Home
Apps

ആപ്പിലാക്കുന്ന ആപ്പുകളോട് ബൈ ബൈ പറയൂ; ഇത് 2024 ആണ്..കിടിലൻ ആപ്പുകളുടെ കാലം!

നിങ്ങളുടെ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് ആണോ? എങ്കിൽ ഈ ലേഖനം നിങ്ങൾക്ക് പ്രയോജനപ്പെടും എന്ന് ഉറപ്പ്. നിങ്ങളുടെ ഫോണിൽ ഒരു തവണയിൽ കൂടുതൽ ഉപയോഗിക്കാത്ത എത്ര ആപ്പുകൾ കാണും? ഒരെണ്ണമെങ്കിലും ഇല്ലാത്ത ഫോൺ ഉണ്ടാകാൻ സാധ്യത കുറവാണ്. എന്നാൽ നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് ഉറപ്പുള്ള 4 ആപ്പുകളെ കുറിച്ച് ആണ് ഈ ലേഖനം സംസാരിക്കുന്നത്.

ഫോൺ തുറക്കുമ്പഴേ കാണുന്ന ഒന്നാണ് വാൾപേപ്പർ. അതുകൊണ്ട് തന്നെ വാൾപേപ്പർ ആപ്പിൽ നിന്ന് തന്നെ തുടങ്ങാം.നിരവധി വാൾപേപ്പർ ആപ്പ്ളിക്കേഷൻസ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്. അതിൽ മികച്ചതെന്ന് തോന്നിയ ഒരു ആപ്പ് ആണ് Walley Ai വാൾപേപ്പർ. ഈ ആപ്പിന്റെ ഇന്റർഫേസ് വളരെ ആകർഷണീയമാണ്. സ്മൂത്ത് ആയതും നല്ല കളർ പാറ്റേണോട് കൂടിയതുമായ ഈ ഇന്റർഫേസ് ഉപയോക്താക്കളെ കൂടുതൽ യൂസർ ഫ്രണ്ട്‌ലി ആക്കുന്നു.

ഇത് 2024 ആണ്..കിടിലൻ ആപ്പുകളുടെ കാലം!

ആപ്പ് ഓപ്പൺ ചെയ്യുമ്പോൾ കളക്ഷൻസ് എന്നൊരു ഇന്റർഫേസ് ആണ് ഓപ്പൺ ആകുന്നത്. മിഡ്‌നൈറ്റ് സിംഫണി, അർബൻ എലഗന്സ് തുടങ്ങി പല രീതിയിലുള്ള, പല ടെക്സ്ച്ചേഴ്സിലുള്ള വാൾപേപ്പറുകൾ ഇതിലുണ്ട്. ടെക്സ്ചർ, ആനിമേറ്റഡ്, ഒറിഗാമി അങ്ങനെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള വാൾപേപ്പറുകൾ നിങ്ങൾക്ക് സെലക്ട് ചെയ്യാവുന്നതാണ്. എന്നാൽ ആ ഭാഗം പെയ്ഡ് ആണ്. അത്തരത്തിലുള്ള പ്രോ ഫീച്ചേഴ്സിന് പൈസ നൽകേണ്ടതായിട്ടുണ്ട്.

എന്നാൽ ഹോമിൽ നോക്കിയാൽ ഫ്രീ വാൾപേപ്പർ കാണാം. അതിലുള്ള വാൾപേപ്പറുകൾ സൗജന്യമായി ഉപയോഗിക്കാനാകും. ഫ്രീ വാൾപേപ്പറുകളിലും എഡിറ്റിംഗ് ഓപ്‌ഷൻ ഉണ്ട്. എന്നാൽ അവയിൽ പ്രൊ വേർഷൻ എഡിറ്റിംഗ് ടൂളുകൾ ഉണ്ടായിരിക്കില്ല. ബേസിക് ടൂളുകൾ മാത്രമേ ഉണ്ടാകൂ. എന്നാൽ ഒരു ജോലി സംബന്ധമായ കാര്യങ്ങൾക്കോ, ബിസിനെസ്സ് കാര്യങ്ങൾക്കോ, അഥവാ പൈസ മുടക്കി ചെയ്യാൻ തയാറാകുന്ന ഏത് സാഹചര്യത്തിലാണെങ്കിലും ഈ പ്രോ വേർഷൻ ഉപയോഗിക്കാവുന്നതാണ്. കാരണം, നൽകുന്ന പൈസക്ക് മുതലാകുന്ന ഫീച്ചറുകൾ ഇവയ്ക്കുണ്ട്.

