നിങ്ങള്‍ വാട്ട്‌സാപ്പില്‍ ആരെയെങ്കിലും ബ്ലോക്ക് ചെയ്‌തോ? എങ്കില്‍ ഇത് നേരിടേണ്ടിവരും...

Written By:

നമ്മുടെ സുഹൃത്തുക്കളുമായും കുടുംബാങ്ങങ്ങളുമായി ബന്ധം തുടരാന്‍ വാട്ട്‌സാപ്പ് എന്ന മെസേജിങ്ങ് പ്ലാറ്റ്‌ഫോം തികച്ചും സൗകര്യപ്രദമാണ്. കൂടാതെ മീഡിയാ ഫയലുകളും, ഡോക്യുമെന്റുകളും, കോണ്‍ടാക്റ്റുകളും പങ്കിടാന്‍ എല്ലാവരും വാട്ട്‌സാപ്പാണ് കൂടുതലും ഉപയോഗിക്കുന്നത്.

ജിയോ 4ജി വിജയിക്കാന്‍ 7 കാരണങ്ങള്‍!

നിങ്ങള്‍ വാട്ട്‌സാപ്പില്‍ ബ്ലോക്ക് ചെയ്താല്‍ ഇവ നേരിടേണ്ടി വരുന്നതാണ്.

വാട്ട്‌സാപ്പില്‍ ഇപ്പോള്‍ അനേകം സവിശേഷതകള്‍ ഉണ്ട്. എന്നാല്‍ ഈ സവിശേഷതകള്‍ ചില സമയം നമുക്ക് ബുദ്ധിമുട്ടായി തോന്നാറുണ്ട്. വാട്ട്‌സാപ്പിലെ ലാസ്റ്റ് സീന്‍ മറയ്ക്കുക, കണ്ടന്റുകള്‍ ബോള്‍ഡു ഇറ്റാലിക്സ്സും ആക്കുക അങ്ങനെ കൂറേ സവിശേഷതകള്‍ ഇതിനു മുമ്പത്തെ ലേഖനത്തില്‍ പറഞ്ഞിരുന്നു.

ജിയോ 4ജി സിമ്മിന്റെ ഗുണങ്ങളും ദോഷങ്ങളും!

എന്നാല്‍ ഇന്നത്തെ ലേഖനത്തില്‍ വാട്ട്‌സാപ്പില്‍ നിങ്ങള്‍ ആരെങ്കിലും ബ്ലോക്ക് ചെയ്‌തോ? അതിനെ കുറിച്ച് കൂടുതല്‍ കുറച്ചു വഴികള്‍ ഇവിടെ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബ്ലോക്ക് ചെയ്ത കോണ്‍ടാക്റ്റില്‍ നിന്നും മെസേജ് ലഭിക്കില്ല

ഒരു പക്ഷേ നിങ്ങള്‍ ആരെയെങ്കിലും വാട്ട്‌സാപ്പില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിള്‍ അവര്‍ അയയ്ക്കുന്ന മെസേജുകള്‍ നിങ്ങള്‍ക്ക് ലഭിക്കില്ല. കൂടാതെ നിങ്ങള്‍ ബ്ലോക്ക് ചെയ്തിരുന്ന സമയം അവര്‍ നിങ്ങള്‍ക്കയച്ച മെസേജുകള്‍ ഇനി നിങ്ങള്‍ അണ്‍ബ്ലോക്ക് ചെയ്താലും നിങ്ങള്‍ക്കു ലഭിക്കില്ല.

നിങ്ങളുടെ ലാസ്റ്റ് സീന്‍ അവര്‍ക്ക് കാണാന്‍ സാധിക്കില്ല

നിങ്ങള്‍ വാട്ട്‌സാപ്പില്‍ ബ്ലോക്ക് ചെയ്ത കോണ്‍ടാക്റ്റുകള്‍ക്ക് നിങ്ങള്‍ വാട്ട്‌സാപ്പില്‍ ഓണ്‍ലൈന്‍ ആയാലും, നിങ്ങളുടെ വാട്ട്‌സാപ്പിലെ ലാസ്റ്റ് സീനും കാണാന്‍ സാധിക്കില്ല.

സ്റ്റാറ്റസ് മെസേജ് കാണാന്‍ സാധിക്കില്ല

നിങ്ങള്‍ വാട്ട്‌സാപ്പില്‍ ബ്ലോക്ക് ചെയ്തവര്‍ക്ക് നിങ്ങള്‍ അത് അണ്‍ബ്ലോക്ക് ചെയ്യാതെ നിങ്ങളുടെ വാട്ട്‌സാപ്പ് സ്റ്റാറ്റസ് കാണാന്‍ സാധിക്കില്ല.

നിങ്ങളുടെ പ്രൊഫൈല്‍ ചിത്രം കാണാന്‍ സാധിക്കില്ല

നിങ്ങളുടെ വാട്ട്‌സാപ്പ് കോണ്‍ടാക്സ്സില്‍ ബ്ലോക്ക് ചെയ്തവര്‍ക്ക് നിങ്ങളുടെ പ്രൊഫൈല്‍ ചിത്രം ഒരിക്കലും കാണാന്‍ കഴിയില്ല.

കോള്‍ ചെയ്യാന്‍ സാധിക്കില്ല

വാട്ട്‌സാപ്പില്‍ നിങ്ങള്‍ ബ്ലോക്ക് ചെയ്ത കോണ്‍ടാക്റ്റ് അണ്‍ബ്ലോക്ക് ചെയ്യാതെ ഒരിക്കലും വാട്ട്‌സാപ്പ് വഴി അവര്‍ക്ക് നിങ്ങളെ കോള്‍ ചെയ്യാന്‍ സാധിക്കില്ല.

നിങ്ങള്‍ വാട്ട്‌സാപ്പ് മെസേജ് വായിച്ചോ എന്നറിയില്ല

നേരത്തെ വ്യക്തമായി പറഞ്ഞിരുന്നു ബ്ലോക്ക് ചെയ്ത കോണ്‍ടാക്റ്റുകളില്‍ നിന്നും ഒരിക്കലും നിങ്ങള്‍ക്ക് മെസേജുകള്‍ ലഭിക്കില്ല എന്ന്.ആ സാഹചര്യത്തില്‍ അവര്‍ക്ക് Read receips അല്ലെങ്കില്‍ ബ്ലൂ ടിക്സ്സ് ലഭിക്കില്ല.

ഗ്രൂപ്പ് ചാറ്റില്‍ ഇത് ബാധകമല്ല

ബ്ലോക്ക് ചെയ്ത കോണ്‍ടാക്റ്റില്‍ നിന്നും നിങ്ങള്‍ക്ക് വ്യക്തിപരമായി മെസേജുകള്‍ അയയ്ക്കാന്‍ സാധിക്കില്ല, എന്നാല്‍ ഗ്രൂപ്പ് ചാറ്റില്‍ നിന്നും അവര്‍ക്കു നിങ്ങള്‍ക്കു മെസേജുകള്‍ അയയ്ക്കാം.

അണ്‍ബ്ലോക്ക് ചെയ്യാതെ മെസേജുകളും കോളുകളും ചെയ്യാന്‍ സാധിക്കില്ല

നിങ്ങള്‍ വാട്ട്‌സാപ്പില്‍ ബ്ലോക്ക് ചെയ്ത വ്യക്തിയ്ക്ക് നിങ്ങള്‍ അത് അണ്‍ബ്ലോക്ക് ചെയ്യാതെ കോളുകളും മെസേജുകളും ചെയ്യാന്‍ സാധിക്കില്ല.

കോണ്‍ടാക്റ്റ് വാട്ട്‌സാപ്പില്‍ നിന്നും നീക്കം ചെയ്യാന്‍ സാധിക്കില്ല

വാട്ട്‌സാപ്പ് കോണ്‍ടാക്റ്റില്‍ നിന്നും ബ്ലോക്ക് ചെയ്ത കോണ്‍ടാക്റ്റിനെ നീക്കം ചെയ്യാന്‍ കഴിയില്ല. വാട്ട്‌സാപ്പില്‍ അത് ദൃശ്യമാകാതിരിക്കണം എങ്കില്‍ ഫോണ്‍ബുക്കില്‍ നിന്നോ അഡ്രസ്സ് ബുക്കില്‍ നിന്നോ അതിനെ നീക്കം ചെയ്യണം.

ഇനി എല്ലാം നിങ്ങളുടെ കൈയ്യില്‍

ബ്ലോക്ക് ചെയ്തതും അണ്‍ബ്ലോക്ക് ചെയ്തതുമായ വാട്ട്‌സാപ്പ് കോണ്‍ടാക്റ്റുകള്‍ എല്ലാം ഇനി നിങ്ങളുടെ കൈയ്യിലാണ്. അത് നിങ്ങളുടെ ഇഷ്ടാനുസരണം ചെയ്യാം. നിങ്ങള്‍ ബ്ലോക്ക് ചെയ്ത കോണ്‍ടാക്റ്റിനെ ലോങ്ങ് പ്രസ്സ് ചെയ്താല്‍ അത് അണ്‍ലോക്ക് ആകുന്നതായിരിക്കും. അങ്ങനെ വീണ്ടും നിങ്ങള്‍ക്ക് ആ വ്യക്തിയുമായി വാട്ട്‌സാപ്പ് ചാറ്റ് ആരംഭിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോ ജിഗാഫൈബര്‍/ ബിഎസ്എന്‍എല്‍ BBG 1199, ഇതില്‍ ഏത് തിരഞ്ഞെടുക്കും?English summary
WhatsApp is a popular messaging app and almost everyone uses this platform to stay in touch with their family and friends.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot