അഞ്ചോളം സ്മാര്‍ട്ട്‌ഫോണുകളെ പുറത്തിറക്കാനൊരുങ്ങി സോളോ; മാര്‍ച്ചോടെ ആന്‍ഡ്രോയിഡ് 9 പൈയുമെത്തും


ലാവ സ്മാര്‍ട്ട്‌ഫോണുകളുടെ സബ് ബ്രാന്‍ഡായ സോളോ അഞ്ചോളം സ്മാര്‍ട്ട്‌ഫോണുകളെ ഈ വര്‍ഷം പുറത്തിറക്കാനൊരുങ്ങുന്നു. സോളോ യെറ X5, യെറ 4X എന്നിവയാണ് ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ മോഡലുകള്‍. വിലയൊരു ഇടവേളയ്ക്കു ശേഷമാണ് വിപണിയിലേക്ക് സോളോ എത്തുന്നത്.

Advertisement

''അഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളെയാണ് 2019ല്‍ ഞങ്ങള്‍ പുറത്തിറക്കാനൊരുങ്ങുന്നത്. എന്‍ട്രി ലെവല്‍, മിഡ്-ബഡ്ജറ്റ് ശ്രേണികളിലായിട്ടാകും പുത്തന്‍ മോഡലുകളെത്തുക.'' - സോളോ ബിസിനസ് ഹെഡ് സുനില്‍ റൈന പറയുന്നു. ജനുവരി അവസാനത്തോടെ ആദ്യ മോഡ പുറത്തിറങ്ങുമെന്നും പിന്നാലെ മറ്റു രണ്ട് മോഡലുകളും പുറത്തിറങ്ങുമെന്നും അദ്ദേഹം പറയുന്നു.

Advertisement

ഷോപ്പിംഗ് പോര്‍ട്ടലായ ആമസോണിലൂടെയാകും ഫോണ്‍ വിപണിയിലെത്തുക. ഡിസ്‌പ്ലേ നോച്ച് ആദ്യം പുറത്തിറങ്ങുന്ന മോഡലിലുണ്ടാകുമെന്നാണ് അറിയുന്നത്. സോളോ യെറ 5X ന് മാര്‍ച്ചോടെ തന്നെ ആന്‍ഡ്രോയിഡ് 9.0 പൈ അപ്‌ഡേറ്റ് ലഭിക്കുമെന്നും റിപ്പേര്‍ട്ടുണ്ട്.

ഈയിടെയാണ് സോളോ യെറ 5X എന്ന മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. വില്‍പ്പന ആരംഭിച്ചിട്ടില്ല. 10,000 രൂപയ്ക്കു താഴെയാകും വിലയെന്നാണ് അറിയുന്നത്. 5.7 ഇഞ്ച് എച്ച്.ഡി ഐ.പി.എസ് ഡിസ്‌പ്ലേയാണ് ഈ മോഡലിലുള്ളത്. ഗൊറില്ല ഗ്ലാസ് 3 സുരക്ഷയും ഡിസ്‌പ്ലേയ്ക്കുണ്ട്. ഹീലിയോ 2.0 ക്വാഡ്‌കോര്‍ പ്രോസസ്സറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.

സോളോ യെറ 5Xല്‍ 13 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറയും 13 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയുമാണുള്ളത്. മുന്നിലും പിന്നിലും എല്‍.ഇ.ഡി ഫ്‌ളാഷുമുണ്ട്. 0.6 സെക്കന്റില്‍ പ്രവര്‍ത്തിക്കുന്ന ഫേസ് അണ്‍ലോക്കിംഗ് സംവിധാനവും 0.2 സെക്കന്റില്‍ പ്രവര്‍ത്തിക്കുന്ന ഫിംഗര്‍പ്രിന്റ് സെന്‍സറും ഈ മോഡലിലുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു

Advertisement

ഇന്ത്യയിൽ ആദ്യമായി നിർമിച്ച കമ്പ്യൂട്ടർ ചിപ്പ് "ശക്തി"

Best Mobiles in India

Advertisement

English Summary

Xolo to launch around fives smartphones in India, Android 9 to be released by March