Just In
- 9 hrs ago ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
- 11 hrs ago നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- 13 hrs ago കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- 14 hrs ago മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
Don't Miss
- Movies അവസാന ആഴ്ച ജാന്മണി ഒരുപാട് ഒതുങ്ങിയിരുന്നു; ഇത്രയും തകർന്ന് കരഞ്ഞ് പുറത്ത് പോയ ഒരാൾ വേറെയില്ല; കുറിപ്പ്
- News ആറളം ഫാമിലെ കാട്ടാന ശല്യം നേരിടാൻ പട്രോളിങ് ശക്തമാക്കിയതായി വനം വകുപ്പ്
- Sports IPL 2024: ഡല്ഹി ജയിച്ചേനെ! പൂട്ടിയത് കമ്മിന്സിന്റെ രാജ തന്ത്രം; ഹൈദരാബാദ് ക്യാപ്റ്റന് കിടു
- Lifestyle ഹൃദയാഘാതത്തിന്റെ നെഞ്ചുവേദന എങ്ങനെ തിരിച്ചറിയാം, എല്ലാ നെഞ്ചുവേദനയും ഹൃദയാഘാതമല്ല
- Automobiles ഡാഷ്ക്യാം വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ, എൻട്രി ലെവൽ മോഡലുമായി സേഫ് ക്യാം
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
നല്ല ആരോഗ്യത്തിനും ഭക്ഷണശീലത്തിനും ഏതൊരാളും ഉപയോഗിച്ചുനോക്കേണ്ട 10 ആപ്പുകൾ
നല്ല ആരോഗ്യം, നല്ല ഭക്ഷണം എന്നിവ ഏതൊരാളുടെയും സ്വപ്നമാണ്. പലപ്പോഴും ജീവിത തിരക്കുകളും ചുറ്റുപാടുകളും കാരണം കൃത്യമായ രീതിയിൽ ആരോഗ്യവും ഭക്ഷണവും നമുക്ക് നിയന്ത്രിക്കാൻ സാധിക്കാറില്ല എങ്കിലും നല്ല ആരോഗ്യപൂർണ്ണമായ ഒരു ജീവിതത്തിനായി കൊതിക്കുന്നവരാണ് നമ്മൾ. ഇത്തരത്തിലുള്ള ഒരു ആഗ്രഹം എളുപ്പമാക്കുന്നതിനായി നിങ്ങളുടെ ഫോണിൽ ഉപയോഗിക്കാവുന്ന 10 മികച്ച ആരോഗ്യ ആപ്പുകൾ പരിചയപ്പെടുത്തുകയാണ് ഇന്നിവിടെ.
Fooducate
നല്ല ഭക്ഷണം തിരിച്ചറിയുക, ആരോഗ്യകരമായ ഭക്ഷണശീലം വളർത്തിയെടുക്കാൻ സഹായിക്കുക തുടങ്ങി ഒരുപിടി ഭക്ഷണശീലങ്ങളും ഭക്ഷണ പദാർത്ഥങ്ങൾ തമ്മിലുള്ള താരതമ്യ പഠനവുമാണ് ഈ ആപ്പ് കൊണ്ട് സാധ്യമാകുക. നിലവിൽ ഈ രംഗത്തുള്ള ഏറ്റവും മികച്ച ആപുകളിൽ ഒന്നുകൂടിയാണ് ഇത്. 250000ൽ അധികം ഭക്ഷണ പദാർത്ഥങ്ങൾ തമ്മിലുള്ള താരതമ്യവും നിങ്ങൾക്ക് ആവശ്യമായത് തിരഞ്ഞെടുക്കാനുള്ള സൗകര്യവും നിങ്ങൾ തിരഞ്ഞെടുക്കുന്നവയുടെ ഗുണഗണങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾക്ക് പറഞ്ഞുതരികയുമാണ് ഈ ആപ്പ് പ്രധാനമായും ചെയ്യുന്നത്.
Headspace
ഹെഡ്പെയ്സ് അപ്ലിക്കേഷൻ ധ്യാനിക്കാനും എങ്ങനെ സമാധാനമായി ജീവിക്കണം എന്നും നിങ്ങളെ പഠിപ്പിക്കുന്നു. ജോലിയാവട്ടെ, വീട്ടിലോ മറ്റെവിടെയെങ്കിലുമോ ആവട്ടെ ഇത് ഉപയോഗിക്കാം. ഉത്കണ്ഠയും സമ്മർദ്ദവും ഇല്ലാതാക്കി ഉറക്കം, സന്തുഷ്ടി, ശാന്തത എന്നിവയിൽ നിന്ന് തുടങ്ങി എല്ലാത്തിലേക്കും ഇവിടെ ഈ ആപ്പിൽ വ്യായാമങ്ങളുണ്ട്. നിങ്ങൾക്ക് മുമ്പ് ധ്യാനിച്ചിരുന്നില്ലെങ്കിൽ വിഷമിക്കേണ്ടതില്ല. ഹെഡ്പെസസിന്റെ സഹ സ്ഥാപകൻ ആൻഡി പുഡിക്കോംബ് നിങ്ങളുടെ ധ്യാന പരിശീലകന്റെ രൂപത്തിൽ ഓരോ ഘട്ടത്തിലും നിങ്ങളെ നയിക്കും. ധ്യാനത്തിന്റെയും മനസ്സമാധാനത്തിന്റെയും അത്യന്താപേക്ഷിതമായ പഠങ്ങൾ മുതൽ അടിസ്ഥാനപരമായി, നിങ്ങൾക്ക് കണ്ടെത്താൻ കഴിയുന്ന ഡസൻ കണക്കിന് ഓപ്ഷനുകൾ ഉണ്ട് ഇവിടെ. ചുരുക്കിപ്പറഞ്ഞാൽ ദിനംപ്രതി ഹെഡ്പെയ്സ് നിങ്ങൾക്ക് ധ്യാനിക്കാനും ജീവിതത്തിൽ അൽപം ആശ്വാസം ലഭിക്കാനും കാരണമാക്കും.
Home Workout
നിങ്ങൾക്ക് വേണ്ട എല്ലാ പ്രധാന വ്യായാമ ശീലങ്ങളും നൽകുന്ന ഒരു ആപ്പ് ആണിത്. ഒരു ദിവസം ഏതാനും മിനിട്ടുകൾക്കുള്ളിൽ, ജിമ്മിലേക്ക് പോകാതെ തന്നെ നിങ്ങൾക്ക് പേശികൾ നിർമ്മിക്കാനും വീട്ടിൽ കായികക്ഷമത നിലനിർത്താനും കഴിയും. ഒരു ഉപകരണമോ കോച്ചോ ആവശ്യമില്ല, എല്ലാ വ്യായാമവും നിങ്ങളുടെ ശരീരഭാരം കൊണ്ട് മാത്രം നടത്താം. നെഞ്ച്, കാലുകൾ, കൈകൾ, കഴുത്ത് തുടങ്ങി ശരീരം മുഴുവൻ വ്യായാമ പ്രവർത്തനങ്ങൾ നടത്താൻ ഈ ആപ്പ് നിങ്ങൾക്കൊപ്പം ഉണ്ട്. എല്ലാ വ്യായാമങ്ങളും വിദഗ്ധർ രൂപകൽപ്പന ചെയ്തിരിക്കുന്നത് ആണ് എന്നത് ഇതിന്റെ സ്വീകാര്യത കൂട്ടുന്നു. ഈ ആപ്പ് വഴി ഒരു ദിവസം കുറച്ച് മിനിറ്റ് എടുത്താൽ പോലും അത് നിങ്ങളുടെ വ്യായാമത്തെ കാര്യക്ഷമമായി നിലനിർത്താൻ സഹായകമാക്കും.
Lifesum
ഭക്ഷണ നിയന്ത്രണവും ആരോഗ്യപരിപാലനവും ഒരേപോലെ സാധ്യമാക്കുന്ന മറ്റൊരു ആപ്പ് ആണ് Lifesum. ഇന്ന ഭക്ഷണങ്ങൾ കഴിക്കരുത്, ഇത്രയും കണിശമായ നിയമങ്ങൾ പാലിക്കണം എന്നിങ്ങനെയുള്ള ബാലിശമായ നിയമങ്ങളൊന്നും ഈ ആപ്പ് നിങ്ങളോട് ചെയ്യാൻ ആവശ്യപ്പെടില്ല. പകരം നിങ്ങൾക്ക് പിന്പറ്റാൻ സാധിക്കുന്ന എളുപ്പമുള്ള രീതിയിലുള്ള ഡയറ്റ് ശീലങ്ങളാണ് ഈ ആപ്പ് നൽകുന്നത്. നിങ്ങളുടെ ഭാരം, ഉയരം, ഭക്ഷണശീലം എന്നിവയെ കുറിച്ച് ചോദിച്ചു മനസ്സിലാക്കുന്ന ആപ്പ് അതനുസരിച്ചുള്ള ഒരുപിടി ഉപകാരപ്രദമായ നിർദേശങ്ങൾ ആണ് നൽകുക.
MyFitnessPal
ഇന്ന് നിലവിലുള്ളതിൽ ഏറ്റവും മികച്ച ആരോഗ്യ ആപ്പ് ആണ് MyFitnessPal. ഇത് നിങ്ങളുടെ ഭക്ഷണശീലം കൃത്യമായി പരിശോധിക്കുന്നതിലും നിയന്ത്രണം കൊണ്ടുവരുന്നതിലും അനിഷേധ്യമായ ഒരു പങ്കുവഹിക്കും. ആയിരക്കണക്കിന് ഭക്ഷണങ്ങളുടെ വലിയ ഒരു ഡാറ്റാബേസ് തന്നെ ഈ ആപ്പിൽ ഉണ്ട്. അതിനാൽ തന്നെ ഏറ്റവും നല്ല ഭക്ഷണം എന്ത്, ഏതെല്ലാം കഴിക്കണം ഏതെല്ലാം നിയന്ത്രിക്കണം എന്നിവയെ കുറിച്ചെല്ലാം കൃത്യമായ അളവിലുള്ള റിപ്പോർട്ട് നിങ്ങൾക്ക് നൽകും.
MyTrainer Dasi
പ്ളേ സ്റ്റോറിൽ ലഭ്യമായ ചുരുക്കം ചില സൗജന്യ ആരോഗ്യ ആപ്പുകളിൽ ഒന്നാണ് ഇത്. Lifesum ആപ്പുമായി സാമ്യമായ പ്രവർത്തനങ്ങൾ ആണ് ഈ ആപ്പിനും ഉള്ളത്. നിങ്ങളുടെ പ്രായം, ഭാരം, ഉയരം, ഭക്ഷണശീലം എന്നിവയെ കുറിച്ച് ഈ ആപ്പിന് വിവരങ്ങൾ നൽകിയാൽ ആപ്പ് നിങ്ങൾക്കാവശ്യമായ ഭക്ഷണ ശീലങ്ങൾ, വ്യാഴാമങ്ങൾ എന്നിവയെ കുറിച്ച് അറിയിപ്പ് നൽകും.
Runtastic Running and Fitness Tracker
മറ്റൊരു മികച്ച ആരോഗ്യ ആപ്പ് ആണ് Runtastic. ആരോഗ്യപരമായി നിങ്ങൾക്ക് ആവശ്യമായ നിർദേശങ്ങൾ, നല്ല ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് ആവശ്യമായി ചെയ്യേണ്ട കാര്യങ്ങൾ എന്നിവയെ കുറിച്ച് കൃത്യമായ രീതിയിൽ നിങ്ങളെ സഹായിക്കുകയാണ് ഈ ആപ്പ് ചെയ്യുന്നത്. ഇന്നത്തെ സ്മാർട്ട് വാച്ച്, സ്മാർട്ട് വിയർ, ഹെല്ത്ത് ബാൻഡുകൾ എന്നിവയെ ഫലപ്രദമായി വിനിയോഗിക്കാനും ഈ ആപ്പ് സഹായിക്കും.
StrongLifts 5x5
വ്യായാമം, ബോഡി ബിൽഡിങ് എന്നിവയ്ക്ക് ഏറെ പ്രാധാന്യം നൽകിക്കൊണ്ട് അവതരിപ്പിച്ച ഒരു ആപ്പ് ആണ് StrongLifts 5x5. StrongLifts സിസ്റ്റം വഴി ബോഡി, മസിൽ തുടങ്ങി കുറച്ചധികം മികച്ചു നിൽക്കുന്ന കാര്യങ്ങളിൽ വ്യായാമം നടത്താനും മെച്ചപ്പെടുത്താനും സൗകര്യം ഒരുക്കുകയാണ് ഈ ആപ്പ് ചെയ്യുന്നത്. നിങ്ങളുടെ വ്യായാമം മനസ്സിലാക്കിയ ശേഷം പുരോഗതി വിലയിരുത്തുക, ആവശ്യമായ നിർദേശങ്ങൾ നൽകുക തുടങ്ങി ഒരുപിടി ഓപ്ഷനുകൾ ഇവിടെയുണ്ട്.
Yoga Daily Fitness
യോഗ ആവശ്യങ്ങൾക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന ഒരു ആപ്പ് ആണിത്. പ്ളേ സ്റ്റോറിൽ ലഭ്യമായ ഏറ്റവും നല്ല യോഗ ആപ്പുകളിൽ ഒന്ന്കൂടിയാണിത്. ഒരുകൂട്ടം ആരോഗ്യഗുണങ്ങൾ വർദ്ധിപ്പിക്കുന്ന വ്യായാമങ്ങളും മാർഗ്ഗങ്ങളും ആണ് ഈ ആപ്പ് നിങ്ങൾക്ക് നൽകുക. പ്രത്യേകിച്ചും യോഗ അടിസ്ഥാനത്തിൽ നടപ്പിലാക്കേണ്ട വ്യായാമ മുറകൾ. ദിവസേന നിങ്ങൾ ഉദ്ദേശിക്കുന്ന സമയത്ത് ആവശ്യമായ രീതിയിൽ നിങ്ങൾക്ക് ഈ ആപ്പ് ഉപയോഗിച്ചുകൊണ്ട് യോഗ പരിശീലനം ആരംഭിക്കാം.
You are Your Own Gym
പേരിൽ അല്പം പുതുമയുള്ള ആ പുതുമ ആപ്പിലും കാത്തുസൂക്ഷിക്കുന്ന ഒന്നാണ് You are Your Own Gym എന്ന ഈ ആപ്പ്. ഒരുപിടി ആരോഗ്യ പരിശീലനങ്ങളും വ്യായാമങ്ങളും ഈ ആപ്പ് വഴി നിങ്ങൾക്ക് സാധ്യമാകും. ഇവയെല്ലാം ചെയ്യാനായി നിങ്ങൾക്ക് ജിമ്മിൽ പോകേണ്ടി വരില്ല. എല്ലാം വീട്ടിൽ നിന്നുതന്നെ നിങ്ങൾക്ക് ചെയ്തുനോക്കാവുന്നതാണ്. മൊത്തം 200ൽ പരം വ്യായാമ മുറകൾ ഈ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470