ഇത് 2024 ആണ്..കിടിലൻ ആപ്പുകളുടെ കാലം!

പ്ലേ സ്റ്റോറിൽ ലഭ്യമായ അടുത്ത വ്യത്യസ്തമായ ആപ്പ് ആണ് Notifier. ഫേക്ക് ആയിട്ടുള്ള നോട്ടിഫിക്കേഷൻ ഉണ്ടാക്കാനായി ആണ് ഈ ആപ്പ് ഉപയോഗിക്കുന്നത്. ആപ്പ് ഓപ്പൺ ആക്കുമ്പോൾ ഒരു + (പ്ലസ്) ബട്ടൺ കാണുവാൻ സാധിക്കും. അപ്പോൾ ന്യൂ ടെംപ്ളേറ്റ് എന്ന ഇന്റർഫേസ് ഓപ്പൺ ആകും. അതിൽ ആപ്പ് ഓപ്‌ഷൻ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് ഏത് ആപ്പിന്റെ നോട്ടിഫിക്കേഷനാണോ വേണ്ടത് അവയിൽ ക്ലിക്ക് ചെയ്യുക.

എന്ത് നോട്ടിഫിക്കേഷൻ ആണോ ഡിസ്‌പ്ലേയിൽ എഴുതിവരേണ്ടത് അത് ടൈറ്റിലിൽ കൊടുക്കാം. ശേഷം അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ അയക്കാം അല്ലെങ്കിൽ വേണ്ട സമയം ഷെഡ്യൂൾ ചെയ്ത് വെക്കാവുന്നതുമാണ്. ഈ ആപ്പ് എപ്പോഴും എല്ലാവർക്കും ഉപകാരപ്പെടുന്ന ഒന്ന് അല്ലെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്നതാണ്.

Wasavi എന്ന ആപ്പിനെ കുറിച്ച് കേട്ടിട്ടുണ്ടോ? നിങ്ങളുടെ ജോലി എളുപ്പമാക്കാൻ ഈ ആപ്പ് സഹായിക്കും. നിങ്ങൾക്ക് ഓഫീസിൽ നിന്നും നിരവധി ടാസ്കുകൾ കിട്ടുന്നത് പതിവാണോ? അത് ഓർമ്മിക്കാൻ നിങ്ങൾ എന്താണ് ചെയ്യാറ്? ഗൂഗിൾ ടാസ്കിൽ ടൈപ്പ് ചെയ്ത് സേവ് ആക്കുമായിരിക്കും അല്ലേ? അതുമല്ലെങ്കിൽ നോട്ട്സിൽ വെറുതെ കുറിച്ചിടുമായിരിക്കും. എന്നാൽ ഇനി അതിന്റെ ആവശ്യമില്ല.

ഒരിക്കൽ Wasavi എന്ന ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ പിന്നീട് നിങ്ങൾ വാട്സ് ആപ്പ് ഓപ്പൺ ആകുമ്പോൾ നിങ്ങൾക്ക് നൽകിയ ടാസ്കിന്റെ മെസ്സേജ് ബോക്സിൽ ക്ലിക്ക് ചെയ്താൽ Wasavi ആപ്പിന്റെ ഓപ്‌ഷനുകൾ കാണാം. അതിൽ quick task എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്താൽ Wasavi ആപ്പ് ഓപ്പൺ ആകുകയും ആ മെസ്സേജ് ഒരു ടാസ്ക് ആയി മെൻഷൻ ആകുകയും ചെയ്യും.

