ഐഫോണുകൾ നേരിടുന്ന ഏറ്റവും വലിയ ഈ പ്രശ്നം ഇല്ലാതാക്കാൻ 5 ആപ്പുകൾ
സ്മാർട്ട്‌ഫോൺ വഴി ചിത്രങ്ങൾ എടുക്കാൻ തുടങ്ങിയത് മുതൽ കാതലായ മാറ്റങ്ങൾ ഫോൺ ക്യാമറ രംഗത്ത് ഇന്നുവരെ ഏറെ നടന്നിട്ടുണ്ട്. വെറുമൊരു ഡിജിറ്റൽ ഫോട്ടോ എന്ന നിലവാരത്തിൽ നിന്നും ഏറെ മികവാർന്ന പ്രഫഷണൽ നിലവാരത്തിലേക്ക് സ്മാർട്ട്‌ഫോൺ ക്യാമറകൾ മാറിയിട്ടുണ്ട്. നമ്മൾ ഒരു യാത്ര പോകുമ്പോഴോ അല്ലെങ്കിൽ ഒരു പരിപാടിക്ക് ശേഷമോ നമ്മളും സുഹൃത്തുക്കളും എല്ലാം തന്നെ എടുക്കുന്ന ചിത്രങ്ങൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഷെയർ ചെയ്യാറുണ്ട്.

എന്നാൽ ഇവിടെ ഐഫോണിൽ മാത്രം ഉപഭോക്താക്കൾക്ക് നേരിടുന്ന ഒരു പ്രശ്നമാണ് അധികമായി ഇത്രയും ഉയർന്ന മെമ്മറി ഉള്ള ചിത്രങ്ങൾ സേവ് ചെയ്യേണ്ടി വരുമ്പോൾ അമിതമായ തോതിലുള്ള മെമ്മറി നഷ്ടം സംഭവിക്കുക എന്നത്. ഇതിന് പരിഹാരമായി കുറഞ്ഞ മെമ്മറിയിൽ അതേ ചിത്രങ്ങൾ എങ്ങനെ ഷെയർ ചെയ്യാം സേവ് ചെയ്യാം എന്നതിനെ കുറിച്ചാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്.

1. Reduce photo size
ഇതിനായി ഒരുപിടി ആപ്പുകൾ ആപ്പിൾ പ്ളേ സ്റ്റോറിൽ ലഭ്യമാണ്. നിങ്ങൾക്ക് ആവശ്യമായവ ഇൻസ്റ്റാൾ ചെയ്ത് ആവശ്യാനുസരണം സൈസ് സെറ്റ് ചെയ്ത് സൈസ് കുറയ്ക്കാം. പ്ളേ സ്റ്റോറിലും സമാന ആപ്പുകൾ ലഭ്യമാണ്. ഇവയിൽ പ്രധാനപ്പെട്ട ഒരു ആപ്പ് ആണിത്. ഇനി മെയിൽ അയക്കുമ്പോൾ ഒരു ചിത്രത്തിന്റെ സൈസ് കുറയ്ക്കണം എങ്കിൽ അവിടെയും ഫയൽ സൈസ് കുറയ്ക്കാനുള്ള ഓപ്ഷനുകൾ ഇതിൽ ലഭ്യമാണ്.

2. Image Compress
ഫോട്ടോ സൈസ് കുറയ്ക്കുന്ന പോലെ മറ്റൊരു ഓപ്ഷൻ ആണ് ഫോട്ടോ കമ്പ്രെസ് ചെയ്യുക എന്നത്. എത്ര താഴ്ന്ന ലെവലിൽ വേണമെങ്കിലും നിങ്ങളുടെ ആവശ്യാനുസരണം ചിത്രങ്ങൾ കമ്പ്രെസ് ചെയ്യാൻ സാധിക്കും. ഇതിനായുള്ള ഒരുപിടി ആപ്പുകൾ നിങ്ങൾക്ക് ലഭ്യമാണ്. ഇത് സാധ്യമാക്കുന്ന ഓണ്ലൈൻ വെബ്സൈറ്റുകളും ലഭ്യമാണ്. ഇവയിൽ പ്രധാനപ്പെട്ട ഒന്നാണ് ഈ ആപ്പ്.

3. Photo Resizer by YangYeon Cho
ആപ്പിൾ ആപ്പ് സ്റ്റോറിൽ ഉള്ള മറ്റൊരു ഫോട്ടോ റീസൈസ് ടൂൾ ആണ് ഈ ആപ്പ്. മുകളിൽ പറഞ്ഞ സൗകര്യങ്ങൾ തന്നെയാണ് ഈ ആപ്പും നൽകുന്നത്. ഇവിടെ 8 തരത്തിലുള്ള സൈസുകളിൽ നിങ്ങളുടെ ചിത്രത്തെ മാറ്റിയെടുക്കാം. ഒപ്പം ഒരു കസ്റ്റം സൈസ് ഓപ്ഷനും ഉണ്ട്. ഇതിലൂടെ നിങ്ങളുടെ ആവശ്യാനുസരണം ഫോട്ടോ സൈസ് മാറ്റാം.

4. Image resize + Convertor
ഫോട്ടോ സൈസ് കുറയ്ക്കാനും കമ്പ്രെസ് ചെയ്യിക്കാനും സഹായിക്കുന്ന മറ്റൊരു ആപ്പ്. നേരത്തെ പറഞ്ഞ ആപ്പുകളുടെ പോലെ തന്നെ ഈ രംഗത്ത് ഏറെ സഹായകമായ മറ്റൊരു ആപ്പ് ആണ് ഇതും.

5. Kirihari-San
ഇവിടെ നിങ്ങൾക്ക് ഏറെ ഉപകാരം നൽകുന്ന മറ്റൊരു ആപ്പ്. നിങ്ങളുടെ ചിത്രത്തിന്റെ നിലവാരം ഒട്ടും തന്നെ കുറയ്ക്കാതെ മികച്ച രീതിയിൽ സൈസ് മാത്രം കുറയ്ക്കാൻ നിങ്ങളെ സഹായിക്കുകയാണ് ഈ ആപ്പ് ചെയ്യുക. സൈസ് മാറ്റുക മാത്രമല്ല, ചിത്രത്തിന്റെ ഫോർമാറ്റ് വരെ ഈ ആപ്പ് വഴി നിങ്ങൾക്ക് മാറ്റാൻ കഴിയും.


Click it and Unblock the Notifications








