ബ്ലാക്ക്‌ബെറിയുടെ ബിബിഎക്‌സ് സ്മാര്‍ട്ട്‌ഫോണുകള്‍ എന്നെത്തും?



കഴിഞ്ഞ കുറച്ചു മാസങ്ങളായി ബ്ലാക്ക്‌ബെറി ബിബിഎക്‌സ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഇറക്കാന്‍ പോകുന്നു എന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട്.  എന്നാല്‍ ഇതുവരെ ഒരെണ്ണം പോലും പുറത്തിറങ്ങിയിട്ടില്ല.  വരാന്‍ പോകുന്ന ബിബിഎക്‌സ് സ്മാര്‍ട്ട്‌ഫോണുകളെ കുറിച്ച് ഒരു വിവരവും ഇതുവരെ ബ്ലാക്ക്‌ബെറിയുടെ ഭാഗത്തു നിന്നും ഔഗ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നതാണ് ഏറെ രസകരം.

എന്നാല്‍ അടുത്ത വര്‍ഷം ജൂണില്‍ ബ്ലാക്ക്‌ബെറിയുടെ ബിബിഎകസ് പ്ലാറ്റ്‌ഫോമിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ പ്രതീക്ഷിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  വരാനിരിക്കുന്ന തങ്ങളുടെ പുതിയ ഉല്‍പന്നത്തെ കുറിച്ച് ബ്ലാക്ക്‌ബെറി നിശബ്ദത പാലിക്കുകയാണെങ്കിലും ലോകത്തിന് അതു സാധിക്കില്ലല്ലോ.  ബ്ലാക്ക്‌ബെറി ലണ്ടണ്‍ എന്ന പേരില്‍ ചില ചിത്രങ്ങളൊക്കെ വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

Advertisement

ഇതു വാസ്തവമാണങ്കില്‍ ബിബിഎകസ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണാകും ബ്ലാക്ക്‌ബെറി ലണ്ടണ്‍.  ക്യുഎന്‍എക്‌സ് ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ അപ്‌ഡേറ്റഡ് വേര്‍ഷനാണ് ബിബിഎക്‌സ്്.  പ്ലേബുക്ക് ടാബ്‌ലറ്റ് ആണ് ക്യുഎന്‍എക്‌സ് പ്ലാറ്റ്‌ഫോമില്‍ പുറത്തിറങ്ങിയ ഒരു ഗാഡ്ജറ്റ്.

Advertisement

പരമ്പരാഗത ബ്ലാക്ക്‌ബെറി സ്റ്റൈലില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ബ്ലാക്ക്‌ബെറി ഉല്‍പന്നമായിരിക്കും ഈ പുതിയ ബിബിഎക്‌സ് ബ്ലാക്ക്‌ബെറി സ്മാര്‍ട്ട്‌ഫോണ്‍ എന്നാണ് ലഭ്യമായ ചിത്രങ്ങളില്‍ നിന്നും മനസ്സിലാകുന്നത്.  വലിയ ടച്ച് സ്‌ക്രീന്‍ ആണിതിന്.  3.7 ഇഞ്ച് സ്‌ക്രീന്‍ സൈസ് ഉണ്ടെന്നാണ് പറയപ്പെടുന്നത്.

സാംസംഗ് എസ് II, ആപ്പിള്‍ ഐഫോണ്‍ 4എസ് തുടങ്ങിയ ജനപ്രിയ ഉല്‍പന്നങ്ങളുമായി ഒരു മത്സരത്തിന് ഒരുങ്ങിയായിരിക്കും ഈ പുതിയ ബ്ലാക്ക്‌ബെറി മൊബൈലിന്റെ വരവ്.  ഓപറേറ്റിംഗ് സിസ്റ്റത്തിന് 1.5 ജിഗാഹെര്‍ഡ്‌സ് ടിഐ ഒഎംഎപി പ്രോസസ്സറിന്റെ സപ്പോര്‍ട്ടും ഉണ്ടാകും.

1 ജിബി റാമും, 16 ജിബി ഇന്റേണല്‍ മെമ്മറിയും ആയിരിക്കും ഈ പുതിയ സ്മാര്‍ട്ട്‌ഫോണിന്.  8 മെഗാപിക്‌സലായിരിക്കും ഇതിന്റെ ക്യാമറയെന്നതും ശ്രദ്ദേയമാണ്.  2 മെഗാപിക്‌സലിന്റെ ഒരു ഫ്രണ്ട് ക്യാമറയും ഇതില്‍ പ്രതീക്ഷിക്കപ്പെടുന്നു.

Advertisement

ഏതായാലും ലഭ്യയമായ വിവരങ്ങളില്‍ നിന്നും എന്തുകൊണ്ടും ഒരു മികച്ച സ്മാര്‍ട്ട്‌ഫോണ്‍ തന്നെയായിരിക്കും ബ്ലാക്ക്‌ബെറി ലണ്ടണ്‍ എന്നാണ് മനസ്സിലാക്കുന്നത്.  ഏതായാലും ഗാഡ്ജറ്റ് വിപണി ഒന്നാകെ ഇത്ര പ്രതീക്ഷയോടെ കാത്തിരിക്കുന്ന സാഹചര്യത്തില്‍ ആളുകളുടെ ക്ഷമയെ കൂടുതല്‍ പരീക്ഷിക്കാതെ, അധികം താമസിയാതെ ഇത് വിപണിയിലെത്തിക്കുന്നതാണ് അഭികാമ്യം.

Best Mobiles in India

Advertisement