വീണ്ടും ജോക്കർ! കെണിയിലായത് ഒരു കോടി പേർ; നിങ്ങളും ഉണ്ടോ ഇക്കൂട്ടത്തിൽ?

|

ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള മാൽവെയർ ആപ്പുകളെ ഗൂഗിൾ പ്ലേയിലും മറ്റും കണ്ടെത്തുന്നത് പുതിയ സംഭവം ഒന്നുമല്ല. എന്നാൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന മാൽവെയർ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്തിരിക്കുന്ന യൂസേഴ്സിന്റെ എണ്ണമാണ് ഞെട്ടൽ ഉളവാക്കുന്നത്. ദശലക്ഷക്കണക്കിന് യൂസേഴ്സാണ് പ്ലേ സ്റ്റോറിൽ നിന്നും ഈ മാൽവെയർ ആപ്പുകൾ ഡൌൺലോഡ് ചെയ്തിരിക്കുന്നത് (Joker Malware Apps).

 

10 മില്യൺ

കൃത്യമായി പറഞ്ഞാൽ 10 മില്യൺ ആളുകൾ, അതായത് ഒരു കോടി യൂസേഴ്സ് ഈ അപകടം പിടിച്ച ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്തിട്ടുണ്ട്. ഇമേജ് എഡിറ്റിങ് ടൂളുകൾ, വെർച്വൽ കീബോർഡുകൾ, സിസ്റ്റം ഒപ്റ്റിമൈസറുകൾ, വാൾപേപ്പർ ചേഞ്ചറുകൾ, മറ്റ് ടൂളുകൾ എന്നിവയുടെയെല്ലാം രൂപത്തിലാണ് ഇപ്പോൾ കണ്ട് പിടിച്ച മാൽവെയർ ആപ്പുകൾ പ്ലേ സ്റ്റോറിൽ കടന്ന് കൂടിയത്.

ജോക്കർ

പ്ലേ സ്റ്റോറിൽ ഉള്ള 36 ആപ്പുകളാണ് അപകടകരം എന്ന് പുതിയതായി കണ്ടെത്തിയിരിക്കുന്നത്. കുപ്രസിദ്ധമായ ജോക്കർ മാൽവെയറാണ് ഈ ആപ്പുകളിൽ ഉള്ളതെന്നതാണ് ഏറ്റവും ആശങ്ക സൃഷ്ടിക്കുന്ന കാര്യം. ഇത്രയധികം യൂസേഴ്സ് ഡൌൺലോഡ് ചെയ്തിരിക്കുന്നതിനാൽ വലിയ രീതിയിൽ ഉള്ള ഡാറ്റ ചോർച്ചയ്ക്കും സാധ്യത കൽപ്പിക്കുന്നുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിലെ പ്രതിരോധ മാർഗങ്ങളെ ഫലപ്രദമായി കബളിപ്പിച്ചാണ് ഈ ആപ്പുകൾ പ്ലേ സ്റ്റോറിലെത്തിയത്.

ബ്ലീപ്പിങ് കമ്പ്യൂട്ടർ
 

ബ്ലീപ്പിങ് കമ്പ്യൂട്ടർ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ഈ മാൽവെയർ ആപ്പുകൾ അനാവശ്യ പരസ്യങ്ങളിലൂടെ യൂസേഴ്സിനെ പ്രീമിയം സബ്സ്ക്രിപ്ഷ്നുകളിലേക്ക് ആഡ് ചെയ്യിക്കുന്നു. ഈ രീതിയിൽ പണം തട്ടുന്നതിനാലാണ് ജോക്കർ മാൽവെയർ കുപ്രസിദ്ധമായത്. സോഷ്യൽ മീഡിയയിൽ നിന്നും വ്യക്തിഗത വിവരങ്ങൾ ആക്സസ് ചെയ്യാനും മാൽവെയർ ആപ്പുകൾക്ക് കഴിയുന്നു. ഫോട്ടോ എഡിറ്റിങ് ടൂളുകൾ എന്ന മറയിലാണ് ഇക്കൂട്ടത്തിൽ ഉള്ള ഭൂരിഭാഗം മാൽവെയർ ആപ്പുകളും പ്രവർത്തിക്കുന്നത്.

ആപ്പ് വഴി ലോൺ എടുത്താൽ ആപ്പിലാകും; ലോൺ ആപ്പുകൾക്ക് പിന്നിലെ ചതിക്കുഴികൾആപ്പ് വഴി ലോൺ എടുത്താൽ ആപ്പിലാകും; ലോൺ ആപ്പുകൾക്ക് പിന്നിലെ ചതിക്കുഴികൾ

ഇൻസ്റ്റാൾ

ലിസ്റ്റിലുള്ള ആപ്പുകളിൽ ഏതെങ്കിലും ഒന്ന് ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ ബാറ്ററി നിയന്ത്രണങ്ങൾ ഒഴിവാക്കാനും മറ്റ് ആപ്പുകളുടെ മുകളിൽ പ്രവർത്തിക്കാനും ഉള്ള പെർമിഷനുകൾ ആപ്ലിക്കേഷൻ ആവശ്യപ്പെടും. ഭൂരിഭാഗം യൂസേഴ്സും മറ്റൊന്നും ആലോചിക്കാതെ ഇത്തരം പെർമിഷനുകകൾ നൽകുകയും ചെയ്യും. അനുമതി ലഭിച്ച് കഴിഞ്ഞാൽ മാൽവെയർ ആപ്പുകൾക്ക് ഡിവൈസിന്റെ ബാക്ക്ഗ്രൌണ്ടിലും പ്രവർത്തിക്കാൻ സാധിക്കും.

ഗൂഗിൾ പ്ലേ

ഗൂഗിൾ പ്ലേ സ്റ്റോറിൽ ഉള്ള മാൽവെയർ ആപ്പുകളുടെ ലിസ്റ്റ് പുറത്ത് വിട്ട ഡോ. വെബ് ആന്റിവൈറസ് ടീം ആണ് ഈ വിവരങ്ങളും നൽകിയിരിക്കുന്നത്. പുതിയതായി കണ്ട് പിടിക്കപ്പെട്ട ഈ 36 ആപ്പുകളും അത്യന്തം അപകടകാരികളാണ് എന്നത് തർക്കമില്ലാത്ത വിഷയമാണ്. ചുവടെ കൊടുത്തിരിക്കുന്ന ലിസ്റ്റിലുള്ള എല്ലാ ആപ്പുകളും ഉടൻ തന്നെ ഡിലീറ്റ് ചെയ്യാൻ ആണ് സൈബർ സുരക്ഷ ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്.

മോടി കൂട്ടാൻ വാട്സ്ആപ്പ്, ഇനി വരാൻ പോകുന്നത് ഈ കിടിലൻ ഫീച്ചറുകൾമോടി കൂട്ടാൻ വാട്സ്ആപ്പ്, ഇനി വരാൻ പോകുന്നത് ഈ കിടിലൻ ഫീച്ചറുകൾ

ഗൂഗിൾ

ഈ ആപ്പുകളിൽ ഭൂരിഭാഗവും ഗൂഗിൾ ഇപ്പോൾ തന്നെ നീക്കം ചെയ്തിട്ടുണ്ട്. നിങ്ങൾ ഈ ആപ്പുകളിൽ ഏതെങ്കിലും ഒക്കെ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്‌തിട്ടുണ്ടെങ്കിൽ, അവ ഉടൻ തന്നെ അൺ ഇൻസ്റ്റാൾ ചെയ്യണം. പുതിയതായി കണ്ടെത്തിയ മാൽവെയർ ആപ്പുകൾ ഏതൊക്കയാണെന്ന് അറിയാൽ ഉള്ള ലിസ്റ്റ് ചുവടെ നൽകിയിരിക്കുന്നു.

Photo Editor: Beauty Filter

1 - Photo Editor: Beauty Filter
2 - Photo Editor: Retouch & Cutout
3 - Photo Editor: Art Filters
4 - Photo Editor - Design Maker
5 - Photo Editor & Background Eraser

Weird Apps: ഉമ്മ വയ്ക്കാൻ മുതൽ നാട്ടുകാരെ വെറുപ്പിക്കാൻ വരെ! ചില പ്ലേ സ്റ്റോർ വാഴകൾWeird Apps: ഉമ്മ വയ്ക്കാൻ മുതൽ നാട്ടുകാരെ വെറുപ്പിക്കാൻ വരെ! ചില പ്ലേ സ്റ്റോർ വാഴകൾ

Photo & Exif Editor

6 - Photo & Exif Editor
7 - Photo Editor - Filters Effects
8 - Photo Filters & Effects
9 - Photo Editor : Blur Image
10 - Photo Editor : Cut, Paste

11 - Emoji Keyboard: Stickers & GIF

11 - Emoji Keyboard: Stickers & GIF
12 - Neon Theme Keyboard
13 - Neon Theme - Android Keyboard
14 - Cashe Cleaner
15 - FastCleaner: Cashe Cleaner
16 - Call Skins - Caller Themes

ജോക്കറും കുടുംബവും വീണ്ടും; നിങ്ങളുടെ ഫോണിൽ നിന്നും ഈ അപകടകാരികളെ ഒഴിവാക്കുകജോക്കറും കുടുംബവും വീണ്ടും; നിങ്ങളുടെ ഫോണിൽ നിന്നും ഈ അപകടകാരികളെ ഒഴിവാക്കുക

17 - Funny Caller

17 - Funny Caller
18 - CallMe Phone Themes
19 - InCall: Contact Background
20 - MyCall - Call Personalization
21 - Caller Theme
22 - Funny Wallpapers - Live Screen

23 - 4K Wallpapers Auto Changer

23 - 4K Wallpapers Auto Changer
24 - NewScrean: 4D Wallpapers
25 - Stock Wallpapers & Backgrounds
26 - Notes - reminders and lists

WhatsApp: രണ്ട് ദിവസം കഴിഞ്ഞാലും വാട്സ്ആപ്പ് മെസേജ് ഡിലീറ്റ് ചെയ്യാൻ സാധിച്ചേക്കും; അറിയേണ്ടതെല്ലാംWhatsApp: രണ്ട് ദിവസം കഴിഞ്ഞാലും വാട്സ്ആപ്പ് മെസേജ് ഡിലീറ്റ് ചെയ്യാൻ സാധിച്ചേക്കും; അറിയേണ്ടതെല്ലാം

ആൻഡ്രോയിഡ്

മാൽവെയർ ആപ്പുകൾ അൺ ഇൻസ്റ്റാൾ ചെയ്താൽ മാത്രം പോര. ആപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട്ഫോണിൽ നിന്നും നീക്കം ചെയ്യണം. ആപ്പ് ഡാറ്റ ക്ലിയർ ചെയ്യുക, കാഷെ നീക്കം ചെയ്യുക എന്നിവയാണ് ഇതിന് വേണ്ടി ചെയ്യാൻ ആകുക. അപകടകരമായ ആപ്പുകളിൽ നിന്ന് ജാഗ്രത പുലർത്തക എന്നത് അനിവാര്യമാണ്. സ്റ്റോറുകളിൽ നിന്നും ആപ്പുകൾ ഡൌൺലോഡ് ചെയ്യുമ്പോഴും ശ്രദ്ധ വേണം.

Best Mobiles in India

English summary
Finding malware apps targeting Android users on Google Play and the like is nothing new. But the number of users who have downloaded the malware apps from the Play Store is shocking. Millions of users have downloaded these malware apps from the Play Store.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X