ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ഷവോമി കൂടുതല്‍ മോഡലുകള്‍ സ്‌റ്റോറുകളില്‍ ലഭ്യമാക്കും....!


ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി ഷവോമി റെഡ്മി നോട്ട് 4ജി ഹാന്‍ഡ്‌സെറ്റുകള്‍ ബാരതി എയര്‍ടെല്ലിന്റെ ഷോപുകളിലൂടെ വിറ്റഴിക്കുന്നത് വിജയകരമായാല്‍ കൂടുതല്‍ മോഡലുകള്‍ ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ വഴി ലഭ്യമാക്കും. ഷവോമി നിലവില്‍ ഫഌപ്കാര്‍ട്ടിലൂടെ ഫഌഷ് സെയില്‍ വഴിയാണ് ഫോണുകള്‍ ഉപയോക്താക്കളില്‍ എത്തിക്കുന്നത്.

Advertisement

ഇന്ത്യയിലെ ഏറ്റവും വലിയ 4ജി നെറ്റ്‌വര്‍ക്ക് ദാതാവായ ബാരതി എയര്‍ടെല്‍ പ്രാഥമിക ഘട്ടത്തില്‍ ആറ് നഗരങ്ങളിലെ 133 സ്റ്റോറുകളിലൂടെയാണ് റെഡ്മി നോട്ട് 4ജി വിറ്റഴിക്കുക. ഇത് മികച്ച രീതിയില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് മറ്റ് ഡിവൈസുകള്‍ കൂടി ഉള്‍പ്പെടുത്തി സഹകരണം വ്യാപിപ്പിക്കുമെന്ന് ഷവോമി ഇന്ത്യയുടെ തലവന്‍ മനു ജെയിന്‍ പറഞ്ഞു.

Advertisement

ചൈനയില്‍ ചെയ്യുന്നതു പോലെ ഇന്ത്യയിലും മോഡലുകള്‍ സ്‌റ്റോറുകളില്‍ ലഭ്യമാക്കുന്നത് കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്തുന്നതിന് ഷവോമിക്ക് സഹായകരമാകും. ഓണ്‍ലൈന്‍ വില്‍പ്പനയിലൂടെ ഷവോമിക്ക് ആറ് മാസം കൊണ്ട് 1,000 നഗരങ്ങളിലെ ഉപഭോക്താക്കളിലേക്ക് എത്താന്‍ സാധിച്ചിട്ടുണ്ട്.

Best Mobiles in India

Advertisement

English Summary

Xiaomi Tests Selling Phones in Stores to Boost India Sales.