റെഡ്മി Y2 ഗംഭീരം; 16 എംപി AI ക്യാമറ അതിലും ഗംഭീരം!- റിവ്യൂ വായിക്കാം


ഷവോമി തങ്ങളുടെ ഓരോ ഫോണുകളും അവതരിപ്പിക്കുമ്പോഴും അത് വാർത്തകളിൽ നിറയാൻ ഒരുപിടി കാരണങ്ങൾ ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഇത്തവണ അവതരിപ്പിച്ച റെഡ്മി y2വും വാർത്തകളിൽ നിറയുകയാണ്. വില, വിലയ്‌ക്കൊത്ത അല്ലെങ്കിൽ അതിനേക്കാൾ കൂടുതൽ നമുക്ക് ലഭിക്കുന്ന സവിശേഷതകൾ, AI ക്യാമറ, തുടങ്ങി ഒരുപാടുണ്ട് ഈ ഫോണിനെ കുറിച്ച് പറയാൻ.

Advertisement

ഫോണിലെ സവിശേഷതകൾ വെച്ചുനോക്കുമ്പോൾ വിലയുടെ അടിസ്ഥാനത്തിൽ റെഡ്മി നോട്ട് 5നെ കടത്തി വെട്ടുന്നതാണ്‌ റെഡ്മി Y2. ഇന്ത്യയിൽ ഇന്നലെ വൈകിട്ട് ഇറക്കിയ ഫോണിന് 3 ജിബി 32 ജിബി മോഡലിന് 9,999 രൂപയാണ് വില വരുന്നത്. 4 ജിബി 64 ജിബി മോഡലിന് 12,999 രൂപയും വില വരുന്നു. ഫോണുമായി അൽപനേരം ചെലവഴിച്ചപ്പോൾ കിട്ടിയ കാര്യങ്ങൾ ഇവിടെ പറയട്ടെ.

Advertisement

റെഡ്മി നോട്ട് 5, നോട്ട് 5 പ്രൊ എന്നിവയെ അനുകരിച്ചുള്ള ഡിസൈൻ

വേണമെങ്കിൽ റെഡ്മി നോട്ട് 5 പ്രൊയുടെ ഒരു അനിയൻ എന്ന് ഈ മോഡലിനെ വിളിക്കാം. ഡിസൈനിലും സവിശേഷതകളും എല്ലാം തന്നെ നമുക്ക് അത് വ്യക്തമായി കാണാം. 5.99 ഇഞ്ചിന്റെ വലിയ സ്ക്രീൻ കൈയിൽ ഒതുങ്ങാൻ അല്പം ബുദ്ധിമുട്ട് ആണെങ്കിലും നാല് അറ്റങ്ങളും വളഞ്ഞ രീതിയിൽ ആയതിനാൽ അല്പം സൗകര്യമുണ്ട്.

മികച്ച ക്യാമറ, ആകർഷിക്കുന്ന ഡിസൈൻ.. മോട്ടോ G6, G6 പ്ലെ ഗിസ്‌ബോട്ട് റിവ്യൂ

പിറകുവശത്തായി ഇരട്ട ക്യാമറ സെറ്റപ്പ്, ഫിംഗർ പ്രിന്റ് സ്‌കാനർ എന്നിവ സ്ഥിതി ചെയ്യുന്നു. കാഴ്ചയിൽ നോട്ട് 5 പ്രൊ പോലെ തന്നെ സുന്ദരനാണ് ഈ മോഡലും. എന്നാൽ പുതുതായി താഴെയും മുകളിലുമായി ചില വരകൾ ഈ ഫോണിന് പിറകുവശത്തെ കൂടുതൽ മനോഹരമാക്കുന്നുണ്ട്. USB 2.0, സ്പീക്കറുകൾ എന്നിവ താഴെയും 3.5 എംഎം ഓഡിയോ ജാക്ക് മുകളിലും സ്ഥിതി ചെയുന്നു. എല്ലാംകൂടി തീർത്തും സംതൃപ്തി തരുന്ന ഡിസൈൻ ആണ് Y2വിന്റേത്.

Advertisement

5.99 ഡിസ്പ്ളേ

5.99 ഇഞ്ചിന്റെ എച്ഡി പ്ലസ് ഡിസ്പ്ളേ ആണ് ഫോണിനുള്ളത്. MIUI 9.5 ഉപയോഗിച്ചുള്ള ഡിസ്പ്ളേ സ്റ്റിങ്സ്, വെളിച്ചത്തിനായുള്ള സെറ്റിംഗ്സ് എന്നിവയെല്ലാം തന്നെ നിങ്ങൾക്ക് ഉപയോഗിക്കാം. എന്നാൽ 5.99 ഇഞ്ച് ഡിസ്പ്ളേ ഉണ്ടായിട്ടും 720 പി റെസല്യൂഷൻ മാത്രമേ ഉള്ളൂ എന്നത് ചെറിയൊരു പോരായ്മ ആയി തോന്നിയേക്കും. ഇതേവിലക്ക് റെഡ്മി നോട്ട് 5 വാങ്ങിയ ആളുകൾക്ക് ഇപ്പോൾ അതിൽ ഉള്ളതിനേക്കാളും മികച്ച ക്യാമറ സൗകര്യങ്ങളോടെ Y2 എത്തിയപ്പോൾ അല്പം നിരാശ തോന്നിയിട്ടുണ്ടെങ്കിലും ഈ റെസല്യൂഷൻ കുറവ് എന്ന കാരണം കൊണ്ട് തത്കാലം സമാധാനിക്കാം.

