2017ല്‍ ആദ്യമായി 330 ദശലക്ഷം ആളുകള്‍ മെസ്സഞ്ചറില്‍ ചെറുബിസിനസ്സുമായി ബന്ധപ്പെട്ടു

By Archana V
|

ബിസിനസ്സുകള്‍ കൂടുതല്‍ പേരിലേക്ക്‌ എത്തിച്ചേരാന്‍ ഇപ്പോള്‍ ടെക്‌നോളജി മുമ്പുള്ളതിലും വളരെയേറെ സഹായിക്കുന്നുണ്ട്‌. ഫേസ്‌ബുക്കും നീല്‍സെണും ചേര്‍ന്ന്‌ നടത്തിയ ഒരു സര്‍വെയില്‍ പറയുന്നത്‌ 2017 ല്‍ ഇതാദ്യമായി 330 ദശലക്ഷം ആളുകള്‍ മെസ്സഞ്ചറില്‍ ചെറു ബിസിനസ്സുകളുമായി ബന്ധപ്പെട്ടതായാണ്‌ .

2017ല്‍ ആദ്യമായി 330 ദശലക്ഷം ആളുകള്‍ മെസ്സഞ്ചറില്‍ ചെറുബിസിനസ്സുമായി ബ

കഴിഞ്ഞ രണ്ട്‌ വര്‍ഷമായി ബിസിനസ്സുകള്‍ക്കായുള്ള മെസ്സേജിങ്‌ ഉയര്‍ന്നതായാണ്‌ 63 ശതമാനം പേരുടെ അഭിപ്രായം. അടുത്ത രണ്ട്‌ വര്‍ഷത്തില്‍ ബിസിനസ്സുകള്‍ക്കായുള്ള മെസ്സേജിങ്‌ കൂടുതലാവുമെന്നാണ്‌ 67 ശതമാനം പേര്‍ പ്രതീക്ഷിക്കുന്നത്‌.

" നിരവധി വ്യവസായ മേഖലകള്‍ ഈ പ്ലാറ്റ്‌ഫോം നന്നായി ഉപയോഗിച്ച്‌ തുടങ്ങിയിട്ടുണ്ട്‌, പ്രൊഫഷണല്‍ സര്‍വീസുകള്‍, റീട്ടെയില്‍ , എന്റര്‍ടെയ്‌ന്‍മെന്റ്‌ എന്നിവയാണ്‌ മുന്‍നിരയില്‍. ഒക്ലഹോമയിലെ പ്രമുഖ ബിസിനസ്സ്‌ കോച്ചായ അപ്രിലെ ഫ്രാങ്ക്‌സ്‌ ഹണ്ട്‌ അവരുടെ കമ്യൂണിറ്റിയുമായി ബന്ധപ്പെടുന്നതിനും സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനും സെമിനാറുകള്‌ില്‍ പങ്കെടുക്കുന്നത്‌ പ്രോത്സാഹിപ്പിക്കുന്നതിനും മെസ്സഞ്ചര്‍ ആണ്‌ ഉപയോഗിക്കുന്നത്‌" മെസ്സ്‌ഞ്ചര്‍ ടീം പറയുഞ്ഞു.

ഉപഭോക്താക്കളുമായും അവരുടെ കമ്യൂണിറ്റിയുമായും ബന്ധപ്പെടാന്‍ ചെറു ബിസിനസ്സുകള്‍ മെസഞ്ചര്‍ ഉപയോഗിച്ച്‌ തുടങ്ങിയത്‌ പ്രചോദനം നല്‍കുന്നുണ്ട്‌. ചെറു ബിസിനസ്സുകളെ പിന്തുണയ്‌ക്കുന്നതിന്‌ വേണ്ടിയുള്ള വാര്‍ഷിക ഷോപ്പിങ്‌ മേളയായ സ്‌മോള്‍ ബിസിനസ്സ്‌ സാറ്റര്‍ഡെ അടുത്തെത്തിയിരിക്കുകയാണ്‌. പ്ലാറ്റ്‌ഫോം ഉപയോഗിച്ച്‌ തുടങ്ങുന്നതിന്‌ സാമാന്യജനങ്ങള്‍ക്കായി ഏതാനം മാര്‍ഗ്ഗങ്ങള്‍ കൂടി ലഭ്യമാക്കുന്നതില്‍ സന്തോഷമുണ്ട്‌.

വീഡിയോ ഫയലുകളെ എങ്ങനെ എംപി4-ലേക്കും മറ്റു ഫോര്‍മാറ്റിലേക്കും മാറ്റാം?വീഡിയോ ഫയലുകളെ എങ്ങനെ എംപി4-ലേക്കും മറ്റു ഫോര്‍മാറ്റിലേക്കും മാറ്റാം?

ബോട്ട്‌ ഡെവലപ്‌മെന്റ്‌ പ്ലാറ്റ്‌ഫോം മെനിചാറ്റുമായുള്ള പങ്കാളിത്തത്തോടെ മെസഞ്ചര്‍ ആദ്യമായി 'ബോട്ട്‌ മെക്‌ഓവര്‍ കോണ്ടസ്‌റ്റ്‌ ' അവതരിപ്പിക്കുകയാണന്ന്‌ മെസ്സഞ്ചര്‍ ടീം പറഞ്ഞു. മൂന്ന്‌ വിജയികള്‍ക്ക്‌ മെനിചാറ്റിന്റെ പിന്തുണയോടെ മെസ്സഞ്ചര്‍ അനുഭവത്തില്‍ മാറ്റം വരുത്താനും ഫെയ്‌സ്‌ബുക്കിലെ മെസ്സഞ്ചര്‍ വിദഗ്‌ധരുടെ ഉപദേശം നേടാനും കഴിയും.

ഓരോ വിജയിക്കും ആഡ്‌ ക്രഡിറ്റില്‍ 5,000 ഡോളര്‍ വീതം ലഭിക്കും . അവരുടെ മെസഞ്ചര്‍ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഇത്‌ ഉപയോഗപ്പെടത്താം. നവംബര്‍ 20 ന്‌ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. ഡിസംബര്‍ 4 വരെ സമര്‍പ്പിക്കാം. ഡിസംബര്‍ പകുതിയോടെ വിജയികളെ പ്രഖ്യാപിക്കും.

തത്സമയ ചോദ്യങ്ങള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ടെന്നും ജെനി, സറ്റെഫാനോസ്‌, അപ്രില്ലെ എന്നിവര്‍ ഇതിന്‌ ഉത്തരം നല്‍കുമെന്നും ഫേസ്‌ബുക്ക്‌ അറിയിച്ചു. അതിനാല്‍ ബിസിനസ്സിനായി മെസ്സഞ്ചറിനെ കുറിച്ച്‌ അറിയാന്‍ ആഗ്രഹിക്കുന്നത്‌ എന്തും ചേദിക്കാമെന്നും ഫേസ്‌ബുക്ക്‌ അറിയിച്ചു.

Best Mobiles in India

Read more about:
English summary
It said that 63 percent of people feel their messaging with businesses has increased over the past two years.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X