ഏറ്റവും വലിയ ടെലിക്കോം കമ്പനിയുടെ, പ്രതിദിന പരിധിയില്ലാത്ത ഒരേയൊരു റീച്ചാർജ് പ്ലാൻ
ഇന്ത്യയിലെ നമ്പർ വൺ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. രാജ്യത്ത് ഏറ്റവുമധികം വരിക്കാരുള്ളത് ജിയോയ്ക്കാണ്. എയർടെൽ രണ്ടാമതും വൊഡാഫോൺ ഐഡിയ എന്ന വിഐ മൂന്നാമതും സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ നാലാമതും ഇടംപിടിച്ചിരിക്കുന്നു. പ്രവർത്തനമാരംഭിച്ച്, വളരെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ ഈ സ്ഥാനത്തേക്ക് എത്താൻ ജിയോയ്ക്ക് കഴിഞ്ഞു.
മാന്യമായ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന റീച്ചാർജ് പ്ലാനുകളും മികച്ച സേവന നിലവാരവും ജിയോയുടെ വളർച്ചയിൽ വലിയ പങ്കുവഹിച്ചു. ഏതൊരാൾക്കും അനുയോജ്യമായ പ്ലാനുകൾ ഉണ്ട് എന്നതാണ് ജിയോയുടെ പ്രത്യേകത. ഇത് വരിക്കാരെ ജിയോയുമായി കൂടുതൽ അടുപ്പിക്കുന്നു. വിവിധ ആനുകൂല്യങ്ങൾ അടങ്ങുന്ന നിരവധി പ്ലാനുകൾ ജിയോ അവതരിപ്പിച്ചിട്ടുണ്ട്.
എന്നാൽ, ചില ജിയോ പ്ലാനുകൾ മറ്റ് പ്ലാനുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. പ്രീപെയ്ഡ് പ്ലാനുകളുടെ കാര്യമെടുത്താൽ വിവിധ അളവുകളിൽ ഡാറ്റ ലഭിക്കുന്ന നിരവധി റീച്ചാർജ് ഓപ്ഷനുകൾ ജിയോ മുന്നോട്ട് വച്ചിട്ടുണ്ട്. എന്നാൽ ഈ പ്ലാനുകളെല്ലാം പ്രതിദിന ഡാറ്റ പരിധിയോടെയാണ് എത്തുന്നത്. അതായത് ഒരു ദിവസം ഉപയോഗിക്കാൻ കഴിയുന്ന ഡാറ്റയ്ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്.
എന്നാൽ, പ്രതിദിന പരിധി ഇല്ലാതെ ബൾക്ക് ഡാറ്റയുമായി എത്തുന്ന ഒരു പ്ലാനും ജിയോയുടെ പക്കലുണ്ട്. ഇത്തരത്തിൽ ആകെ ഒരു പ്ലാൻ മാത്രമാണ് ജിയോയുടെ പക്കലുള്ളത് എന്നും പറയാം. 296 രൂപയാണ് ഈ പ്ലാനിന്റെ നിരക്ക്. ബൾക്ക് ഡാറ്റ വേണ്ട ഉപയോക്താക്കൾക്ക് ജിയോയിൽ നിന്ന് ലഭിക്കുന്ന ഒരേയൊരു ഓപ്ഷൻ ഈ 296 രൂപ പ്ലാൻ ആണ്.
ബൾക്ക് ഡാറ്റ ലഭിക്കുന്ന കൂടുതൽ പ്ലാൻ വേണമെങ്കില വരിക്കാർ മറ്റ് ടെലിക്കോം കമ്പനികളിലേക്ക് മാറേണ്ടിവരും. എയർടെലും വിഐയും ബൾക്ക് ഡാറ്റ വാഗ്ദാനം ചെയ്യുന്ന വിവിധ പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. റിലയൻസ് ജിയോയുടെ 296 രൂപയുടെ പ്രീപെയ്ഡ് റീച്ചാർജ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ പരിചയപ്പെടാം.
ജിയോ 296 രൂപ പ്ലാൻ ആനുകൂല്യങ്ങൾ: 30 ദിവസത്തെ വാലിഡിറ്റിയോടെയാണ് റിലയൻസ് ജിയോയുടെ 296 രൂപയുടെ പ്ലാൻ വരുന്നത്. ബൾക്ക് ഡാറ്റ വേണ്ടവർക്ക് ഇതൊരു മികച്ച പ്ലാനാണ്. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 25 ജിബി ലംപ്സം ഡാറ്റയും അൺലിമിറ്റഡ് വോയ്സ് കോളിംഗും 100 എസ്എംഎസും ലഭിക്കും.
ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് തുടങ്ങിയ അധിക ആനുകൂല്യങ്ങളും അൺലിമിറ്റഡ് 5ജി ഉപയോഗിക്കുന്നതിനുള്ള യോഗ്യതയും ഈ പ്രീപെയ്ഡ് പ്ലാനിൽ ജിയോ ഉപയോക്താക്കൾക്ക് ലഭിക്കും. 30 ദിവസ വാലിഡിറ്റി കാലയളവിനുള്ളി എപ്പോൾ വേണമെങ്കിലും ഇതിലെ 25 ജിബി ഡാറ്റ ഉപയോഗിക്കാം. ഒരു ദിവസം കൊണ്ടോ, 30 ദിവസം കൊണ്ടോ ഡാറ്റ തീർക്കാം എന്നർഥം.
എഫ്യുപി (ന്യായമായ ഉപയോഗ നയം) പ്രകാരം നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ ഡാറ്റ വേഗത 64 Kbps ആയി കുറയും. ഉപഭോക്താക്കൾ ജിയോയിൽ നിന്ന് 30 ദിവസത്തെ ഓപ്ഷനാണ് തിരയുന്നതെങ്കിൽ, ഇതാണ് ഏറ്റവും മികച്ച പ്ലാൻ. 296 രൂപയുടെ പ്ലാൻ താൽപര്യമില്ലെങ്കിൽ പരിഗണിക്കാൻ പറ്റിയ മറ്റ് ബൾക്ക് ഡാറ്റ പ്ലാനുകൾ ജിയോയുടെ പക്കലില്ല.
എന്നാൽ, കുറഞ്ഞ നിരക്കിൽ ഏതാണ്ട് ഒരു മാസ വാലിഡിറ്റിയിൽ ദിവസവും ഡാറ്റ ഉറപ്പാക്കുന്ന പ്ലാൻ വേണ്ട ഉപയോക്താക്കൾക്ക് അനുയോജ്യമായ ഓപ്ഷനുകൾ ജിയോയുടെ പക്കലുണ്ട്. അതിന് ഉദാഹരണമാണ് 239 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ. 28 ദിവസമാണ് 239 രൂപയുടെ ഈ ജിയോ പ്ലാനിന്റെ വാലിഡിറ്റി.
അൺലിമിറ്റഡ് വോയ്സ് കോളിംഗും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാനിൽ ലഭിക്കും. കൂടാതെ പ്രതിദിന പരിധിയിൽ ദിവസം 1.5ജിബി ഡാറ്റയും ഈ പ്ലാനിൽ ജിയോ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ലഭ്യമാകും. ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റിലേക്കോ MyJio ആപ്പിലേക്കോ പോയി ഉപയോക്താക്കൾക്ക് ഈ പ്ലാനുകൾ പരിശോധിക്കാം.
English Summary
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+