Advertisement

16 മെഗാപിക്സൽ AI ക്യാമറ

ആളുകൾക്ക് സെൽഫി എടുക്കുന്നതിനോടുള്ള താല്പര്യം കൂടിവരുന്ന കാര്യം ഏതൊരു സ്മാർട്ഫോൺ കമ്പനിക്കും ഇപ്പോൾ നല്ല പോലെ അറിയാം. അതിനാൽ തന്നെയാണ് സെൽഫി ക്യാമറക്ക് കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഫോണുകൾ പല കമ്പനികളും കാര്യമായി പുറത്തിറക്കുന്നത്. ഇവിടെ ഷവോമിയും ആ പതിവ് തെറ്റിക്കുന്നില്ല. 10000 രൂപക്ക് ലഭിക്കുന്ന ഫോണുകളിൽ ഏറ്റവും മികച്ച AI ക്യാമറ അനുഭവം ഈ ഫോൺ നൽകും എന്ന് തീർച്ച.

വിവോ V9 എങ്ങനെയുണ്ടെന്ന് നോക്കാം; ഗിസ്‌ബോട്ട് റിവ്യൂ

കാരണം 16 മെഗാപിക്സൽ AI ക്യാമറയാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്ന. AI പോർട്ടയിറ്റ് മോഡുകൾ മനോഹരമായി എടുക്കാൻ ഈ ഫോണിൽ സാധിച്ചിട്ടുണ്ട്. f/2.0 സൗകര്യത്തോട് കൂടിയാണ് ഈ 16 മെഗാപിക്സൽ ക്യാമറ എത്തുന്നത്. ഷവോമി പറയുന്നത് പ്രകാരം "Super Pixel" മോഡിൽ ആണ് ഈ ക്യാമറ പ്രവർത്തിക്കുക.

Advertisement

ഈ 16 എംപി ക്യാമറയിലെ സോഫ്റ്റ്‌വെയർ അധിഷ്ഠിത AI പോർട്ടയിറ്റ് മോഡിൽ എടുത്ത ചിത്രങ്ങൾ വ്യക്തവും യഥാർത്ഥ നിറങ്ങളോട് നീതി പുലർത്തുന്നവയും ആയിരുന്നു. ഫോണിനെ കുറിച്ചുള്ള വിശദമായ ലേഖനത്തിൽ ഈ ക്യാമറയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രതീക്ഷിക്കാം.

ഇത് കൂടാതെ 12 എംപി, 5 എംപി എന്നിങ്ങനെ രണ്ടു സെൻസറുകൾ ചേർന്നതാണ് ഫോണിലെ പിറകിലെ ക്യാമറ. ഹാർഡ്‌വെയർ തലത്തിലുള്ള ബൊക്കെ എഫക്റ്റ് നല്കുന്നതടക്കം ഒരുപിടി സവിശേഷതകൾ ഈ ക്യാമറക്കും അവകാശപ്പെടാനുണ്ട്.

ഹാർഡ്‌വെയർ, സോഫ്ട്‍വെയർ

2GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 625 14nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 506 ജിപിയു, 32 ജിബി റാം, 32 ജിബി സ്റ്റോറേജ് / 4 ജിബി റാം, 64 ജിബി സ്റ്റോറേജ്, മൈക്രോഎസ്ഡി ഉള്ള 256 ജിബി വരെ വിപുലപ്പെടുത്താവുന്ന മെമ്മറി, MIUI 9 അധിഷ്ഠിത ആൻഡ്രോയിഡ് 8 ഓറിയോ, ഇരട്ട സിം (നാനോ + നാനോ + മൈക്രോഎസ്ഡി) എന്നിവയാണ് പ്രധാന സവിശേഷതകൾ.

Advertisement

ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ എന്നിവയും ഫോണിലുണ്ട്. അളവുകൾ 160.73 × 77.26 × 8.1 മില്ലിമീറ്റർ ആണ്. ഫോണിന്റെ ഭാരം 170 ഗ്രാമും. കണക്ടിവിറ്റിക്കായി 4 ജി VoLTE, വൈ-ഫൈ 802.11 a / b / g / n, ബ്ലൂടൂത്ത് 4.2, GPS + GLONASS എന്നീ സൗകര്യങ്ങളുമുണ്ട്. 3080mAh ബാറ്ററിയാണ് ഫോണിന് കരുത്ത് പകരുന്നത്.

അവസാനവാക്ക്

ഒരു ബഡ്ജറ്റ് സ്മാർട്ഫോണിന് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ഈ ഫോൺ എത്തുന്നത്. ഒരുപക്ഷെ ഒരു ബഡ്ജറ്റ് സ്മാർട്ഫോൺ നല്കുന്നതിനേക്കാളും അധികമായ സൗകര്യങ്ങൾ ഈ ഫോൺ നൽകുന്നുണ്ട്. ഈ നിരയിലുള്ള ഫോണുകൾക്കും ഒരുപക്ഷെ ഇതിനേക്കാൾ ഉയർന്ന വിലയിലുള്ള ഫോണുകൾക്കും വരെ ഇത് വെല്ലുവിളി ഉയർത്തിയേക്കും.

ഓണര്‍ വ്യൂ 10 റിവ്യൂ: മുപ്പതിനായിരത്തില്‍ താഴെ വിലയ്ക്ക് മികച്ച ഫോണ്‍

Best Mobiles in India

English Summary

Redmi Y2 First Impressions.