റ്റാനിയ, ഇസഡ്ടിഇയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍


ചൈനീസ് ടെലികമ്മ്യൂണിക്കേഷന്‍സ്, മൊബൈല്‍സകമ്മ്യൂണിക്കേഷന്‍സ് ഉപകരണ നിര്‍മ്മാതാക്കളായ ഇസഡ്ടിഇ അവരുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുന്നു. മാന്‍ഗോ 7.5 എന്നറിയപ്പെടുന്ന വിന്‍ഡോസ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണിന്റെ പേര് ഇസഡ്ടിഇ റ്റാനിയ എന്നാണ്.

ഇപ്പോള്‍ നിലവിലുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും വ്യത്യസ്തമാക്കുന്ന നിരവധി ഗുണങ്ങളോടു കൂടിയായിരിക്കും റ്റാനിയ പുറത്തിറങ്ങുക എന്നാണ്
പ്രതീക്ഷിക്കപ്പെടുന്നതെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ ഇസഡ്ടിഇ തയ്യാറായിട്ടില്ല.

Advertisement

എങ്കിലും 480 x 800 പിക്‌സല്‍ റെസൊലൂഷനുള്ള 4.3 ഇഞ്ച് ഡിസ്‌പ്ലേ സ്‌ക്രീന്‍ ആയിരിക്കും റ്റാനിയക്ക് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതുപോലെതന്നെ 5 മെഗാപിക്‌സല്‍ ക്യാമറയുമുണ്ടായിരിക്കും. ഒപ്റ്റിക്കല്‍ ക്യാമറ സൂമും, എല്‍ഇഡി ഫഌഷും ഉണ്ടായിരിക്കും.

Advertisement

വിന്‍ഡോസ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ ആന്‍ഡ്രോയിഡിന് പ്രവര്‍ത്തനം സൂഗമമായിരിക്കില്ല എന്നൊരു വര്‍ത്തമാനം പൊതുവെ നിലവിലുണ്ട്. എന്നാല്‍ ദിനം പ്രതി സ്‌പെസിഫിക്കേഷന്‍സ് മാറിക്കൊണ്ടേയിരിക്കുന്നതിനാല്‍ എല്ലാം പ്രവചനാതീതമാണ്. മാത്രമല്ല, മാന്‍ഗോ ഓപറേറ്റിംഗ് സിസ്റ്റത്തിന് ഏതാണ്ട് എല്ലാ ആപ്ലിക്കേഷനുകളും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും എന്നു തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

വൈഫൈ 802.11 b/g/n, ബ്ലൂടൂത്ത് കണക്റ്റിവിറ്റികള്‍ ഈ
സ്മാര്‍ട്ട്‌ഫോണുകളിലുണ്ടായിരിക്കും. എന്നാല്‍ ബ്ലൂടൂത്ത് കണക്ഷന്‍ 3.0 ആണോ, അതോ 2.1 ആണോ എന്നത് ഉറപ്പായിട്ടില്ല.

3ജി സൗകര്യം, 1 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍ എന്നിവയുള്ള റ്റാനിയയുടെ വില ഇതുവരെ പുറത്തു വിട്ടിട്ടില്ലെങ്കിലും, മറ്റു സ്മാര്‍ട്ടഫോണുകളുില്‍ നിന്നും നല്ല മത്സരം തന്നെ നേരിടേണ്ടി വരും.

Best Mobiles in India

Advertisement