അത് കൂടാതെ ഷെഡ്യൂൾ, റിമൈൻഡർ, കലണ്ടർ മീറ്റിംഗ്, നാവിഗേഷൻ പോലുള്ള നിരവധി ഫീച്ചറുകൾ ഇതിലുണ്ട്. നിങ്ങൾ ഒരു നോർമൽ യൂസർ ആണെങ്കിൽ ചിലപ്പോൾ ഈ ആപ്പ് ഉപകാരപ്പെട്ടേക്കില്ല. എന്നാൽ ഒരു ഓഫീസ് സ്റ്റാഫ്, ഓൺലൈൻ സ്റ്റാഫ് ആണെങ്കിൽ കൂടുതൽ കാര്യക്ഷമമായി ജോലി ചെയ്യാൻ ഈ ആപ്പ് നിങ്ങളെ സഹായിക്കും. ജോലി ഭാരം കുറയ്ക്കുന്നതിനൊപ്പം സമയവും ലാഭിക്കാൻ ഈ ആപ്പിനാകും.

2024ലെ അടുത്ത കിടിലൻ ആപ്പ് ആണ് Awake Now. ഈ ആപ്പിന്റെ സവിശേഷതകളെയും ആവശ്യകതയേയും കുറിച്ച് പറയുന്നതിന് മുന്നേ ഒരു പ്രധാന കാര്യം അറിഞ്ഞിരിക്കുക. ഈ ആപ്പ് സൗജന്യമല്ല. എന്നാൽ വെറും 30 രൂപക്ക് ഉപയോഗിക്കാൻ കഴിയുന്ന ആപ്പ് ആണ്. അതുകൊണ്ട് തന്നെ 30 രൂപ നൽകാൻ തയാറായവർ മാത്രം തുടർന്ന് വായിക്കുക.

ഇ സിമ്പിൾ ആയി പറഞ്ഞാൽ Awake Now എന്ന ആപ്പ് നോട്ടിഫിക്കേഷൻ അലാറം ആണ്. ഡൗൺലോഡ് ചെയ്യുമ്പോൾ പെർമിഷൻ നൽകിയാൽ നിങ്ങൾക്ക് മിസ് ആയി പോകുന്ന നോട്ടിഫിക്കേഷനുകളുടെ അലാറം ആയി ഇവ പ്രവർത്തിക്കും. എന്നാൽ എല്ലാ ആപിന്റേയും എല്ലാ നോട്ടിഫികേഷനുകളും നമുക്ക് ആവശ്യമുള്ളതായിരിക്കില്ല.

ചില കാര്യങ്ങൾക്ക് വേണ്ടി മാത്രം നോട്ടിഫിക്കേഷൻ നോക്കുന്നവർ ആണ് നിങ്ങൾ എങ്കിൽ ഈ ആപ്പ് നിങ്ങൾക്ക് ഉപകാരപ്പെടും. Awake Now എന്ന ആപ്പ് ഓപ്പൺ ആക്കി അതിൽ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ അലാറം വേണ്ട ആപ്പ് സെലക്ട് ചെയ്ത് ആക്ടിവേറ്റ് അലാറം എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക.അപ്പോൾ നിങ്ങളോട് കീവേഡ് നല്കാൻ ആവശ്യപ്പെടും.

നിങ്ങൾക്ക് ആ ആപ്പിൽ എന്തിനെ പറ്റിയുള്ള നോട്ടിഫിക്കേഷൻ ആണോ അറിയേണ്ടത് ആ കീവേഡ് നൽകുക. ഉദാഹരണത്തിന്, naukari ആപ്പിലെ ഉള്ള 'job' എന്ന വാക്കുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷൻ മാത്രമാണ് നിങ്ങൾക്ക് ആവശ്യമെങ്കിൽ ആ വാക്ക് കീവേഡ് ആയി നൽകുക. എപ്പോഴൊക്കെ അതുമായി ബന്ധപെട്ട നോട്ടിഫിക്കേഷൻ വരുന്നുവോ അപ്പോഴൊക്കെ അലാറം അടിക്കുന്നതാണ്. എന്നിരുന്നാലും ഏത് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പും സുരക്ഷ ഉറപ്പ് വരുത്തുക.

More from GizBot

Best Mobiles in India

English summary
showcasing 4 best android apps that will make your life easier. From productivity to entertainment, these apps will enhance your android experience and are definitely worth checking out! 4 apps discussed in this article are Walley Ai,Notifier,Wasavi,Awake Now.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X