ഇൻസ്റ്റാഗ്രാമിലെ വീഡിയോകൾക്കായി പുതിയ 5 ആപ്പ്ലികേഷനുകൾ

Posted By: anoop krishnan

വളരെ വേഗത്തിൽ ജനപ്രീതി നേടിയ ഒരു ആപ്പ്ളികേഷനാണ് ഇൻസ്റ്റാഗ്രാം .ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഈ ആപ്പ്ലികേഷൻ ഒക്ടോബർ 6 ,2010 ലാണ് പുറത്തിറക്കിയത് .ഇൻസ്റ്റാഗ്രാം സ്മാർട്ട് ഫോണുകളിൽ മാത്രമല്ല നിങ്ങളുടെ ലാപ്ടോപ്പുകളിലും ,ഡെസ്ക്ടോപ്പുകളിലും ലഭ്യമാകുന്നതാണ് .

ഇൻസ്റ്റാഗ്രാമിലെ വീഡിയോകൾക്കായി  പുതിയ 5 ആപ്പ്ലികേഷനുകൾ

എന്നാൽ തുടക്കത്തിൽ എടുത്തുപറയേണ്ട ഒന്നും തന്നെ ഇതിൽ ഇല്ലായിരുന്നു .എന്നാൽ നിലവിൽ ഇതിൽ ഒരുപാടു ഓപ്‌ഷനുകൾ ഉണ്ട് .എന്നാൽ ഇപ്പോൾ ഇവിടെ ഇൻസ്റ്റാഗ്രാമിൽ ഇടുന്ന വീഡിയോകൾക്കും ,കൂടാതെ നിങ്ങളുടെ ഫോട്ടോകൾക്കും മ്യൂസിക്ക് നൽകി അത് ഇൻസ്റ്റാഗ്രാമ്മിൽ പോസ്റ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .

അങ്ങനെ നിങ്ങൾക്ക് നിങ്ങളുടെ വീഡിയോകൾക്കും കൂടാതെ മറ്റു പിക്ച്ചറുകൾക്കും മ്യൂസിക്ക് നല്കുന്നതിനായി ഇവിടെ 5 പുതിയ ആപ്പ്ലികേഷനുകളെ പരിചയപ്പെടുത്തുന്നു .

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

"ഇൻഷോട്ട്" എന്ന ആപ്പ്ലികേഷൻ

1 . അതിനു ആദ്യംതന്നെ ഇൻഷോട്ട് എന്ന ആപ്പ്ലികേഷൻ ഡോൺലോഡ് ചെയ്യുക

2 . അതിനു ശേഷം നിങ്ങൾക്ക് ആവിശ്യമായ വീഡിയോ ഇൻഷോട്ടിൽകൂടി സെലക്ട് ചെയ്യുക

3 . അതിനു ശേഷം അവിടെ മ്യൂസിക് ഓപ്പ്‌ഷനിൽ അമർത്തുക

4 . അവിടെ നിന്നും നിങ്ങൾക്ക് വീഡിയോകൾക്ക് അനിയോജ്യമായ പാട്ടുകളും മറ്റു നിങ്ങളുടെ വിഡിയോകൾക്ക് ഇടാവുന്നതാണ് .

5 . സേവ് ചെയ്ത് ഇസ്റ്റാഗ്രാമിൽ ഇടാവുന്നതാണ്

"ഫ്രെയിം മാജിക്ക്" ആപ്പ്ലികേഷൻ

അടുത്തതായി പരിചയപ്പെടുത്തുന്നത് ഫ്രെയിം മാജിക്ക് എന്ന ആപ്പ്ലികേഷൻ ആണ് .ഈ ആപ്പ്ലികേഷനുകൾ ഉപയോഗിച്ചും വീഡിയോകൾക്കും മറ്റു പിക്ച്ചറുകൾക്കും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുകൾ നൽകുവാൻ സാധിക്കുന്നതാണ് .

മൂന്നാമത്തെ ആപ്പ്ലികേഷൻ ആണ് "ഹൈപ്പ് ടൈപ്പ് "

ഹൈപ്പ് ടൈപ്പ് എന്ന ആപ്പ്ലികേഷൻ ഉപയോഗിച്ച് നിങ്ങൾക്ക് ഇൻസ്റ്റാഗ്രാമ്മിനു വേണ്ടി ആനിമേറ്റഡ് ടെക്സ്റ്റ് ഗ്രാഫിക്സ് ചെയ്യുവാൻ സാധിക്കുന്നതാണ് .കൂടാതെ ഈ ആപ്പ്ലികേഷൻ ഉപയോഗിച്ച് വീഡിയോകൾക്കും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുകൾ നൽകുവാൻ സാധിക്കുന്നതാണ് .

2018-ഓടെ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ എത്രയുണ്ടാകുമെന്ന് അറിയാമോ? കേട്ടാല്‍ ഞെട്ടും!!

ഫ്ലിപാഗ്രാം

കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മികച്ച ആപ്പ്ലികേഷൻ ആണ് ഫ്ലിപാഗ്രാം.ആദ്യമായി ആപ്പ്ലികേഷൻ ഓപ്പൺ ചെയ്യുക .അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന പ്ലസ് സിംബൽ അമർത്തുക .


ഇതിലൂടെ ആവിശ്യമായ ഇൻസ്റ്റാഗ്രാം വീഡിയോകൾ ,ഫോട്ടോകൾ മറ്റും ലളിതമായ രീതിയിൽ ഈ ആപ്പ്ലികേഷനിലൂടെ നിങ്ങൾക്ക് എഡിറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .

അവസാനമായി നിങ്ങളെ പരിചയപ്പെടുത്തുന്നത് " 8mm" എന്ന ആപ്പ്ലികേഷൻ

കൂട്ടത്തിൽ ഏറ്റവും എളുപ്പമായ ഒരു ആപ്പ്ലികേഷൻ ആണിത് .ആദ്യം തന്നെ ഈ ആപ്പ്ലികേഷൻ ഓപ്പൺ ചെയ്യുക .ഓപ്പൺ ചെയ്യുമ്പോൾ തന്നെ ക്യാമറ ഓൺ ആകുന്നതാണ് .നിങ്ങൾക്ക് പുതിയ വീഡിയോകൾ പല കളറുകളിൽ ഷൂട്ട് ചെയ്യാവുന്നതാണ് .അല്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടപ്പെട്ട വീഡിയോകളും ,ഫോട്ടോകളും സെലക്ട് ചെയ്ത് എഡിറ്റ് ചെയ്യാവുന്നതാണ് ഇൻസ്റ്റാഗ്രാമ്മിൽ പോസ്റ്റ് ചെയ്യാവുന്നതാണ് ..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
In the recent times, the feature called as "Stories" is getting quite famous among youths and others in Instagram, Whatsapp and Snapchats. However, these stories stay temporarily for just 24 hours, but that doesn't mean it shouldn't be entertaining.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot