Home
Apps

ഇതൊന്നുമില്ലെങ്കിൽ ഐഫോൺ ശരിക്കും ഐഫോൺ അ‌ല്ല​ത്രേ! ആപ്പിൾ വെളിപ്പെടുത്തിയ 2023 ലെ ജനപ്രിയ ആപ്പുകൾ

2023 വിടപറയാൻ ഒരുങ്ങുകയാണ്. എല്ലാ വർഷവും അ‌വസാനിക്കാറാകുമ്പോൾ പോയ വർഷത്തേക്കുള്ള ഒരു തിരിഞ്ഞുനോട്ടം ഉണ്ടാകാറുണ്ട്. മിക്കവാറും എല്ലാ കമ്പനികളും വർഷം തീരാറാകുമ്പോൾ അ‌തിനെ വിലയിരുത്തുന്നു. അ‌തോടൊപ്പം പല കമ്പനികളും വെബ്​സൈറ്റുകളും സംഘടനകളും ആ വർഷത്തെ ഏറ്റവും ജനപ്രിയ ആപ്പുകളുടെയും സേവനങ്ങളുടെയും പട്ടിക പുറത്തിറക്കുന്നു.

ഇപ്പോൾ ഐഫോൺ ഉപയോക്താക്കളുടെ ഉപയോഗത്തിന്റെ അ‌ടിസ്ഥാനത്തിൽ, 2023-ലെ ഏറ്റവും ജനപ്രിയമായ ആപ്പുകളുടെയും ഗെയിമുകളുടെയും ലിസ്റ്റ് ആപ്പിൾ വെളിപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയിൽ ഉൾപ്പെടെ ഐഫോൺ ഉപയോക്താക്കളുടെ എണ്ണം വർധിച്ച കാലഘട്ടമാണ് കടന്നുപോകുന്നത്. ആപ്പിൾ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ​ ഇന്ത്യയിലെ ഐഫോണുകളിലെ ജനപ്രിയമായ 10 സൗജന്യ ആപ്പുകൾ ഇതാ.

ഇതൊന്നുമില്ലെങ്കിൽ ഐഫോൺ ശരിക്കും ഐഫോൺ അ‌ല്ല​ത്രേ!

വാട്സ്ആപ്പ്: സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെയെല്ലാം ഏറ്റവും പ്രിയപ്പെട്ട ആപ്പ് വാട്സ്ആപ്പ് (WhatsApp) തന്നെ. ഐഫോൺ ഉപയോക്താക്കളും അ‌തിൽ കാര്യമായ സംഭാവന നൽകുന്നു. ലോകത്ത് ഏറ്റവുമധികം പേർ ഉപയോഗിക്കുന്ന ആപ്പുകളിൽ ഒന്നാണ് വാട്സ്ആപ്പ്. അ‌തിന്റെ വ്യത്യസ്തങ്ങളായ ഫീച്ചറുകളും സുരക്ഷയുമാണ് ഉപയോക്താക്കളുടെ പ്രിയപ്പെട്ട ആപ്പായി വാട്സ്ആപ്പിനെ മാറ്റുന്നത്.

ടെക്സ്റ്റ് മെസേജുകൾ അയയ്‌ക്കാനും വോയ്‌സ്, വീഡിയോ കോളുകൾ ചെയ്യാനും മീഡിയ പങ്കിടാനും ലോകമെമ്പാടുമുള്ള സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ബന്ധപ്പെടാനും ചില ബാങ്കിങ് ആവശ്യങ്ങൾ നിറവേറ്റാൻ പോലും ഉപയോക്താക്കളെ അനുവദിക്കുന്ന മെസേജിങ് പ്ലാറ്റ്ഫോം ആണ് വാട്സ്ആപ്പ്. ഇത് സ്വകാര്യതയ്ക്കായി എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഫീച്ചർ ചെയ്യുകയും യൂസർ ഫ്രണ്ട്ലി ഇന്റർഫേസ് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

ഇൻസ്റ്റഗ്രാം: ഏറ്റവുമധികം ഐഫോൺ ഉപയോക്താക്കൾ 2023ൽ ഉപയോഗിച്ച മറ്റൊരു ആപ്പ് ഇൻസ്റ്റഗ്രാം ആണ്. ഫോട്ടോകളും വീഡിയോകളും പങ്കിടുന്നതിനുള്ള ഒരു ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് ഇൻസ്റ്റാഗ്രാം. ഇതിലൂടെ ഉപയോക്താക്കൾക്ക് മറ്റുള്ളവരിൽ നിന്നുള്ള കണ്ടന്റുകൾ കാണാനും തങ്ങൾക്കിഷ്ടമുള്ളത് പങ്കുവയ്ക്കാനും ലൈക്കുകൾ, കമന്റുകൾ, ഡയറക്ട് മെസേജുകൾ എന്നിവയിലൂടെ നിരവധി പേരുമായി ഇടപഴകാനും കഴിയും.

യൂട്യൂബ്: വാട്സ്ആപ്പും ഇൻസ്റ്റഗ്രാമും കഴിഞ്ഞാൽ ഐഫോൺ ഉപയോക്താക്കൾ ഏറ്റവുമധികം ഉപയോഗിക്കുന്നത് യൂട്യൂബ് ആപ്പ് ആണ്. വീഡിയോകൾ കണ്ടെത്താനും അപ്‌ലോഡ് ചെയ്യാനും പങ്കിടാനും കഴിയുന്ന ഒരു വീഡിയോ പ്ലാറ്റ്‌ഫോമാണ് യൂട്യൂബ്. മ്യൂസിക്കും ട്യൂട്ടോറിയലുകളും മുതൽ വ്ലോഗുകളും ഡോക്യുമെന്ററികളും വരെയുള്ള വൈവിധ്യമാർന്ന കണ്ടന്റുകളുടെ ​ഒരു സംഭരണിയാണ് യൂട്യൂബ്.

ജിയോസിനിമ: ഐഫോൺ ഉപയോക്താക്കളുടെ പ്രിയപ്പെട്ട ആപ്പുകളുടെ പട്ടികയിൽ ജിയോ സിനിമയം ഇടംപിടിച്ചിട്ടുണ്ട്. വൈവിധ്യമാർന്ന സിനിമകളും ടിവി ഷോകളും കായിക മത്സരങ്ങളും എക്‌സ്‌ക്ലൂസീവ് ഉള്ളടക്കവും വാഗ്ദാനം ചെയ്യുന്ന ഒരു എന്റർടെയ്ൻമെന്റ് പ്ലാറ്റ്‌ഫോമാണ് ജിയോസിനിമ. വിവിധ കണ്ടന്റുകൾ ഉണ്ടെങ്കിലും ഐപിഎൽ മത്സരങ്ങളുടെ പ്രക്ഷേപണമാണ് ജിയോസിനിമയെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നത്.

ഇതൊന്നുമില്ലെങ്കിൽ ഐഫോൺ ശരിക്കും ഐഫോൺ അ‌ല്ല​ത്രേ!

ഗൂഗിൾ: ഗൂഗിൾ ആപ്പും ഐഫോൺ ഉപയോക്താക്കൾക്ക് പ്രിയപ്പെട്ടതാണ്. വിവിധ ഗൂഗിൾ സേവനങ്ങളിലേക്കുള്ള ഒരു ഗേറ്റ്‌വേ ആയി ഗൂഗിൾ ആപ്പ് പ്രവർത്തിക്കുന്നു. ഇത് സെർച്ചിങ്, കാലാവസ്ഥാ അപ്‌ഡേറ്റുകൾ, വാർത്തകൾ, പഴ്സണ​ലൈസ്ഡ് ഇൻഫർമേഷനുകൾ എന്നിവയിലേക്ക് പെട്ടെന്നുള്ള ആക്സസ് വാഗ്ദാനം ചെയ്യുന്നു. ഗൂഗിളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ കേന്ദ്രീകൃത കേന്ദ്രമായി ഈ ആപ്പ് പ്രവർത്തിക്കുന്നു.

സ്നാപ്ചാറ്റ്: ഐഫോൺ ഉപയോക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ട ആപ്പുകളിൽ സ്നാപ്ചാറ്റും ഇടം പിടിച്ചിരിക്കുന്നു. ഡിസപ്പിയറിങ് കണ്ടന്റുകൾക്ക് പേരുകേട്ട ഒരു മൾട്ടിമീഡിയ മെസേജിങ് ആപ്പാണ് സ്‌നാപ്ചാറ്റ്. ഉപയോക്താക്കൾക്ക് ഫോട്ടോകളും വീഡിയോകളും അയയ്‌ക്കാനും ക്രിയേറ്റീവ് ഫിൽട്ടറുകളും ഇഫക്റ്റുകളും ചേർക്കാനും തത്സമയം സുഹൃത്തുക്കളുമായി സന്തോഷ നിമിഷങ്ങൾ പങ്കിടാനും കഴിയും.

