10 മികച്ച സെൽഫി അപ്ലിക്കേഷനുകളും അവയുടെ യുഎസ്പികളും

Posted By: Jibi Deen

നിങ്ങളുടെ സ്മാർട്ഫോണിലെ പിൻക്യാമറയിലൂടെ ചിത്രമെടുക്കുന്നതൊക്കെ ദിനങ്ങളൊക്കെ കഴിഞ്ഞു.ഇപ്പോൾ സെൽഫിയുടെ നാളുകളാണ്.പകുതിയോളം കമ്പനികളും അവരുടെ പ്രചരണം സെൽഫി എന്ന വാക്കിലാക്കി.

10 മികച്ച സെൽഫി അപ്ലിക്കേഷനുകളും അവയുടെ യുഎസ്പികളും

ഇക്കാലത്തു സെൽഫിക്കായി നിരവധി സൗജന്യ ആപ്ലിക്കേഷനുകൾ ലഭ്യമാണ്.ഈ ആപ്ലിക്കേഷനുകൾ സോഷ്യൽ മീഡിയ നെറ്റ്വർക്കിൽ പങ്കുവെയ്ക്കുന്നതിനായി മികച്ച ചിത്രങ്ങൾ നിങ്ങൾക്ക് ലഭ്യമാക്കും.അതിനായി നിങ്ങളുടെ ഫോണിൽ ഇപ്പോൾ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന 10 ആപ്ലിക്കേഷനുകളുടെ പട്ടിക ചുവടെച്ചേർക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്വീറ്റ് സെൽഫി

നിങ്ങൾ ഒരു പെർഫെക്റ്റ് സെൽഫി ആഗ്രഹിക്കുന്നെങ്കിൽ ഇതാണ് അതിനുള്ള ഉത്തരം.ഓട്ടോ ബുട്ടിഫയ് ,സെൽഫി ഫിൽട്ടറുകളും പോലുള്ള ഫലങ്ങളോടെയാണ് ഇത് വരുന്നത്.നിങ്ങൾക്ക് ചിത്രങ്ങളിൽ ഇമോജിക്കും സ്ഥാനം നൽകാം., കുറഞ്ഞ വെളിച്ചത്തിൽ പോലും മികച്ച ഷോട്ടുകൾ എടുക്കാൻ ശക്തമായ ഒരു സ്ക്രീൻ ഫ്ളാഷുണ്ട്.

കാൻഡി ക്യാമറ

അതിൽ സെൽഫികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത വൈവിധ്യമാർന്ന ഫിൽട്ടറുകൾ ഉണ്ട്. നിങ്ങൾ ഒരു സെൽഫി എടുക്കുമ്പോൾ ഫിൽറ്ററിലൂടെ തത്സമയം കാണാൻ സാധിക്കുന്നു.ഫിൽട്ടർ ക്യാമറയ്ക്കുപുറമെ, സ്ലിമ്മിംഗ്, വൈറ്റനിംഗ് , കൺസീലർ, ലിപ്സ്റ്റിക്, ബ്ലഷ്, ഐലിനർ, മസ്കാര എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള എഡിറ്റിംഗ് ടൂളുകൾ ഉണ്ട്.

ബി 6 12 സെല്ഫിജനിക് ക്യാമറ

സ്വയം സൗന്ദര്യക്രമീകരണം പ്രകടിപ്പിക്കുന്നതിനുള്ള പ്ലാറ്റ്ഫോമാണ് ഇത്.നിങ്ങളുടെ സാധാരണ സെൽഫി മറ്റൊരു തലത്തിലേക്ക് തിരിയ്ക്കുന്ന രസകരമായ സ്റ്റിക്കറുകളും അത്ഭുതകരമായ എ ആർ ഫിൽറ്ററുകളും ഇതിന് ഉണ്ട്.ഈ ഫോട്ടോ ഇഫക്റ്റുകൾ നിങ്ങളുടെ സെൽഫികൾക്ക് അധിക നിറം നൽകുന്നു., എല്ലായ്പ്പോഴും മനോഹരമായ സെൽഫികൾ എടുക്കുന്നതിനുള്ള ഏറ്റവും മികച്ച രീതിയിൽ ഇത് ഉപയോഗിക്കാം.

യു കാം പെർഫെക്റ്റ്

ഇത്നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തതു കൊണ്ട്, ചർമ്മത്തിന്റെ ടോൺ ക്രമീകരിക്കാനും ഫിൽട്ടറുകൾ ചേർക്കാനും, ചുളിവുകൾ എളുപ്പം നീക്കംചെയ്യാനും, ഫ്രീക്കിൾ ചേർക്കുകയും കൂടുതൽ ചെയ്യുന്നതിനും സാധിക്കും.അക്ഷരാർത്ഥത്തിൽ ഫോട്ടോ റീടച്ചു ചെയ്യാം.

ഇതോടൊപ്പം നൂറുകണക്കിന് കൊളാഷുകൾ, ഫ്രെയിമുകൾ, സ്റ്റിക്കറുകൾ, രസകരമായ സീനുകൾ എന്നിവ നിങ്ങൾക്ക് ലഭിക്കും. മെച്ചപ്പെട്ട വൈൻ വീഡിയോകൾക്കായി നിങ്ങൾക്ക് രസകരമായ ഫിൽട്ടറുകളുള്ള വീഡിയോകളും നിർമ്മിക്കാൻ കഴിയും. നിങ്ങൾക്കിത് സൗജന്യമായി പ്ലേ സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്യാൻ കഴിയും.

