ട്വിറ്ററിന് സാധിക്കുന്നതും ത്രെഡ്സിന് സാധിക്കാത്തതുമായി പത്ത് കാര്യങ്ങൾ
ത്രെഡ്സ്- ട്വിറ്റർ പോരാട്ടമാണ് ഇപ്പോൾ ടെക് ലോകത്തെ പ്രധാന സംസാരവിഷയങ്ങളിൽ ഒന്ന്. രണ്ട് ആപ്പുകളും മൈക്രോബ്ലോഗിംങിന് വേണ്ടി രൂപപ്പെടുത്തിയത് ആണ്. എങ്കിലും ഇവ തമ്മിൽ ചില കാര്യങ്ങളിൽ വ്യത്യസപ്പെട്ടിരിക്കുന്നു. ഇത്തരത്തിൽ ട്വിറ്ററിൽ ഉള്ളതും ത്രെഡ്സിൽ ഇല്ലാത്തതുമായി പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് നോക്കാം.
നിലവിൽ ത്രെഡ്സിൽ ഹാഷ്ടാഗ് ഇടാനുള്ള ഓപ്ഷൻ ഇല്ലാ എന്നതാണ് ആദ്യ വ്യത്യാസം. ട്വിറ്ററിൽ ഇതിനായുള്ള ഓപ്ഷൻ ഉണ്ട്. മെറ്റയുടെ മറ്റ് ആപ്പുകളായ ഫെയിസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നീ ആപ്പുകളിൽ ഈ സേവനം ലഭ്യമാണ്. ചിലപ്പോേൾ വരും ദിവസങ്ങളിൽ ഈ ഫീച്ചർ ത്രെഡ്സിൽ ഉൾപ്പെടുത്തിയേക്കാം. ട്വിറ്റർ ആപ്പ്, വെബ് എന്നിങ്ങനെ രണ്ട് വേർഷനിൽ ലഭ്യമാകുമ്പോൾ ത്രെഡ്സിന് ആപ്പ് വേർഷൻ മാത്രമാണ് ഉള്ളത്.

മറ്റൊരു വ്യത്യാസമാണ് പോസ്റ്റ് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ. ട്വിറ്ററിൽ പ്രീമിയം ഉപയോക്താക്കൾക്കായി പോസ്റ്റ് എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ ലഭ്യമാണ് എന്നാൽ ത്രെഡ്സിൽ ഇങ്ങനെ ഒരു ഫീച്ചർ ഇല്ല. ത്രെഡ്സിൽ നിന്ന് ഒരാൾക്ക് നേരിട്ട് സന്ദേശങ്ങൾ അയക്കാനും സാധിക്കില്ല എന്നതും ട്വിറ്ററിൽ നിന്നും ത്രെഡ്സിനെ വ്യത്യാസപ്പെടുത്തിയിരിക്കുന്നു.
വീഡിയോകൾക്കും ഇമേജുകൾക്കും ഡിസ്ക്രിപ്ഷൻ രീതിയിൽ നൽകുന്ന ആൾട്ട് ടെക്‌സ്‌റ്റ് നൽകാനും ത്രെഡ്സിൽ സാധിക്കില്ല. മറ്റ് സോഷ്യൽ മീഡിയകളിൽ ഉപഭോക്താക്കൾ തങ്ങളുടെ ഇഷ്ടപ്രകാരം ആൾട്ട് ടെക്‌സ്‌റ്റ് നൽകാവുന്നതാണ്. അതുപോലെ ഒന്നാണ് ട്വിറ്ററിലെ ട്രെൻഡിംഗ് ടോപ്പിക്കുകൾ. എന്ത് വിഷയത്തെക്കുറിച്ചാണ് ചർച്ച നടക്കുന്നത് എന്നതിനെ ആധാരമാക്കി ട്വിറ്ററിൽ ട്രെൻഡിംഗ് ടോപ്പിക്ക് എന്ന ഓപ്ഷൻ വരും. ഈ ഓപ്ഷൻ ത്രെഡ്സിൽ ഇല്ല.

ഹാർഡ് ന്യൂസ് ചർച്ച ചെയ്യാനുള്ള പ്ലാറ്റ്ഫോമല്ല ത്രെഡ്സ് എന്നും ആയതിനാൽ ട്രെൻഡിംഗ് ഓപ്ഷൻ ത്രെഡ്സിൽ ഉൾപ്പെടുത്തേണ്ട ആവിശ്യം ഇല്ല എന്നാണ് ഇവർ വ്യക്തമാക്കിയത്. നിലവിൽ ത്രെഡ്സിൽ പര്യങ്ങൾ ഇല്ല എന്നത് ഒരു ഗുണമാണ് ട്വിറ്ററിൽ ആണെങ്കിൽ ധാരാളം പരസ്യങ്ങൾ കാണാൻ സാധിക്കും. 1 ബില്യൺ എങ്കിലും ഉപയോക്താക്കളെ ലഭിച്ചില്ലെങ്കിൽ ത്രെഡ്സിന് പരസ്യം ലഭിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് മാർക്ക് സക്കർബർഗ് സൂചന നൽകിയിരുന്നു.
ട്വിറ്ററിലെ പല പോസ്റ്റുകളും വിവധ ലേഖനങ്ങളിലും വാർത്തകളിലും എംബഡഡ് ചെയ്ത് ഉൾപ്പെടുത്താവുന്നതാണ് എന്നാൽ ഇത്തരത്തിൽ ഒരു എംബഡഡ് ഓപ്ഷൻ ത്രെഡ്സിൽ ഇല്ല എന്നത് ട്വിറ്ററിനെയും ത്രെഡ്സിനെയും തമ്മിൽ വ്യത്യാസപ്പെടുത്തിയിരിക്കുന്നു. മാത്രമല്ല ട്വിറ്ററിൽ നമ്മൾ ഫോളോ ചെയ്യുന്ന ആളുകളുടെ മാത്രമല്ല സജ്ജഷൻ ആയും നിരവധി പോസ്റ്റുകൾ കാണാൻ സാധിക്കും എന്നാൽ ത്രെഡ്സിൽ നമ്മൾ ഫോളോ ചെയ്ത ആളുകളുടെ പോസ്റ്റ് മാത്രമാണ് കാണാൻ സാധിക്കു.
ട്വിറ്ററിലെ ഫീഡുകൾ കാലാനുസൃതമായി ലഭിക്കുന്ന ഫീച്ചർ ഉണ്ട്. അതായത് പുതിയതായി ചെയ്ത പോസ്റ്റ് പുതിയ ഫീഡിലും പഴയ പോസ്റ്റുകൾ സ്ക്രോൾ ചെയ്തുപോകുമ്പോഴും മാത്രമാണ് കാണാൻ സാധിക്കുക. എന്നാൽ ത്രെഡ്സിൽ ഈ സേവനം ലഭ്യമല്ല. ഇവിടെ ക്രമരഹിതമായി ആണ് ഫീഡുകൾ കാണാൻ സാധിക്കുന്നത്. അതിനിടെ വ്യാപാര രഹസ്യങ്ങൾ മോഷ്ടിച്ചെന്ന ആരോപണവുമായി ട്വിറ്റർ ത്രെഡ്സിനെതിരെ നിയമനടപടിക്ക് ഒരുങ്ങിയിരിക്കുകയാണ്.
ട്വിറ്ററിലെ മുൻ ജീവനക്കാരുടെ സഹായത്തോടെയാണ് ത്രെഡ്സ് പ്രവർത്തിപ്പിക്കുന്നതെന്നും ട്വിറ്റർ ആരോപിക്കുന്നു. നിയമനടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്റർ ഉടമ ഇലോൺ മസ്കിന്റെ അഭിഭാഷകൻ അലക്‌സ് സ്പിറോ മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന് നോട്ടീസ് അയച്ചു. ട്വിറ്ററിന്റെ അതീവ വ്യാപാര രഹസ്യങ്ങൾ മെറ്റ ഉപയോഗിക്കുന്നത് അടിയന്തരമായി നിർത്തണമെന്നും നോട്ടിസിൽ ട്വിറ്റർ ആവശ്യപ്പെടുന്നു.


Click it and Unblock the Notifications