ഗൂഗിൾ പേ: പേയ്മെന്റുകൾക്കായി ഗൂഗിൾ പേ ഉപയോഗിക്കുന്ന ഐഫോണുടമകൾ ധാരാളമുണ്ട്. അ‌തിനാൽത്തന്നെ ഐഫോണുകളിൽ ഏറ്റവുമധികം പേർ ഉപയോഗിക്കുന്ന ആപ്പുകളുടെ കൂട്ടത്തിൽ ഗൂഗിൾ പേയും​ ഇടംപിടിച്ചിരിക്കുന്നു. ഡിജിറ്റൽ പേയ്‌മെന്റുകൾ, പണം കൈമാറ്റം, ബിൽ പേയ്‌മെന്റുകൾ എന്നിവ ഗൂഗിൾ പേ സുഗമമാക്കുന്നു. ഇടപാടുകൾ നടത്തുന്നതിന് സുരക്ഷിതവും സൗകര്യപ്രദവുമായ മാർഗം ഈ ആപ്പ് വാഗ്ദാനം ചെയ്യുന്നു.

ഇതൊന്നുമില്ലെങ്കിൽ ഐഫോൺ ശരിക്കും ഐഫോൺ അ‌ല്ല​ത്രേ!

ജിമെയിൽ: ഏതാണ്ട് എല്ലാ സ്മാർട്ട്ഫോൺ ഉപയോക്താക്കളും ഇന്ന് ഉറപ്പായും ഫോണിൽ ഉപയോഗിക്കുന്ന ആപ്പുകളിൽ ​ഒന്നാണ് ജിമെയിൽ. ഐഫോൺ ഉപയോക്താക്കളും ഇമെയിൽ സേവനങ്ങൾക്കായി വ്യാപകമായി ജിമെയിൽ ആപ്പ് ഉപയോഗിക്കുന്നു. യൂസർ ഫ്രണ്ട്ലി ഇന്റർഫേസ്, കാര്യക്ഷമമായ ഇമെയിൽ ഓർഗനൈസേഷൻ ഫീച്ചറുകൾ, സ്പാം ഫിൽട്ടറിംഗ് എന്നിവ ഈ ആപ്പ് വാഗ്ദാനം ചെയ്യുന്നു.

ഗൂഗിൾ ക്രോം: ലോകത്തിലെ ഏറ്റവും ജനപ്രിയ ബ്രൗസറായ ഗൂഗിൾ ക്രോം ഐഫോൺ ഉപയോക്താക്കൾക്കും പ്രിയപ്പെട്ടതുതന്നെ. അ‌തിനാൽ ഗൂഗിൾ ക്രോം ഐഫോൺ ഉടമകളു​ടെ പ്രിയപ്പെട്ട ആപ്പുകളുടെ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നതിൽ അ‌തിശയിക്കാനില്ല. ഇപ്പോൾ ഒട്ടേറെ പുതിയ ഫീച്ചറുകളുമായി മുൻപത്തെക്കാൾ മികച്ച രീതിയിൽ പ്രവർത്തിക്കാൻ ഗൂഗിൾ ക്രോമിന് കഴിയും.

ഫെയ്സ്ബുക്ക്: ഇപ്പോഴും ലോകമെമ്പാടുമുള്ള നിരവധി പേരുടെ പ്രിയപ്പെട്ട ആപ്പാണ് ഫെയ്സ്ബുക്ക്. പല എതിരാളികൾ വന്നെങ്കിലും ചാർട്ട്-ടോപ്പർ സ്ഥാനത്ത് ഫെയ്സ്ബുക്ക് തന്നെയാണ് ഉള്ളത്. ഐഫോൺ ഉടമകൾക്കും ഫെയ്ബുക്ക് ആരാധനയ്ക്ക് കുറവൊന്നുമില്ല. അ‌തിനാൽത്തന്നെ ഐഫോണുകളിൽ ഏറ്റവുമധികം കാണപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന ആപ്പുകളുടെ പട്ടികയിൽ ഫെയ്സ്ബുക്കും ഇടം പിടിച്ചിരിക്കുന്നു.

More from GizBot

Best Mobiles in India

English summary
Apple has revealed its list of the most popular apps and games of 2023. It reveals the top 10 popular free apps on iPhones in 2023. WhatsApp, Instagram, YouTube, GeoCinema, Google, Snapchat, Gmail, Google Chrome, Google Pay and Facebook are on this list.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X