വാട്‌സാപ്പ് വഴിയുള്ള വ്യാജവാര്‍ത്തയുടെ പ്രചരണം തടയാന്‍ 10 വഴികള്‍

By GizBot Bureau
|

രാവിലെ ഉണര്‍ന്നാലുടന്‍ പലരും ആദ്യം നോക്കുന്നത് വാട്‌സാപ്പാണ്. സുപ്രഭാതം മുതല്‍ പ്രിയപ്പെട്ടവരുടെ വാക്കുകള്‍ വരെ അവിടെ നമ്മളെ കാത്തിരിക്കുന്നുണ്ടാകും. ചില അവസരങ്ങളിലെങ്കിലും വാട്‌സാപ്പ് വികാരങ്ങളുടെ വേലിയേറ്റത്തിന് വേദിയാകാറുണ്ട്. അത് പലപ്പോഴും ആള്‍ക്കൂട്ട അക്രമണത്തിലേക്കും കൊലപാതകങ്ങളിലേക്കും നയിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. വാട്‌സാപ്പ് വഴിയുള്ള വ്യാജ വാര്‍ത്തകളുടെ പ്രചാരണം തടയാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍.

വാട്‌സാപ്പ് വഴിയുള്ള വ്യാജവാര്‍ത്തയുടെ പ്രചരണം തടയാന്‍ 10 വഴികള്‍

 

ഇന്ത്യയില്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം ഏകദേശം 200 ദശലക്ഷമാണ്. അതുകൊണ്ട് തന്നെ വാട്‌സാപ്പ് സന്ദേശങ്ങള്‍ക്ക് വളരെയധികം ആളുകളെ സ്വാധീനിക്കാന്‍ കഴിയും. വാട്‌സാപ്പ് വഴിയുള്ള വ്യാജപ്രചരണങ്ങള്‍ തടയുന്നതിനായി വാട്‌സാപ്പ് പ്രമുഖ പത്രങ്ങളിലും മറ്റും പരസ്യങ്ങള്‍ നല്‍കുകയുണ്ടായി. വാട്‌സാപ്പ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതില്‍ വ്യക്തമാക്കിയിരുന്നു.

1. ഫോര്‍വേഡ് ചെയ്യപ്പെട്ട സന്ദേശങ്ങള്‍ തിരിച്ചറിയുക

1. ഫോര്‍വേഡ് ചെയ്യപ്പെട്ട സന്ദേശങ്ങള്‍ തിരിച്ചറിയുക

ഫോര്‍വേഡ് ചെയ്യപ്പെട്ട സന്ദേശങ്ങള്‍ വാട്‌സാപ്പില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും. സ്‌ന്ദേശം എഴുതിയയാളെ അറിയാത്ത സാഹചര്യങ്ങളിലും വസ്തുത ഉറപ്പാക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളിലും അത് പ്രചരിപ്പിക്കാതിരിക്കുക.

2. ചോദ്യം ചെയ്യാന്‍ മറക്കരുത്

2. ചോദ്യം ചെയ്യാന്‍ മറക്കരുത്

അസ്വസ്ഥതമാക്കുന്ന ഒരു വിവരം വാട്‌സാപ്പില്‍ വന്നാല്‍ അതിന്റെ വസ്തുത മനസ്സിലാക്കാന്‍ ശ്രമിക്കുക. നിങ്ങളെ ഭയപ്പെടുത്തുക അല്ലെങ്കില്‍ ദേഷ്യം പിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണോ സന്ദേശം അയച്ചിരിക്കുന്നതെന്ന് ചിന്തിക്കുക. ഇത്തരം സന്ദേശങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് ഒഴിവാക്കുക.

3. വിവരങ്ങളുടെ വിശ്വസനീയത പരിശോധിക്കുക

3. വിവരങ്ങളുടെ വിശ്വസനീയത പരിശോധിക്കുക

അവിശ്വസനീയമെന്ന് തോന്നുന്ന വിവരങ്ങള്‍ പരിശോധിച്ച് അവയുടെ സത്യസന്ധത ഉറപ്പിക്കുക.

4. അസ്വാഭാവികതകള്‍ അവഗണിക്കരുത്
 

4. അസ്വാഭാവികതകള്‍ അവഗണിക്കരുത്

വ്യാജ സന്ദേശങ്ങളില്‍ അക്ഷരത്തെറ്റുകളും വ്യാകരണത്തെറ്റുകളും ധാരാളമുണ്ടാകും. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുക.

5. ഫോട്ടോകള്‍ ശ്രദ്ധിക്കുക

5. ഫോട്ടോകള്‍ ശ്രദ്ധിക്കുക

ഫോട്ടോകളും വീഡിയോകളും എഡിറ്റ് ചെയ്യാന്‍ വലിയ ബുദ്ധിമുട്ടില്ലാത്ത കാലമാണിത്. അതിനാല്‍ സന്ദേശങ്ങള്‍ക്കൊപ്പം വരുന്ന ഫോട്ടോകളും വീഡിയോകളും പരിശോധിച്ച് അവയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് ഉറപ്പാക്കുക. ഓണ്‍ലൈനില്‍ ഫോട്ടോകളുടെയും വീഡിയോകളുടെയും ഉറവിടം കണ്ടെത്തുകയാണ് ഇതിനുള്ള വഴി.

 6. ലിങ്കുകളും പരിശോധിക്കുക

6. ലിങ്കുകളും പരിശോധിക്കുക

അറിയപ്പെടുന്ന വെബ്‌സൈറ്റുകളുടെ പേരുകളായിരിക്കും ലിങ്കുകളില്‍ ഉണ്ടാവുക. എന്നാല്‍ അവയില്‍ പലപ്പോഴും തെറ്റുകള്‍ കാണും. അത്തരത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ അത് വ്യാജ സന്ദേശമാണെന്ന് ഉറപ്പിക്കാം.

7. മറ്റ് സ്രോതസ്സുകള്‍ ഉപയോഗിക്കുക

7. മറ്റ് സ്രോതസ്സുകള്‍ ഉപയോഗിക്കുക

നിങ്ങള്‍ക്ക് ലഭിക്കുന്ന സന്ദേശങ്ങള്‍ മറ്റ് വെബ്‌സൈറ്റുകള്‍ ഉള്‍പ്പെടെയുള്ള വിശ്വസനീയമായ സ്രോതസ്സുകളില്‍ പരിശോധിക്കുക. ഒന്നിലധികം സ്ഥലങ്ങളില്‍ വന്നിട്ടുള്ളവ സത്യമായിരിക്കും.

8. ആലോചിച്ച് പങ്കുവയ്ക്കുക

8. ആലോചിച്ച് പങ്കുവയ്ക്കുക

സന്ദേശത്തിന്റെ സത്യസന്ധതയോ ഉറവിടമോ ഉറപ്പില്ലെങ്കില്‍ അത്തരം വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുക.

9. നിങ്ങള്‍ക്ക് നിയന്ത്രിക്കാം

9. നിങ്ങള്‍ക്ക് നിയന്ത്രിക്കാം

നിങ്ങള്‍ക്ക് ഗ്രൂപ്പുകളില്‍ നിന്ന് പുറത്തുപോകാനും അനാവശ്യ സന്ദേശങ്ങള്‍ അയക്കുന്നവരെ ബ്ലോക്ക് ചെയ്യാനും കഴിയും. ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ മടിക്കരുത്.

10. വൈറലാകുന്ന വ്യാജവാര്‍ത്തകള്‍

10. വൈറലാകുന്ന വ്യാജവാര്‍ത്തകള്‍

പലയിടങ്ങളില്‍ നിന്ന് ഒരേ സന്ദേശം നിരവധി തവണ ലഭിക്കുന്നുവെങ്കില്‍ അത് സത്യമാണെന്ന് തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യതയുണ്ട്. വ്യാജ വാര്‍ത്തകളും ഈ രീതിയില്‍ നിങ്ങളിലെത്താം. അതിനാല്‍ വൈറലാകുന്ന സന്ദേശങ്ങള്‍ പങ്കുവയ്ക്കുമ്പോഴും ജാഗ്രത പുലര്‍ത്തുക.

കുറ്റവാളികളെയും കള്ളന്മാരെയും കുറ്റകൃത്യം ചെയ്യുന്നതിന് മുമ്പേ പിടികൂടാൻ സാങ്കേതിക വിദ്യ!

Most Read Articles
Best Mobiles in India

Read more about:
English summary
10 tips to combat fake news spread on WhatsApp

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more