ഷവോമിയുടെ ഏറ്റവും വിലകൂടിയ പോക്കോഫോണ്‍ ഇന്ത്യയിലേക്ക് വരുന്നു!


ഇന്ത്യയില്‍ പുത്തന്‍ ശ്രേണിയില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാനൊരുങ്ങി ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി. പോക്കോഫോണ്‍ എന്ന് പേരിട്ടിരിക്കുന്ന ഫോണിന്റെ വരവറിയിച്ച് കമ്പനിയുടെ ട്വീറ്റ്.

ഷവോമി

ഷവോമി ഇന്ത്യയുടെ ലീഡ് പ്രോഡക്ട് മാനേജരായ ജയ് മണിയാണ് പുതിയ സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് സൂചന നല്‍കി ട്വീറ്റ് ചെയ്തിരിക്കുന്നത്. ട്വീറ്റിനൊപ്പം 'Poco by Xizomi' എന്ന് എഴുതിയ ചിത്രവുമുണ്ട്. 'ഇന്ന് വളരെ പ്രത്യേകതകളുള്ള ദിവസമാണ്. ഞാന്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പുതിയ പ്രോജക്ടിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ അതിയായ സന്തോഷമുണ്ട്. എനിക്ക് ഭാഗ്യം നേരുക!' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍

പോപ്‌കോണ്‍ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കുമെന്നാണ് വിവരം. ഈ ശ്രേണിയിലെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ പോക്കോഫോണ്‍ എഫ്1 എന്നായിരിക്കും അറിയപ്പെടുക. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സര്‍, 4000 mAh ബാറ്ററി എന്നിവയായിരിക്കും ഫോണിന്റെ പ്രധാന ആകര്‍ഷണങ്ങളെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മികച്ച പ്രകടനം ഉറപ്പാക്കുന്നതിനായി കമ്പനിയുടെ ലിക്വിഡ് കൂളിംഗ് സംവിധാനത്തോടെയാകും ഫോണ്‍ വിപണിയിലെത്തുകയെന്നും പറയപ്പെടുന്നു.

ഐആര്‍ ഫെയ്‌സ് അണ്‍ലോക്ക് സാങ്കേതികവിദ്യ

ഐഫോണ്‍ X-ലേതിന് സമാനമായ നോച്ചോട് കൂടിയ 6.8 ഇഞ്ച് FHD+ ഡിസ്‌പ്ലേ, ഐആര്‍ ഫെയ്‌സ് അണ്‍ലോക്ക് സാങ്കേതികവിദ്യയോട് കൂടിയ 20MP മുന്‍ ക്യാമറ, മെറ്റല്‍ യൂണീബോഡി, USB ടൈപ്പ് C പോര്‍ട്ട് എന്നിവയും പ്രതീക്ഷിക്കാം. അടുത്തിടെ ഷവോമി പുത്തന്‍തലമുറ ആന്‍ഡ്രോയ്ഡ് വണ്‍ സ്മാര്‍ട്ട്‌ഫോണ്‍ Mi A2 ഇന്ത്യയില്‍ പുറത്തിറക്കിയിരുന്നു. 16999 രൂപ മുതലാണ് ഇതിന്റെ വില. ആമസോണില്‍ മാത്രമാണ് ഫോണ്‍ ലഭ്യമാക്കിയിട്ടുള്ളത്.

ആന്‍ഡ്രോയ്ഡ് 8.0

പിന്‍ഭാഗത്ത് രണ്ട് ക്യാമറയോട് കൂടിയ ഫോണ്‍ ആന്‍ഡ്രോയ്ഡ് 8.0 ഒറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസ്സര്‍, ക്വാല്‍കോം ക്വിക്ക് ചാര്‍ജ് സവിശേഷതയോട് കൂടിയ 3010 mAh ബാറ്ററി എന്നിവയാണ് MiA2-വിന്റെ മറ്റ് പ്രധാന സവിശേഷതകള്‍.

ആൻഡ്രോയിഡ് പി വേണോ അതോ ഓറിയോ തന്നെ മതിയോ? 8 കാരണങ്ങൾ!

Most Read Articles
Best Mobiles in India
Read More About: xiaomi news mobiles

Have a great day!
Read more...

English Summary

Xiaomi's 'most expensive' Pocophone smartphone to launch in India soon