ബ്യൂട്ടി പ്ലസ്

100 മില്ല്യൻ ഉപയോക്താക്കൾ ഈ ആപ്പ് ഉപയോഗിക്കുന്നു.തിളക്കമുള്ള കണ്ണുകൾ, വെളുത്ത പല്ലുകൾ, കണ്ണുകൾ എഡിറ്റ് ചെയ്യുക, ഫിൽട്ടറുകൾ, സ്പെഷ്യൽ ഇഫക്റ്റുകൾ എന്നിവ ഇതിൽ കൂട്ടിച്ചേർക്കാം., ഇതിൽ പ്രൊഫഷണൽ ഫോട്ടോ എഡിറ്റിംഗ് ടൂളുകളുമുണ്ട്, കൂടാതെ ബ്യൂട്ടി പ്ലസ്സിൽ ൽ നിന്ന് ഫേസ്ബുക് , ഇൻസ്റ്റാഗ്രാം , ട്വിറ്റെർ , സ്നാപ്ചാറ്റ് തുടങ്ങിയ സോഷ്യൽ സൈറ്റുകളിലേ ക്ക്നിങ്ങൾക്ക് പങ്കിടാനും കഴിയും.

റെട്രിക്ക

ഈ അപ്ലിക്കേഷൻ ഉപയോഗിച്ച്, നിങ്ങൾക്ക് തൽസമയ ഫിൽട്ടറുകളിലൂടെ ഒരു സെൽഫി എടുക്കാം.കൂടാതെ ഒന്നിലധികം സെൽഫി എടുത്തു തൽക്ഷണം മനോഹരമായി കൊളാഗ് ചെയ്യാം.നിങ്ങളുടെ സെൽഫിയും വീഡിയോയും അലങ്കരിക്കാനും എഡിറ്റുചെയ്യാനുമായി നിങ്ങൾക്കായി 100 സ്റ്റിക്കറുകൾ റെട്രിക്ക ഓഫർ ചെയ്യുന്നു. കൂടാതെ ഫേസ്ബുക് , ഇൻസ്റ്റാഗ്രാം , ട്വിറ്റെർ , സ്നാപ്ചാറ്റ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിങ്ങളുടെ സെൽഫികൾ നിങ്ങൾക്ക് പങ്കുവയ്ക്കാം.

ബെസ്ററ് മി സെൽഫി ക്യാമറ

ഈ ആപ്ലിക്കേഷൻ അദ്വിതീയമായ 100 ഫിൽട്ടറുകളാൽ നിറഞ്ഞിരിക്കുന്നു, നിങ്ങളുടെ സെൽഫിയിൽ ഇമോജി, സ്റ്റിക്കറുകൾ എന്നിവ ധാരാളം ചേർത്ത് അത് രസകരമാക്കാം. ഇമോജി സ്റ്റിക്കറുകൾ ഉപയോഗിച്ചുള്ള മിറർ ഫോട്ടോ ക്യാമറ സവിശേഷതയും ഇതിൽ ഉണ്ട്.

ഹെച് ഡി സെൽഫി ക്യാമറ

ഈ അപ്ലിക്കേഷൻ ഉപയോഗിച്ച്, നിങ്ങൾക്ക് സീൻ മോഡുകൾ, വർണ്ണ ഇഫക്റ്റുകൾ, വൈറ്റ് ബാലൻസ്, എക്സ്പോഷർ കോമ്പൻസേഷൻ എന്നിവ തിരഞ്ഞെടുക്കാനാകും. ഒരു ഓപ്ഷണൽ ജിപിഎസ് ടാഗിംഗ് (ജിയോടാഗിംഗ്) ഫോട്ടോകളും വീഡിയോകളും ഉണ്ട്. എല്ലാ സമയത്തും മികച്ച ഫോട്ടോകൾ നിങ്ങൾക്ക് നൽകാൻ എച്ച്ഡിയിൽ എല്ലാം ഇത് ക്യാപ്ചർ ചെയ്തു വച്ചിരിക്കും.

സെൽഫി സിറ്റി

പ്രൊഫഷണൽ കലാകാരന്മാർ സൃഷ്ടിച്ച മൂവി തീം ഫിൽട്ടറുകളിലൂടെ ഈ അപ്ലിക്കേഷൻ വരുന്നു. റിയൽ ടൈം റീടച്ചിൽ ഇഫക്ടുകൾക്കൊപ്പം പശ്ചാത്തലത്തിൽ മങ്ങിക്കൽ, വിൻസെറ്റിങ് ഇഫക്റ്റുകൾ എന്നിവയും ഉണ്ട്. പ്ലേ സ്റ്റോറിൽ നിങ്ങൾക്ക് ഈ അപ്ലിക്കേഷൻ സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ കഴിയും.

മേക്കപ്പ് പ്ലസ്

സെൽഫി എഡിറ്റുചെയ്യേണ്ടി വരുമ്പോൾ ഈ അപ്ലിക്കേഷൻ ഏറ്റവും മികച്ചതാണ്. മേക്കപ്പ് പ്ലസ് ഉപയോഗിച്ച് നിങ്ങൾക്ക് ലിപ്സ്റ്റിക്, കോണ്ടൂർ, കൺപീലി,മുടി തുടങ്ങിയവയ്ക്ക് നിറങ്ങളിൽ പൂർണ്ണമായി വിർച്വൽ മേക്കോവർ നൽകാൻ കഴിയും.. ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് നിങ്ങളുടെ പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റുകളുടെ ചില പ്രത്യേക പകർത്തലുകൾ കണ്ട് അവ നിങ്ങളുടെ ജീവിതത്തിലെ യഥാർത്ഥ ദൃശ്യങ്ങളിൽ എങ്ങനെ സൃഷ്ടിക്കാമെന്ന് മനസിലാക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Gone are those when you try to take a good picture with a rear smartphone camera. Skip to the present, we have selfie camera and half of the phone company find its promotion solely on this term -- selfie

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot