Malware Apps: സ്വയം പേര് മാറും, ഒളിച്ചിരിക്കും; നിങ്ങളുടെ ഫോണിലുണ്ടോ ഈ അപകടം പിടിച്ച ആപ്പുകൾ

|

മാൽവെയർ ആപ്പുകളെ കണ്ടെത്താനും നിയന്ത്രിക്കാനും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിരവധി സെക്യൂരിറ്റി പ്രോട്ടോക്കോളുകൾ ഉണ്ട്. വലിയൊരളവ് മാൽവെയർ ആപ്പുകളും ഈ പ്രതിരോധ മാർഗങ്ങൾ ഉപയോഗിച്ച് ഗൂഗിൾ കണ്ടെത്താറുണ്ട്. തുടർന്ന് അവ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്യാറുമുണ്ട്. എന്നാൽ സാങ്കേതികവിദ്യ വളരുന്നതിന് അനുസരിച്ച് തട്ടിപ്പുകാർ പുതിയ മാർഗങ്ങൾ കണ്ടെത്തുന്നു (Dangerous Malware Apps).

മാൽവെയർ ആപ്പുകൾ

അതിനാൽ തന്നെ ചില മാൽവെയർ ആപ്പുകൾ എങ്കിലും ഗൂഗിളിന്റെ പ്രതിരോധം മറികടന്ന് പ്ലേ സ്റ്റോറിൽ എത്തുന്നു. ഈ ആപ്പുകൾ പിന്നീട് ഗൂഗിളോ സെക്യൂരിറ്റി എജൻസികളോ കമ്പനികളോ ഒക്കെ കണ്ടെത്താറുമുണ്ട്. അത്തരത്തിൽ ഗൂഗിളിന്റെ പ്രതിരോധം മറി കടന്ന് പ്ലേ സ്റ്റോറിലെത്തിയ 35 തട്ടിപ്പ് ആപ്പുകൾ കൂടി കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

Indian Apps: ചൈനീസ് ആപ്പ് നിരോധനത്തിനിടെ നെഞ്ച് വിരിച്ച് ഇന്ത്യൻ ആപ്പുകൾ; വളർച്ച 200 ശതമാനംIndian Apps: ചൈനീസ് ആപ്പ് നിരോധനത്തിനിടെ നെഞ്ച് വിരിച്ച് ഇന്ത്യൻ ആപ്പുകൾ; വളർച്ച 200 ശതമാനം

സൈബർ

സൈബർ സെക്യൂരിറ്റി ടെക്‌നോളജി കമ്പനിയായ ബിറ്റ്‌ഡിഫൻഡറാണ് ഈ മാൽവെയർ ആപ്പുകൾ തിരിച്ചറിഞ്ഞത്. ബിറ്റ്ഡിഫൻഡർ പറയുന്നത് അനുസരിച്ച്, 35 ജനപ്രിയ ആൻഡ്രോയിഡ് ആപ്പുകളിൽ അപകടകരമായ മാൽവെയറുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഈ 35 ആപ്പുകളിൽ ഏതെങ്കിലും നിങ്ങൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അവ ഉടൻ തന്നെ അൺഇൻസ്റ്റാൾ ചെയ്യുക.

35 ആപ്പുകൾ

പ്ലേ സ്റ്റോറിൽ കണ്ടെത്തിയ 35 ആപ്പുകൾ നിരവധി യൂസേഴ്സ് ഇൻസ്റ്റാൾ ചെയ്തിട്ടുമുണ്ട്. റിപ്പോർട്ട് അനുസരിച്ച്, യൂസർ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ, അതിന്റെ പേര് മാറുകയും ആപ്പ് ഐക്കൺ ഡിവൈസിൽ ഹൈഡ് ആകുകയും ചെയ്യും. യൂസറിന് മനസിലാകാതെ തന്നെ പരസ്യങ്ങളിലൂടെ വരുമാനം നേടുകയാണ് തട്ടിപ്പുകാരുടെ രീതി.

സുരക്ഷ ക്രമീകരണങ്ങൾ

ആൻഡ്രോയിഡിലെ സുരക്ഷ ക്രമീകരണങ്ങൾ മറികടക്കാനും ആ ആപ്പുകൾക്ക് സാധിക്കുന്നു. തുടർന്ന് സ്വന്തം ഫ്രെയിംവർക്കിലൂടെ പരസ്യങ്ങൾ റൺ ചെയ്യുകയും ചെയ്യുന്നു. ബിറ്റ്‌ഡിഫൻഡർ കണ്ടെത്തിയ മാൽവെയർ ആപ്പുകളുടെ ലിസ്റ്റ് താഴെ കൊടുത്തിട്ടുണ്ട്. ലിസ്റ്റ് പരിശോധിച്ച് ആപ്പുകളിൽ ഏതെങ്കിലും നിങ്ങൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുക. ഉണ്ടെങ്കിൽ ഡിലീറ്റ് ചെയ്യാനും മറക്കരുത്.

Engine Wallpapers - Live & 3D

1, Engine Wallpapers - Live & 3D
2, Stock Wallpapers - 4K & HD
3, Photopix Effects - Art Filter
4, Led Theme - Colorful Keyboard
5, Walls light - Wallpapers Pack
6, Big Emoji - Keyboard
7, Grad Wallpapers - 3D Backdrops

Banned Chinese Apps: ഇന്ത്യയുടെ പണി ഏറ്റു? അടിതെറ്റി വീഴുമോ ചൈനീസ് ടെക്ക് ഭീമന്മാർBanned Chinese Apps: ഇന്ത്യയുടെ പണി ഏറ്റു? അടിതെറ്റി വീഴുമോ ചൈനീസ് ടെക്ക് ഭീമന്മാർ

Keyboard - Fun Emoji, Sticker

8, Keyboard - Fun Emoji, Sticker
9, Smart Wifi
10, My GPS Location
11, Create Sticker for Whatsapp
12, Math Solver - Camera Helper
13, Sleep Sounds
14, Secret Astrology

GPS Location

15, GPS Location Finder
16, Girls Art Wallpaper
17, EffectMania - Photo Editor
18, Art Filter - Deep Photoeffect
19, Fast Emoji Keyboard
20, Smart QR Scanner
21, GPS Location Maps

Volume

22, Volume Control
23, Personality Charging Show
24, Smart QR Creator
25, Colorize Old Photo
26, Colorize Photos
27, Phi 4K Wallpaper - Anime HD
28, Secret Horoscope

Media

29, Media Volume Slider
30, Image Warp Camera
31, Art Girls Wallpaper HD
32, Cat Simulator
33, Smart GPS Location
34, Animated Sticker Master
35, QR Creator

ഈ അഞ്ച് ജിയോ പ്ലാനുകളിലൂടെ ദിവസവും 2 ജിബി ഡാറ്റയും മറ്റ് കിടിലൻ ആനുകൂല്യങ്ങളുംഈ അഞ്ച് ജിയോ പ്ലാനുകളിലൂടെ ദിവസവും 2 ജിബി ഡാറ്റയും മറ്റ് കിടിലൻ ആനുകൂല്യങ്ങളും

ഇൻസ്റ്റാൾ

ഈ ആപ്പുകളിൽ ഏതെങ്കിലും നിങ്ങൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അവ ഉടൻ നീക്കം ചെയ്യേണ്ടതുണ്ട്. ആപ്ലിക്കേഷനുകളുടെ പേരുകളും ഐക്കണുകളും ഒക്കെ മാറാൻ സാധ്യതയുണ്ട്. ഇനി മുതൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ഓർമ വേണം. ശ്രദ്ധയോടെ മാത്രമായിരിക്കണം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യേണ്ടത്. മാൽവെയർ അല്ലെങ്കിൽ ഫേക്ക് ആപ്പുകൾ ഡൌൺലോഡ് ചെയ്യുന്നത് ഒഴിവാക്കാൻ ഉള്ള മാർഗങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

മാൽവെയർ / ഫേക്ക് ആപ്പുകൾ ഡൗൺലോഡ് ചെയ്യാതിരിക്കാൻ

മാൽവെയർ / ഫേക്ക് ആപ്പുകൾ ഡൗൺലോഡ് ചെയ്യാതിരിക്കാൻ

  • ആപ്പുകൾ ഡൌൺലോഡ് ചെയ്യുന്നതിന് മുമ്പ് ഡെവലപ്പറുടെ പേര് പരിശോധിക്കുക.
  • യഥാർഥ ഡെവലപ്പർമാർ വികസിപ്പിച്ച ആപ്പുകൾ മാത്രം ഡൗൺലോഡ് ചെയ്യുക.
  • ഏതെങ്കിലും ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിന് മുമ്പ് ആപ്പ് റിവ്യൂസ് പരിശോധിക്കുക.
  • ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നതിന് മുമ്പ് അതിന്റെ റേറ്റിങും പരിശോധിക്കണം
  • ഔദ്യോഗിക പ്ലാറ്റ്‌ഫോമിൽ നിന്ന് മാത്രം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുക.
  • ഗൂഗിൾ പ്ലേ സ്റ്റോർ (ആൻഡ്രോയിഡ്), ആപ്പിൾ ആപ്പ് സ്റ്റോർ (ഐഒഎസ്)
  •  

Best Mobiles in India

English summary
At least some malware apps bypass Google's defenses and reach the Play Store. These apps are later found by Google, security agencies, or companies. In this way, 35 more fraudulent apps have been found that bypassed Google's defenses and entered the Play Store.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X