഇതേ കുറിച്ച് ട്വീറ്റ് ചെയ്ത ഷാവോമി ഗ്ലോബൽ വൈസ് പ്രസിഡന്റും എംഡിയുമായ മനുകുമാര്‍ ജെയ്ന്‍ പറയുന്നത് ഇത് പുതിയ സൂപ്പര്‍ റെഡ്മി നോട്ട് ഫോണ്‍ ആണെന്നാണ്. ഫോണില്‍ 48 മെഗാപിക്‌സല്‍ ക്യാമറയായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മേയ് 20 നാണ് ഫോണ്‍ അവതരിപ്പിക്കുന്നത്.

48 മെഗാപിക്‌സല്‍ ക്യാമറ

റെഡ്മി നോട്ട് 7 എസിന്റെ 48 മെഗാപിക്‌സല്‍ ക്യാമറയില്‍ ബഹിരാകാശത്ത് നിന്നും പകര്‍ത്തിയ ചിത്രവും മനുകുമാര്‍ ജെയിന്‍ ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്. നേരത്തെ റെഡ്മി നോട്ട് 7 ന്റെ ചൈനീസ് പതിപ്പ് ഇതുപോലെ ബഹിരാകാശത്തേക്ക് അയച്ച് ചിത്രങ്ങള്‍ എടുത്തിരുന്നു.

ഗോറില്ല ഗ്ലാസ് 5

35 കിലോമീറ്റര്‍ ഉയരത്തിലേക്ക് അയച്ച ഫോണ്‍ -58 ഡിഗ്രി താപനില തരണം ചെയ്തു തിരിച്ചെത്തി. ഇതേ പരീക്ഷണം തന്നെ റെഡ്മി നോട്ട് 7 എസ് ഫോണ്‍ ഉപയോഗിച്ചും ഷാവോമി ചെയ്തിട്ടുണ്ടാവണം. സ്മാർട്ട്ഫോൺ ഗോറില്ല ഗ്ലാസ് 5 സംരക്ഷണമുണ്ട്. ചുവന്ന നിറത്തിലുള്ള ഓപ്ഷനിൽ ഈ ഫോൺ ലഭ്യമാകും.

സൂപ്പര്‍ റെഡ്മി നോട്ട് ഫോണ്‍

ഡ്യൂവൽ റിയർ ക്യാമറകൾ, ഗ്ലാസ് ആൻഡ് റെഡ് കളർ, റിയർ ഫിംഗർപ്രിന്റ് സെൻസർ, ഡോട്ട് നോച്ച്‌ എന്നിവയാൽ സജ്ജീകരണമാണ് ഈ ഫോൺ. ഫോണിനെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും ഷാവോമി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Most Read Articles
Best Mobiles in India
Read More About: xiaomi redmi note 7 india news

Have a great day!
Read more...

English Summary

Xiaomi's popular Redmi Note series will get a new member on Monday. Called Redmi Note 7S, the smartphone will be Xiaomi's second smartphone in India with 48-megapixel rear camera. The smartphone is expected to be part of mid-range segment.