മൺസൂൺകാലത്തു നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കേണ്ട 5 ആപ്ലിക്കേഷനുകൾ

Posted By: Jibi Deen

മൺസൂൺ എത്തിക്കഴിഞ്ഞു.ആധുനിക നാഗരിക ജീവിതത്തിൽ മഴയത്തു നാം വീടിനകത്തിരുന്നു ചായയും ചൂട് പലഹാരങ്ങളും കഴിച്ചുകൊണ്ടിരിക്കുകയാണ് പതിവ്.

മൺസൂൺകാലത്തു നിങ്ങളുടെ  സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കേണ്ട 5  ആപ്ലിക്കേ

വീട്ടിലിരുന്ന് മഴ ആസ്വദിക്കുമ്പോൾ ,നിങ്ങളെ സഹായിക്കാനായുള്ള 5 ആപ്പുകളെ ചുവടെ പരിചയപ്പെടുത്തുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

യൂബർ ഈറ്റ്

ചൂട് വടപ്പാവും മസാല ചായയും കഴിക്കാൻ തോന്നുന്നുണ്ടോ?മഴ നമ്മെ സ്നേഹത്താൽ പുണരുമ്പോൾ നാമെല്ലാം കഴിക്കാൻ ആഗ്രഹിക്കുന്ന ഭക്ഷണമാണിത്.ചൂട് ബജിയും ചായയും കഴിക്കുമ്പോഴുള്ള സുഖം പറഞ്ഞറിയിക്കാൻ പറ്റില്ല.മഴയത്തു നിങ്ങൾക്ക് പോകാനുള്ള ധൈര്യമുണ്ടോ?എങ്കിൽ യൂബർ ഈറ്റിലൂട നിങ്ങളുടെ പ്രാദേശിക ഭക്ഷണം ലഭ്യമാക്കാം.

ഗ്രോഫേഴ്‌സ്

നിങ്ങൾക്ക് ഗ്രോസറി ലഭ്യമാക്കാൻ ഇത് സഹായിക്കും.നിങ്ങളുടെ കുടുംബത്തിന് ഒരു പ്രത്യേക ഭക്ഷണം പാചകം ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നു.നോക്കുമ്പോൾ മഴയാണ് .അതിനു അനുജോജ്യമായ പാത്രം ലഭ്യമല്ല .

അപ്പോൾ നിങ്ങളെ സഹായിക്കാൻ ഗ്രോഫേഴ്‌സ് ഉണ്ട്.നിങ്ങൾ സൂപ്പർമാർക്കറ്റിൽ പോയി വലിയ ബാഗുമായി വരേണ്ട കാര്യമില്ല.നിങ്ങളുടെ സൗകര്യത്തിനു അനുയോജ്യമായ രീതിയിൽ

ഗ്രോസറീസ് നിങ്ങളുടെ വീട്ടിലെത്തും.നിങ്ങൾ സാധനം സംബന്ധിച്ച ഓഡറും സമയവും നൽകിയാൽ മതിയാകും.

അർബൻ ക്ലാപ്

മൺസൂൺ എന്നാൽ എണ്ണമയമുള്ള ചർമ്മത്തിൻറെയും, രോമമുള്ള മുടിയുടെയും, വൃത്തിയില്ലാത്ത നഖങ്ങളുടെയും കാലമാണ്.മഴയത്തു സലൂണിൽ പോകാൻ സാധിച്ചെന്നും വരില്ല.മഴയത്തു പാർലറിൽ പോകാൻ ബുദ്ധിമുട്ടുന്നുവെങ്കിൽ വിഷമിക്കണ്ട ,ലോകോത്തര സേവകരായ അർബൻ ക്ലാപ് നിങ്ങളുടെ വീട്ടിലെത്തി പെഡിക്യൂറും മസാജുമെല്ലാം ചെയ്തുതരും.

നയ്ക്കാ

നിങ്ങൾ ജോലിക്കുപോകാൻ റെഡിയായിക്കഴിഞ്ഞു.കാജൽ ഇടാൻ നോക്കുമ്പോൾ അത് തീർന്നുപോയതായി കാണുന്നു.ആ വിധത്തിൽ നിങ്ങൾ ഓഫീസിൽ പോകുകയാണെങ്കിൽ എല്ലാവരും എന്തുപറ്റി മുഖം വല്ലാണ്ടിരിക്കുന്നു ?അസുഖമാണോ?തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിക്കാം.നിങ്ങൾ ബൾക്ക് ആയി നൈക്കയിൽ ഓഡർ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് സ്‌പെഷ്യൽ ഓഫറും ലഭിക്കും.

പ്രക്ടോ

രാവിലെ ഉണർന്നപ്പോൾ മൂക്കടപ്പും തലവേദനയും .തിരക്കിൽപ്പെട്ട് ആരോഗ്യം നഷ്ട്ടമായി.മൺസൂൺ പകർച്ചവ്യാധികളുടെ സീസൺ കൂടിയാണ്.പ്രാക്ടോ നിങ്ങളുടെ ചുറ്റുമുള്ള ഡോക്ടർമാരെയും ക്ലിനിക്കുകളെയും നിങ്ങൾക്ക് പരിചയപ്പെടുത്തിത്തരും .അങ്ങനെ നിങ്ങൾക്ക് വേഗത്തിൽ വൈദ്യസഹായം ലഭിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Apps for monsoon, best apps for rainy season, latest apps, amazing apps for girls, app for girls, medical apps, shopping apps, cosmetics shopping, grocery

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot