നിങ്ങള്‍ അറിയാതെ പോകുന്ന മികച്ച ഗൂഗിള്‍ ആപ്‌സുകള്‍

Posted By: Lekhaka

ആന്‍ഡ്രോയിഡ് പ്ലേ സ്‌റ്റോറില്‍ നിരവധി ആപ്ലിക്കേഷനുകള്‍ ഉണ്ട്. നിങ്ങളുടെ സമയം ഷെഡ്യൂള്‍ ചെയ്യാനും, പഠനത്തിനും ഫിറ്റ്‌നസിനും അങ്ങനെ ഒട്ടനവധി കാര്യങ്ങള്‍ക്ക് വ്യത്യസ്ഥതരം ആപ്‌സുകള്‍ ഉണ്ട്.

നിങ്ങള്‍ അറിയാതെ പോകുന്ന മികച്ച ഗൂഗിള്‍ ആപ്‌സുകള്‍

ഗൂഗിള്‍ ഏറ്റവും അടുത്തിടെ പുറത്തിറക്കിയ ആപ്‌സാണ് തേസ് ആപ്പ്. പേയ്‌മെന്‍ന്റ് കൈകാര്യം ചെയ്യുന്നതിനാണ് ഈ ആപ്പ്. ഗൂഗിള്‍ വികസിപ്പിച്ചെടുത്ത മറ്റു വിശിഷ്ടമായ ആപ്ലിക്കേഷനുകള്‍ ഇവിടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാള്‍പേപ്പേഴ്‌സ്

ആന്‍ഡ്രോയിഡിന്റെ താത്പര്യം എല്ലായിപ്പോഴും ലോഞ്ചറുകളും വാള്‍പേപ്പറുകളുമാണ്. ഗൂഗിളിന്റെ വാള്‍പേപ്പറുകള്‍ ഇമേജുകളുടെ ഒരു ശേഖരണമാണ്. ക്രമീകരണങ്ങള്‍ ഓണ്‍ ചെയ്താല്‍ ഓരോ ദിവസവും വാള്‍ പേപ്പറുകള്‍ മാറ്റാം.

ഫോട്ടോസ്‌കാന്‍

ഫോട്ടോകളുടെ ഫിസിക്കല്‍ പകര്‍പ്പുകള്‍ സ്‌കാന്‍ ചെയ്ത് നിങ്ങളുടെ ഉപകരണത്തില്‍ സൂക്ഷിക്കാന്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. AIയുടെ സഹായത്തോടെ ചിത്രം വളരെ മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ഗൂഗിള്‍ ട്രിപ്‌സ്

നിങ്ങളുടെ യാത്രകള്‍ എളുപ്പമുളളതാക്കാന്‍ ഈ ആപ്‌സ് ഉപകരിക്കുന്നു. പ്രധാനപ്പെട്ട വിവരങ്ങള്‍ ചേര്‍ത്ത് നിങ്ങളുടെ യാത്ര ഓര്‍ഗനൈസ് ചെയ്യുന്നു. കൂടാതെ നിങ്ങളുടെ യാത്രയില്‍ ഏതൊക്കെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം എന്നതും എളുപ്പമാക്കുന്നു.

ഗൂഗിള്‍ ഫിറ്റ്

നിങ്ങളില്‍ ചിലര്‍ ഈ ആപ്‌സിനെ കുറിച്ച് കേട്ടിട്ടുണ്ടാകും. ഈ ആപ്‌സ് നിങ്ങളുടെ ചലനത്തിന്റെ അതായത് നടത്തം ഓട്ടം എന്നിവയുടെ ട്രാക്ക് സൂക്ഷിക്കുന്നു. ഇത് നിങ്ങള്‍ ധരിക്കുന്ന ഉപകരണത്തിലേക്ക് ലിങ്ക് ചെയ്യാവുന്നതാണ്.

ഈ വലിയ അപ്‌ഡേറ്റുകള്‍ നിങ്ങളുടെ വാട്ട്‌സാപ്പ് ഗ്രൂപ്പിനെ എങ്ങനെ മാറ്റുന്നു

ഒപ്പിനിയോണ്‍ റിവാര്‍ഡ്‌സ്

ഈ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ഫോണിലൂടെ പണം സമ്പാദിക്കാന്‍ കഴിയും. സര്‍വ്വേകളില്‍ ഉത്തരങ്ങള്‍ നല്‍കി പ്രാദേശിക ഗൈഡ് ആകുക, അതിലൂടെ നിങ്ങള്‍ക്ക് ക്രഡിറ്റുകള്‍ സമ്പാദിക്കാം, അതിലൂടെ നിങ്ങള്‍ക്ക് ആപ്‌സുകള്‍ മൂവികള്‍ എന്നിവ ബന്ധപ്പെട്ടുത്തിയ ചില ക്രഡിറ്റുകള്‍ നേടാം.

ഫയല്‍സ് ഗോ

ലളിതമായ ഒരു ഫയല്‍ മാനേജറാണിത്. ക്യാച്ച ക്ലിയര്‍ ചെയ്യാന്‍ ഇത് ഉപയോഗിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
There are countless numbers of Google apps available out there. You might be using at least three-four on your phone. However, we will tell you about 10 unique Google apps you may not have heard of. These apps are not only useful, but they will peak your interest as well.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot