Home
Apps

പിഴക്കാത്ത ചുവടുകളുമായി ജഗന്നാഥൻ വന്നത് പോലെ...ഈ ആപ്പുകൾ ഉപയോഗിച്ച് കൃത്യമായി യാത്ര ചെയ്യാം

മിക്ക ആൻഡ്രോയിഡ് ഉപകരണങ്ങളിലും മുൻ കൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഗൂഗിൾ മാപ്‌സ്, ലോകത്തിലെ ഏറ്റവും ജനപ്രിയമായ നാവിഗേഷൻ ആപ്പുകളിൽ ഒന്നാണ്. എന്നിരുന്നാലും, ചിലർ സ്വകാര്യതാ ആശങ്കകൾ കാരണം ഇത് ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നില്ല അല്ലെങ്കിൽ ഗൂഗിൾ മാപ്‌സിൽ ഇല്ലാത്ത ഫീച്ചറുകൾ ആവശ്യമായി വരാറുണ്ട്.

ഇങ്ങനെ പലവിധ കാരണങ്ങളാൽ ഗൂഗിൾ മാപ്പിന് പകരം ഉപയോഗിക്കാൻ പറ്റിയ ആപ്പുകൾ അ‌ന്വേഷിക്കുന്നവർ പരിചയപ്പെട്ടിരിക്കേണ്ട ചില ആപ്പുകളുണ്ട്. ഇവ വഴി കണ്ടുപിടിക്കാനും അടുത്തുള്ള ഹോട്ടലുകൾ കണ്ടെത്താനും ബസ് വിവരങ്ങൾ അറിയാനുമെല്ലാം സഹായിക്കും. ഈ ആപ്പുകൾ ഏതൊക്കെയെന്ന് ഇവിടെ പരിചയപ്പെടാം. എന്നാൽ, ഏത് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പും ടേംസ് ആൻഡ് കണ്ടീഷൻസ് കൃത്യമായി മനസിലാക്കിയിരിക്കണം.

നമുക്ക് ചോയ്ച്ച് ചോയ്ച്ച് പോകാം..ഈ ആപ്പുകൾ ഉപയോഗിച്ച് യാത്ര ചെയ്യാം

വേസ് (Waze): കാർ, ബൈക്ക് ഉപയോക്താക്കൾക്ക് മാത്രമായി നിർമ്മിച്ച ഒരു കമ്മ്യൂണിറ്റി-ഡ്രൈവ് നാവിഗേഷൻ (community-driven navigation) ആപ്പാണ് വേസ്. പോലീസ് അലേർട്ടുകൾ, അപകട മുന്നറിയിപ്പുകൾ (hazard warnings) , ഗതാഗത കുരുക്ക് (traffic) തുടങ്ങിയ അപ്‌ഡേറ്റുകൾ എന്നിവ അറിയുവാനും പങ്കിടാനും ഇത് ഉപയോക്താക്കളെ സഹായിക്കും.

ഗൂഗിൾ മാപ്‌സിൽ നിന്ന് വ്യത്യസ്തമായി, വേസ് സ്വയമേവ റൂട്ടുകൾ മാറ്റുകയും ലൈവ് ട്രാഫിക് ഡാറ്റയെ അടിസ്ഥാനമാക്കി ഏറ്റവും ചെറിയ ട്രാഫിക്ക് ഉള്ള വഴികൾ നിർദ്ദേശിക്കുകയും ചെയ്യുന്നു. മിനിമലിസ്റ്റിക് ഇൻ്റർഫേസുള്ള ഒരു നോ -നോൺസെൻസ് നാവിഗേഷൻ ആപ്പിനായി നിങ്ങൾ തിരയുകയാണെങ്കിൽ, ഈ ആപ്പ് ബേസ്റ്റ് ആണ്.

സൈജിക് (Sygic): തത്സമയ ട്രാഫിക് അപ്‌ഡേറ്റുകൾ വാഗ്ദാനം ചെയ്യുന്ന ഒരു ഫീച്ചർ നിറഞ്ഞ നാവിഗേഷൻ സേവനമാണ് സൈജിക്. ഒപ്പം നിങ്ങളുടെ ലക്ഷ്യ സ്ഥാനത്തേക്കുള്ള ഏറ്റവും ചെറിയ അല്ലെങ്കിൽ വേഗമേറിയ റൂട്ട് കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്നു. ടോംടോം നൽകുന്ന, സൈജിക് ഡൈനാമിക് ലെയ്ൻ ഗൈഡൻസ് പോലുള്ള ഫീച്ചറുകൾ ഈ ആപ്പിൽ വാഗ്ദാനം ചെയ്യുന്നു.

കൂടാതെ അപകടങ്ങളെയും റോഡ് അടക്കുന്ന വിവരങ്ങളെ കുറിച്ചുള്ള അപ്‌ഡേറ്റുകളും നിങ്ങൾക്ക് നൽകുന്നു. എന്നിരുന്നാലും, ഓഫ്‌ലൈൻ നാവിഗേഷനായി ഉപയോക്താക്കൾ ഒരു പ്രത്യേക പ്രദേശത്തിൻ്റെ മാപ്പ് ഡൗൺലോഡ് ചെയ്യേണ്ടി വരുന്ന ഗൂഗിൾ മാപ്‌സിൽ നിന്ന് വ്യത്യസ്തമായി, സിജിക് എല്ലാ രാജ്യങ്ങളുടെയും ഓഫ്‌ലൈൻ 3D മാപ്പുകൾ വാഗ്ദാനം ചെയ്യുന്നു.

നിങ്ങളുടെ ആൻഡ്രോയിഡ് ഉപകരണത്തിലെ നാവിഗേഷൻ നിർദ്ദേശങ്ങൾ നോക്കുമ്പോൾ റോഡ് കാണാൻ നിങ്ങളെ അനുവദിക്കുന്ന ഒരു ഓഗ്മെൻ്റഡ് റിയാലിറ്റി (AR) ഫീച്ചറായ റിയൽ വ്യൂ നാവിഗേഷൻ ഫീച്ചറാണ് ഗൂഗിൾ മാപ്സിനേക്കാൾ സൈജിക്കിന് ഉള്ള മറ്റൊരു നേട്ടം. അതുകൊണ്ട് തന്നെ ഇത് ഗൂഗിൾ മാപ്സിനെ കാലും മികച്ചതാകുന്നു.

മാപ്പിൾസ് മാപ്മൈഇന്ത്യ (Mappls MapmyIndia): ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ നാവിഗേഷൻ ആപ്പുകളിൽ ഒന്നാണ് മാപ്പിൾസ്. വോയ്‌സ്-ഗൈഡഡ് നാവിഗേഷൻ, തത്സമയ ട്രാഫിക് അപ്‌ഡേറ്റുകൾ എന്നിവ പോലുള്ള ഗൂഗിൾ മാപ്‌സിൽ ലഭ്യമായ സവിശേഷതകൾ മാത്രമല്ല, സ്പീഡ് ബ്രേക്കറുകൾ, വെള്ളം കയറൽ, കുഴികൾ, തെരുവ് വിളക്കുകൾ എന്നിവയെ കുറിച്ചും മറ്റുള്ളവരെ അറിയിക്കാനും ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു.

ഉപയോക്താക്കൾക്ക് മാപ്പിൾസ് ഐഡികൾ പങ്കിടാൻ കഴിയും. സങ്കീർണ്ണമായ വിലാസങ്ങൾക്കായുള്ള ലളിതമായ ആറ് അക്ക ലൊക്കേഷൻ കോഡാണ് മാപ്പിൾസ് ഐഡി. ഇത് ജനസാന്ദ്രതയുള്ള പ്രദേശങ്ങൾക്ക് ശരിക്കും ഉപയോഗപ്രദമാണ്. കൂടാതെ, ജംഗ്ഷൻ വ്യൂ സവിശേഷത, വരാനിരിക്കുന്ന ജംഗ്ഷൻ്റെ ഒരു റിയലിസ്റ്റിക് കാഴ്‌ച കാണിക്കുന്നതിലൂടെ കവലകളും ഫ്‌ളൈ ഓവറുകളും നാവിഗേറ്റ് ചെയ്യുന്നത് ലളിതമാക്കുന്നു.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
The following apps will help you find routes, find nearby hotels and get bus information. Make sure to read the terms and conditions carefully before downloading any app. So why not learn about apps without delay?
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X